Chapter Title : ?എന്റെ കൃഷ്ണ 3 ? [അതുലൻ ]
മനസ്സിലായി ...
എല്ലാം കേട്ട് കഴിഞ്ഞു അവൾ...
കടവുളേ... ഒരു ദിവസം കൊണ്ട് കാതലാ.....നംബവേ മുടിയലേ തമ്പി......
ഞാൻ ഒന്ന് ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.... പിന്നെ അവൾക്ക് ഫോട്ടോ കാണണമെന്നായി....
അങ്ങനെ ഫോൺ എടുത്ത് ഫോട്ടോ അവൾക്ക് വാട്ട്സ്ആപ്പ് ചെയ്തു... എന്റെ ചിലന്തിമാപ്പിളയിൽ എന്റെ കിച്ചൂസിനെ കാണിക്കണ്ട എന്ന് കരുതിയ അങ്ങനെ ചെയ്തേ....
ഫോട്ടോ നോക്കിയ അവൾ കണ്ണുമിഴിച്ചു നിൽക്കുകയാണ്...
ഇത് എന്ന ദേവതയാടാ ..... ഇളയരാജ പാട്ട് കേൾക്കുംപോത് ഉളള ഫീൽ താ ഉന്നൂടെ കിച്ചുവിനെ പാക്കുമ്പോ.... എന്ന അഴക്..... സൂപ്പർ സെലെക്ഷൻ തമ്പി... ???ഉന്നൂടെ ഭാഗ്യം താ ചേച്ചി....
അത് കേട്ട് കുറച്ചൊന്നുമല്ല ഞാൻ പൊങ്ങിയത്....ശെരിക്കും ജാനകി പറഞ്ഞതല്ലേ സത്യം..... എന്റെ ഭാഗ്യം അല്ലേ അവൾ.... ?
അങ്ങനെ ഓരോന്ന് സംസാരിച്ചു ഞങ്ങൾ വീടെത്തി....
അക്ക അപ്പോളേക്കും ചെറിയ സദ്യ തന്നെ ഒരുക്കി കാത്തിരിക്കുകയായിരുന്നു....
ചെന്ന് കേറിയതും അവൾ... അമ്മ അച്ചുച്ചേട്ടാവുടെ പെണ്ണ് എന്നും പറഞ്ഞ് എന്റെയും കിച്ചുവിന്റെയും ഫോട്ടോ അക്കയെ കാണിച്ചു കൊടുത്തു....
പക്ഷെ ഞാൻ പ്രതീക്ഷിച്ച സന്തോഷം അക്കയിൽ കണ്ടില്ല.... ഒരു ചെറിയ ഞെട്ടലോടെയാണ് അക്ക ഫോട്ടോ കണ്ടത് ......
അച്ചു ഉന്നുടെ പെണ്ണ് അവളോ അഴകാർക്ക് ഡാ...ഉനക്ക് നന്നായി ചേരും.... പക്ഷെ അക്കയുടെ ശബ്ദം ഇടറിയിരുന്നു, കണ്ണിൽ നനവ് വന്നത് എനിക്ക് തോന്നിയതാണോ.... അറിയില്ല
ഒരു ഫോൺ വന്നപ്പോൾ ഞാൻ പുറത്തേക്ക് ഇറങ്ങി .... റേഞ്ച് ഇല്ലാത്തത് കൊണ്ട് നേരെ ടെറസ്സിലേക്കാണ് പോയത്... അങ്ങനെ സംസാരിച്ചു കൊണ്ടിരിക്കേ അക്ക കേറി വന്നു....
അക്കയുടെ മുഖം കണ്ടപ്പോളേ എന്തോ പറയാൻ വരികയാണെന്ന്
💬 Comments
View all comments