Chapter Title : ?എന്റെ കൃഷ്ണ 3 ? [അതുലൻ ]
മനസ്സിലായി..... താഴെ വെച്ചും അക്കയുടെ ഉളളിൽ എന്തോ ഉണ്ടെന്ന് എനിക്ക് തോന്നിയതാണ്.... വേഗം ഫോൺ കട്ടാക്കി....
അച്ചൂ... ഒരു കാര്യം കേൾക്കട്ടുമ...
എന്താ അക്ക... എന്താ എന്റെ അക്കയ്ക്ക് പറ്റിയെ.....?
നീയും ജാനകിയും തമ്മിൽ അപ്പോ ഒന്നുമില്ലേ...... അതോ അന്ത പെണ്ണിനെ കണ്ടപ്പോ ഉന്നുടെ മനസ്സ് മറീടിച്ചാ???
എന്റെ മോളെ നീ.... അത് പറയാൻ ഞാൻ സമ്മതിച്ചില്ല....
അക്കാ........ എന്നുളള എന്റെ വിളിയിൽ പേടിച്ചു പോയി അത്...
എനിക്ക് വന്ന ദേഷ്യം സങ്കടമായി മാറുകയായിരുന്നു....
അക്ക എന്തൊക്കെയാ പറയണേ....... ജാനകി എന്റെ കുഞ്ഞ്പെങ്ങൾ അല്ലേ...അവളെ അങ്ങനെയല്ലേ ഞാൻ കണ്ടത്....
രാജേട്ടനു എന്റെ മനസ്സിൽ സ്വന്തം ഏട്ടന്റെ സ്ഥാനമാണ്.... അക്കയേ ഞാൻ എന്റെ ചേച്ചിയെ പോലെയോ അല്ലെങ്കിൽ അതിനുമപ്പുറം ഒരു അമ്മയുടെ സ്ഥാനം ആണ് തന്നത്.... ആ എന്നോട് ഇത് പറയാൻ തോന്നിയല്ലോ അക്ക....
മോനെ.... ക്ഷമിക്കേടാ.....ജാനകിയും നീയും ഇവളോ അടുപ്പം കാട്ടിയപ്പോ ഞാൻ എന്നവോ നെനച്ചെ... അക്കക്ക് തെറ്റിപ്പോയി എന്നൊരു തേങ്ങലോടെ അക്ക മുഖം പൊത്തി കരഞ്ഞു.....
അണ്ണാ എന്നുളള വിളി കേട്ട് നോക്കിയപ്പോൾ ജാനകി നിൽക്കുന്നു...അവൾ എല്ലാം കേട്ടിരിക്കുന്നു ... ഓടി വന്നെന്നെ കെട്ടിപിടിച്ചുകൊണ്ട് കുറച്ചുനേരം അവൾ അങ്ങനെ തന്നെ നിന്നു..... എന്നിട്ട് പതിയെ അക്കയോടായി പറഞ്ഞു...
അമ്മ ഇത് എന്നുടെ അണ്ണൻ താ... അവളോ സ്നേഹമിരുക്ക്......
ഒരു ചേട്ടനാകാൻ,,,, ഒരു അനിയത്തിയെ കിട്ടാൻ ഒരു വയറ്റിൽ പിറക്കണമെന്നില്ല എന്ന് 44മത്തെ വയസ്സിൽ അക്ക മനസ്സിലാക്കി....
രാജേട്ടൻ ഗേറ്റ് തുറന്ന് വരുന്ന ശബ്ദം കേട്ട ഞാൻ വേഗം രണ്ടുപേരോടും കണ്ണൊക്കെ തുടച്ചു ഉഷാറാകാൻ പറഞ്ഞു ......
💬 Comments
View all comments