0%

Chapter Title : ?എന്റെ കൃഷ്ണ 3 ? [അതുലൻ ]

Author : kkstories Read All Parts 1.7K
അക്ക ഇനി ഇത് രാജേട്ടൻ അറിയണ്ടാട്ടോ... എന്ന് മുഖത്തു ചിരി വരുത്തി ഞാൻ പറഞ്ഞു ഡേയ് അച്ചു... അവർ താൻടാ ഇതേ പറ്റി എന്നോട് സൊല്ലിയത്... ഒരു ചിരിയോടെയാണ് അക്ക അത് പറഞ്ഞത്.... ഞാനും ജാനകിയും അത് കേട്ട് ശെരിക്കും  ഞെട്ടി... അച്ചു...അദ്ദേഹത്തോട്  നീ ഇതേപറ്റി ഒന്നും സൊല്ലവേണ്ട .. എല്ലാം സമയം പോലെ ഞാനെ സൊല്ലിയിരിക്കലാം... അക്ക അതും പറഞ്ഞു താഴേക്കിറങ്ങി.... പുറകെ ഞാനും ജാനകിയും......
അങ്ങനെ പരസ്പ്പരം കൂടുതൽ മനസ്സിലാക്കിയ സന്തോഷത്തോടെ ഞങ്ങൾ ആഹാരം കഴിക്കാനിരുന്നു.... രാജേട്ടാ... അക്കയുടെ അവിയൽ ഒരു രക്ഷയില്ലാട്ടാ... അടിപൊളി... ഡാ അച്ചു .... ഇവൾ എന്നെ വീഴ്ത്തിയതേ ഫുഡ്‌ വെച്ച് താ..... ഇവളുടെ വീടിനു മുന്നാടി പോകുമ്പോ ,   ഒരു പ്രമദമാ  മണം വരും... അപ്പോളേ  വായിൽ കപ്പലോട്ടീടലാം...... അതും പറഞ്ഞു പുളളി ഇത്തിരി റൊമാന്റിക് ആയി..... എന്നെ ഒന്ന് നോക്കിയ അക്ക ഒരു ഉരുള ചോറെടുത്തു വായിൽ വെച്ച് തന്നു... മനസ്സ് നിറഞ്ഞു  പോയി എന്റെ ... അപ്പോളേക്കും ജാനകി ചാടി വീണു... അവൾക്കും ഉരുള  കൊടുത്ത് രാജേട്ടന്റേം അക്കയുടേം റൊമാൻസ് ഓക്കെ കേട്ട്  ആഹാരം കഴിച്ചു..... അങ്ങനെ രാജേട്ടൻ പോയി, ഞാൻ ടീവിയും കണ്ടിരുന്നപ്പോളാണ്  വണ്ടി ലോഡ് ആയെന്ന് പറഞ്ഞു വിളി വന്നത്.... അക്കയോടും ജാനകിയോടും യാത്ര പറഞ്ഞപ്പോ രണ്ടിനും വിഷമം... എനിക്കും ലേശം സങ്കടമില്ലാതില്ല.... ഞാൻ വിളിക്കാമെന്ന് പറഞ്ഞു അവിടെനിന്നും ഇറങ്ങി.... ഞാൻ ഇപ്പോ ഇവിടെനിന്നും ഇറങ്ങും   എന്നൊരു മെസ്സേജ് കിച്ചുവിന്  അയച്ചു.. അതികം കാത്തിരിക്കേണ്ടി വന്നില്ല  ...വേഗം വായോ ഏട്ടാ എന്നൊരു റിപ്ലൈ

💬 Comments

View all comments