Chapter Title : ?എന്റെ കൃഷ്ണ 3 ? [അതുലൻ ]
വിതുമ്പി പോയി ഞാൻ..
ഇത്ര വെറുക്കാൻ മാത്രം ഞാൻ എന്ത് തെറ്റാ ചെയ്തേ... നിന്നെ ജീവന് തുല്യം സ്നേഹിച്ചതോ..... പറ... എനിക്ക് അറിയണം....
കുറച്ചു നേരം അവളുടെ കരച്ചിൽ ഒന്നടങ്ങിയ പോലെ....
പെട്ടെന്നാണ് എന്നെയവൾ വാതിൽ തുറന്ന് അകത്തേക്ക് വലിച്ചത് ......
ദാ നോക്ക്...... കണ്ണ് തുറന്ന് നോക്ക്... ഇനിയും മനസ്സിലായില്ലേ....ഞാൻ നൂറു വട്ടം പറഞ്ഞതല്ലേ എനിക്ക് ആരുമില്ലെന്ന്.. എന്നിട്ടും എന്തിനാ എന്നെയൊരു പൊട്ടിയെ പോലെ കളിപ്പിച്ചേ? മോഹിപ്പിച്ചേ??? ....... അതും പറഞ്ഞു ഫേസ്ബുക്കിലെ ഒരു ഫോട്ടോ എനിക്ക് കാണിച്ചുതന്നു.....
പിന്നെയും പൊട്ടിപ്പൊട്ടിയുളള കരച്ചിൽ മാത്രം....
ഫോട്ടോ കണ്ടതും ഒരു വാക്ക് പോലും പുറത്തേക്ക് വരാതെ ഞാൻ നിന്നുപോയി.... എനിക്ക് ദേഷ്യം ഇരച്ചുകയറി....
ഡീ.........
എന്റെ വിളിയിൽ ഏങ്ങലടിച്ചുളള കരച്ചിൽ വരെ അവൾ പൊത്തിപിടിച്ചു നിന്നുപോയി...
നീ എന്താടി പറഞ്ഞു വരുന്നേ?
നിനക്കിത് ആരാണെന്ന് അറിയുമോ...??? ഇവളെക്കുറിച്ച് എന്തെങ്കിലും അറിയുമോ???
ഒന്നും മനസ്സിലാക്കാതെ കിടന്നു
മോങ്ങുന്നു.....
എന്റെ ദേഷ്യം കണ്ട് വിറങ്ങലിച്ചു നിൽക്കയാണ് അവൾ.....
ഏട്ടാ എന്ന് ശബ്ദം താഴ്ത്തിയുളള അവളുടെ വിളി കേട്ടതും...
എന്റെ വിഷമവും സങ്കടവും ഒക്കെ തീർക്കാൻ തല മതിലിലിട്ട് രണ്ട് ഇടി...
അയ്യോ അച്ചേട്ടാ എന്നൊരു വിളിയോടെ അവളെന്നെ വട്ടം പിടിച്ചു നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു......
പിന്നെ എനിക്ക് പിടിച്ചു നിൽക്കാനായില്ല.... മോളെ എന്ന് വിളിച്ചു ഞാനും കരഞ്ഞുപോയി.....
കുറച്ചു സമയം അങ്ങനെ തന്നെ നിന്ന്പോയി രണ്ടുപേരും....
ഒന്ന് നോർമൽ ആയതോടെ അവളുടെ കവിളിൽ രണ്ടു കയ്യും ചേർത്ത്പിടിച്ചു മുഖമൊന്നു ഉയർത്തി....
എന്തിനാ കിച്ചൂസ്സേ ഇങ്ങനെ തീ തീറ്റിച്ചത്.... ഏട്ടനോട് ഒന്ന്
💬 Comments
View all comments