0%

Chapter Title : ?എന്റെ കൃഷ്ണ 3 ? [അതുലൻ ]

Author : kkstories Read All Parts 1.7K
ഒരു 12 മണിയൊക്കെ ആയപ്പോളാണ് കിച്ചുവിന്റെ ഒരു മെസ്സേജ് കണ്ടത്... "എന്തിനാ അച്ചേട്ടാ എന്നെ മോഹിപ്പിച്ചേ...അതിനുമാത്രം ഞാൻ എന്ത് തെറ്റാ ചെയ്തേ ..." അത് വായിച്ചതും എന്റെ മനസ്സൊന്നു പാളി... വേഗം വണ്ടിയൊതുക്കി തിരിച്ചു വിളിച്ചു.... എടുക്കുന്നില്ല...... പിന്നെയും പിന്നെയും വിളിച്ചുകൊണ്ടിരുന്നു.... അവസാനം അമ്മു എടുത്തു.... ഹലോ അച്ചുച്ചേട്ടാ.... ഹലോ മോളെ.... എന്താടാ ചേച്ചിക്ക് പറ്റിയെ ... അവൾ എവിടെ.... ഏട്ടാ.... ഉറക്കം വരാതെ ഇരുന്നപ്പോ ചേച്ചി ഫോൺ നോക്കി ഇരിക്കായിരുന്നു.... പെട്ടെന്ന കരച്ചിലായി മുറിയിൽ കേറി വാതിലടച്ചത്... എത്ര വിളിച്ചിട്ടും തുറന്നില്ല ... അവസാനം മുത്തശ്ശൻ വാതിലിൽ കൊട്ടിയപ്പോളാ ചേച്ചി പുറത്തേക്ക് വന്നേ....
നീ ആരെയാ വിളിക്കണേ.... കിച്ചുവിന്റെ ശബ്ദം ഞാൻ കേട്ടു.... അത് അച്ചുചേട്ടൻ  എന്ന് മുഴുവിക്കാൻ  അമ്മുവിനെ  അവൾ സമ്മതിച്ചില്ല... ആരെയും വിളിക്കണ്ട.... ആരോടും സംസാരിക്കണ്ട.....നമുക്ക് ആരുമില്ല... എന്നും പറഞ്ഞു ഫോൺ കട്ട്‌ ആക്കി  .. പിന്നെ വിളിച്ചിട്ട് സ്വിച്ച് ഓഫ്‌.... ദൈവമേ എന്താ എന്റെ കിച്ചുവിന് സംഭവിച്ചേ...  ഒരു കളളവും കാണിക്കാതെയല്ലേ ഞാൻ അവളെ സ്നേഹിച്ചേ.... എന്നിട്ടും.... പിന്നെ ഒരു കണക്കിനാണ് ഞാൻ ഓടിച്ചത്..... നെഞ്ചിൽ ഒരു  കരിങ്കല്ല് കയറ്റിവെച്ചാൽ എങ്ങനെയിരിക്കും.....അത്രയും വിഷമത്തോടെയാണ് എന്റെ യാത്ര... ഒരു 9 മണിയോടെ ഞാൻ കൊടുങ്ങല്ലൂർ എത്തി....അല്ല... ഒരുകണക്കിന് എത്തിച്ചു എന്ന് വേണം പറയാൻ.... അപ്പോഴതാ  അച്ഛനും മുത്തശ്ശനും അമ്മുവും  കാറിൽ പോകുന്നു..  ലൈറ്റ് ഒക്കെ ഇട്ട്  കാണിച്ചെങ്കിലും അച്ഛൻ ശ്രദ്ധിച്ചില്ല... വിളിച്ചിട്ടാണേൽ ഫോണും കിട്ടുന്നില്ല.... അമ്മുവിന്റെ ഫോൺ  ഓൺ ആയിട്ടുണ്ടെങ്കിലും എടുക്കുന്നില്ല..... എന്താ ദൈവമേ പറ്റിയത്...എന്റെ കിച്ചുവിനെന്തെങ്കിലും.... ഇല്ല അങ്ങനെയൊന്നും വരില്ല....അച്ഛൻ സാധാരണ

💬 Comments

View all comments