Chapter Title : ?എന്റെ കൃഷ്ണ 3 ? [അതുലൻ ]
അശുദ്ധി ആക്കി എന്നും പറഞ്ഞു ചീത്ത വിളിച്ചത് കണ്ടപ്പോ മുതലാണ് എനിക്ക് അവനെ കലി....
ഹൌ മെനി ടൈംസ് ഹാസ് ഇറ്റ് ബീൻ സെഡ് ഡോണ്ട് ലീവ് ദി ലോറി ആൻഡ് ഡോണ്ട് ഗോ എനിവെയർ....
ഓഹ് തുടങ്ങി അവന്റെ ഇംഗ്ലീഷ്...
കേരളത്തിൽ ബിടെക് കഴിഞ്ഞ പിളേളർ വരെ ഓട്ടോ ഓടിക്കണ്... അപ്പോള പോളിടെക്‌നിക് മാത്രമുളള ഇവൻ സൂപ്പർവൈസർ ചമയുന്നത്...
ഒന്ന് പോട തെണ്ടി എന്ന് മനസ്സിൽ വിചാരിച്ചു വണ്ടി എടുത്ത് ലോഡാക്കാൻ ഇട്ട് കൊടുത്തു...
അപ്പോ ജാനകി അവിടെയെത്തി... എന്നോട് ഓരോന്നൊക്കെ പറഞ്ഞു നിന്നു... അത് കണ്ട് വന്ന അവൻ നമ്മൾ മലയാളികൾക്കിട്ട് താങ്ങി....
മലയാളത്താങ്കളെ നംബക്കൂടാത് ജാനകി....
നീ ഉന്നുടെ വേലയെ പത്തു പോട,
ഇനി ഒരു വാട്ടി അച്ചുചേട്ടക്കിട്ടേ വമ്പ് കാട്ട്നാ ഒതച്ചിടുവേൻടാ പെരുമാളേ....
ജാനകിയുടെ മാസ്സ് ഡയലോഗ് കേട്ടപ്പോ അവനു ആശ്വാസവും എനിക്ക് ആനന്ദവുമായി.... ??
ജാനകിയുടെ സ്വഭാവം അറിയുന്ന കൊണ്ട് അവൻ വേഗം വിട്ടു....
എൻ ചെല്ലം എന്ന് പറഞ്ഞു ഞാൻ അവളെ കൊഞ്ചിച്ചപ്പോ അവൾക്കു ചിരി പൊട്ടി
എന്തായാലും പോകുന്നതിനു മുന്നേ ഇവനോട് രണ്ട് പറയണം എന്ന് മനസ്സിൽ ഉറപ്പിച്ചു...
പിന്നെ ഞാനും അവളും കൂടി വീട്ടിലേക്ക് പോയി... ഉച്ചക്ക് ഊണ് കഴിയുമ്പോളേക്കും വണ്ടിയും ലോഡ് ആകും....
അങ്ങനെ പോകുന്ന വഴിക്കാണ് ഞാൻ അവളോട് കിച്ചൂസിന്റെ കാര്യം പറഞ്ഞത്.... കളളുകുടി , ഇടക്കുളള സിഗരറ്റ് വലി തൊട്ട് എന്റെ എല്ലാ കാര്യങ്ങളും ജാനകിക്ക് അറിയാം... അപ്പോ ഇത്രയും പ്രധാനപെട്ട കാര്യവും അറിയണ്ടേ... അങ്ങനെ കിച്ചുവിനെയും അമ്മുവിനെയും ഒക്കെ ജാനകിക്കും
💬 Comments
View all comments