Chapter Title : ?എന്റെ കൃഷ്ണ 3 ? [അതുലൻ ]
വന്നെങ്കിലും പുറത്ത് കാണിക്കാതെ പറഞ്ഞു തുടങ്ങി...
അത് ഉപ്പുമാങ്ങ ഭരണി....
ഇത് അതല്ല.......
കൊടുങ്ങല്ലൂർ ഭരണി എന്ന് കേട്ടിട്ടുണ്ടോ നീ...
പണ്ട് ദേവി ഭദ്രകാളിയായി ധാരികനെന്ന അസുരന്റെ തല വെട്ടി കയ്യിൽ പിടിച്ച ഒരു സംഭവം ഉണ്ട്...
അങ്ങനെ ധാരികന്റെ വൈഫ് മനോധരി കുറച്ചു പിളേളരായി വന്നു ഭരണി പാട്ട് പാടാൻ തുടങ്ങി... അത് ഇന്നും നടന്ന്പോരുന്നു...
ഇനി നീ ഇവളെ ചീത്ത പറഞ്ഞ ആ ഭരണിപ്പാട്ട് നിന്റെ ചെവിയിൽ പാടി രണ്ട് ചെവിയും പൊത്തി ഒരൊറ്റ അടി അടിക്കും ....പിന്നെ ഉറക്കത്തിൽ വരെ നിനക്ക് ആ പാട്ട് ആയിരിക്കും തലയിൽ.... എന്ന അണ്ണൻ പോട്ടെടാ മണ്ട.... അതും പറഞ്ഞു ഞാൻ ഇറങ്ങി......
അവൻ എന്തോ പോയ അണ്ണാനെ പോലെ നിൽക്കുന്നുണ്ട്.... ഞാൻ പറഞ്ഞത് മുഴുവനൊന്നും അവനു കത്തിയില്ലെങ്കിലും ഇനി അവളെ വഴക്ക് പറഞ്ഞ നല്ല പെട കിട്ടുമെന്ന് മനസ്സിലായിക്കാണും
അപ്പോളാണ് ജാനകി,.... ഏയ് മാമാ എന്ന് വിളിച്ചത്..... തിരിഞ്ഞു നോക്കിയപ്പോൾ അവൾ ഒരു കിസ്സ് കയ്യിലെടുത്തു എനിക്ക് നേരെ എറിഞ്ഞു ..... അവനെ കുരുപൊട്ടിക്കാൻ വേണ്ടി ചെയ്തതാണ് ???..
പിന്നെ പറയണോ.... അവൻ ആ കിസ്സ് ക്യാച് പിടിക്കാൻ വേണ്ടി അവിടെക്കിടന്ന് ചാടാൻ തുടങ്ങി... അപ്പോളേക്കും ഞാൻ വേഗം പിടിച്ചു വായിലേക്കിട്ട് ചിരിച്ചുകൊണ്ട് നടന്നു....
ഡിസ്റ്റിലറിയിൽ എത്തിയപ്പോ അതാ ശക്തി പെരുമാൾ എന്ന സൂപ്പർ വൈസർ തെണ്ടി നോക്കി നിക്കുന്നുണ്ട്... അവനെ എനിക്ക് ഇവിടെ വന്ന കാലം തൊട്ടേ കലിപ്പാണ്.... ഏതോ ഉയർന്ന ജാതി ആയതിന്റെ അഹങ്കാരം ഉണ്ടവന്...ഒരിക്കൽ അവന്റെ ദേഹത്തു മുട്ടിയതിന് ഒരു പണിക്കാരനെ
💬 Comments
View all comments