Chapter Title : ?എന്റെ കൃഷ്ണ 3 ? [അതുലൻ ]
???
അപ്പൊത്തന്നെ ദേ അടുത്ത മെസ്സേജ്....
അച്ചേട്ടാ വേഗം വരണ്ട... പയ്യെ നോക്കി ഓക്കെ വന്നാൽ മതിയെന്ന്.... ഹോ ഇങ്ങനെയൊരു പൊട്ടിപ്പെണ്ണ്.. ഒടുക്കത്തെ പേടിയാ.....
നേരെ രാജേട്ടനെ കണ്ട് യാത്രയും പറഞ്ഞു വണ്ടിയെടുത്തു ...
അപ്പോളാണ് നമ്മുടെ ശക്തി തെണ്ടി ഗ്രൗണ്ടിൽ ഫോൺ വിളിച്ചു നിൽക്കുന്നത് കണ്ടത്.....
വണ്ടി നേരെ അവന്റെ അടുത്തേക്ക് കൊണ്ടുചെന്നു....കൃത്യം പിന്നിലെത്തിയപ്പോൾ ഒരു ഹോൺ അങ്ങോട്ട് കാച്ചി......അവന്റെ കിടുങ്ങാമണി വരെ വിറച്ചിട്ടുണ്ടാകും...
തല പുറത്തേക്കിട്ട് അവനെയൊന്ന് നോക്കി...എന്നിട്ട് പറഞ്ഞുതുടങ്ങി ...
ഡാ പെരുമാളേ..... നീ ഓക്കെ ഏത് കാലത്താട ജീവിക്കണെ... അവന്റെയൊരു ദേഹശുദ്ധി.... എടാ മനസ്സ് നശിച്ചവൻ ഏത് ദൈവത്തെ വിളിച്ചിട്ടും കാര്യമില്ല...
നീ നേരത്തെ മലയാളികൾകളെ എന്തോ പറഞ്ഞല്ലോ.........
ഡാ മൈരേ...... നിസ്ക്കരിക്കാൻ അമ്പലം തുറന്ന് കൊടുക്കേം ശബരിമല അയ്യപ്പന്മാർക്ക് പളളിയിൽ അന്നദാനം നടത്തേo ചെയ്യുന്ന നാടാണെടാ കേരളം.... അതോണ്ട്കൂടുതൽ ഒണ്ടാക്കാൻ വരല്ലെട്ട അണ്ണാച്ചി പെരുമാളേ.....
എന്ന പോട്ടെടാ മൈരേ എന്നും പറഞ്ഞു വണ്ടിയെടുത്തു....അവൻ കിളിയും കിളിക്കൂടും പാറി നിൽക്കുകയാണ്....
ഹോ എന്തൊരു ആശ്വാസം.... മനസ്സ് അങ്ങോട്ട് നിറഞ്ഞു...... ???
അങ്ങനെ അവിടെന്ന് നേരെ
പൻവേൽ -കൊച്ചി -കന്യാകുമാരി ഹൈവേ പിടിച്ചു
ലോഡ് ഉളളത് കൊണ്ട് പയ്യെ പോകാനെ പറ്റു...
അങ്ങനെ കുടിച്ചു കുടിച്ചു സർക്കാരിനെ നിലനിർത്തുന്ന നമ്മുടെ കുടിയൻ സഹോദരങ്ങൾക്ക് വേണ്ടി ഒരു ലോഡ് മദ്യവുമായി ഞാനും വരികയാണ് കേരളത്തിലേക്ക്.... (ഈ ലോക്ക്ഡൗണിൽ തന്നെ ഇങ്ങനെ കൊതിപ്പിക്കണമെന്ന കമെന്റ് നിരോധിച്ചിരിക്കുന്നു ??)
സമയത്തോടൊപ്പം ഞാനും ഓടിക്കൊണ്ടിരുന്നു..... ഇടക്ക് നിർത്തിയുളള ചായകുടിയും കിച്ചൂസ്സുമായുളള മെസ്സേജിങ്ങും ഒക്കെയായി രാത്രിയായപ്പോ കേരള ബോർഡർ കടന്നു........
💬 Comments
View all comments