Chapter Title : ?എന്റെ കൃഷ്ണ 3 ? [അതുലൻ ]
പറഞ്ഞേക്കല്ലേ... ഞാൻ എത്തീട്ടു ശെരിയാക്കിക്കോളാം...
മ്മ്... നിക്ക് പേടി ഉണ്ട് ഏട്ടാ... അവൾ പറയുമെന്ന് വെറുതെ പറയണതാ...എന്നാലും അമ്മ അറിഞ്ഞ... ശോ എനിക്ക് വയ്യ...
ഏയ്യ് പേടിക്കല്ലേഡാ... ഞാൻ വന്നിട്ട് അവളെ കുപ്പിയിൽ ആക്കിക്കോളാം... അവൾക്ക് അടുക്കളയിൽ പണി ഉളളത് ഓർത്തുകൊണ്ട് ഞാൻ ഫോൺ വെച്ചു....
അങ്ങനെ രാജേട്ടന്റെ വീട് എത്തി... ചെന്നപ്പോ രാജേട്ടൻ ഡിസ്റ്റിലറിയിലേക്ക് ഇറങ്ങുന്നു....
ഡേയ് അച്ചു... പാത്തു റൊമ്പനാളാച്ചെ....
ഒന്ന് പോ രാജേട്ടാ..... രണ്ട് ആഴ്ച അല്ലേ ആയുളളു വന്നു പോയിട്ട് ..... അക്ക എവിടെ....
ആഹ് മറന്നു പോയെടാ.... അക്ക അകത്തു ഇറുക്ക്.... ഞാൻ എന്ന ഇറങ്ങാൻ പോവാട... നീ പ്രാതൽ സാപ്പിഡ്... ഉളെള പോടാ...
അതും പറഞ്ഞു രാജേട്ടൻ ഇറങ്ങി....
എല്ലാവരും എന്റെ കൂടെ കൂടിയതോടെ ചെറുതായി മലയാളവും പറയും....( അത് പിന്നെ മലയാളികളുടെ പ്രത്യേകത ആണല്ലോ, മറ്റുളളവരെ പഠിപ്പിക്കൽ...)
വെറുമൊരു ഡ്രൈവർ ആയ എന്നെ സ്വന്തം അനിയനെ പോലെയാണ് രാജേട്ടൻ കാണുന്നെ.....
പതിവ് പോലെ തന്നെ മുറ്റത്ത് കോലം വരച്ചു തകർത്തിട്ടുണ്ട്... അക്കാ......മൈ കോലം ഗേൾ എവിടെയാ... ഉറക്കെ വിളിച്ചോണ്ട് അകത്തേക്ക് കേറി....
ഡേയ് ഇങ്കെ ഇറുക്കെടാ.... കൈ കഴുകി വന്നിരിക്ക്....
കുളിച്ചു കുറി തൊട്ട്, പട്ടുസാരി ഓക്കെയുടുത്തു, കയ്യിൽ ആഹാരവുമായി വരുന്ന അക്കയേ കാണാൻ തന്നെ എന്തൊരു ഐശ്വര്യം ആണ്....
അച്ചു .... നിന്റെ വണ്ടി വന്നു എന്ന് അദ്ദേഹം രാവിലെ പറഞ്ഞപ്പോ ഉനക്ക് ഇഷ്ട്ടപെട്ട ദോശ ചമ്മന്തി ഉണ്ടാക്കി വെച്ചതാ..... വന്നു സാപ്പിഡട....
എനിക്ക് എന്തെന്നില്ലാത്ത സന്തോഷമാണ് അക്കയെ കാണുമ്പോ.....ഇടക്ക് അമ്മയെ പോലെ തോന്നും......അങ്ങനെ ഓർത്ത്
💬 Comments
View all comments