Chapter Title : ?എന്റെ കൃഷ്ണ 3 ? [അതുലൻ ]
ഒന്നുകൂടി മുടിയൊക്കെ ഒതുക്കി ക്ലിപ്പ് ഇട്ട് കൊടുത്തു.....
ഇപ്പോ ചുന്ദരി ആയി... ഇനി നമ്മുക്ക് സ്കൂളിൽ പോകാം എന്ന് പറഞ്ഞതും കിച്ചൂസ്സ് ചിരിച്ചു ഒരു വഴിയായി.....
ഹിഹി.....ഇങ്ങനൊരു പെണ്ണ്.....
ഡാ നീ എവിടെക്കാ പോയെ......അമ്മയുടെ ശബ്ദം ഞങ്ങളിൽ ചെറിയ
ഞെട്ടലുണ്ടാക്കി...
ദൈവമേ അമ്മ വരുന്നുണ്ടല്ലോ .........
അയ്യോ അച്ചേട്ടാ അമ്മ... ഞാൻ തലവേദന എടുത്ത് കിടക്കാന്ന പറഞ്ഞെ... അതും പറഞ്ഞു കിച്ചൂസ് നേരെ റൂമിലേക്ക് ഓടി...ഞാൻ വേഗം വാതിലടച്ചു പുറത്തേക്ക് നിന്നു....
ആഹ് നീ ഇവിടെ നിക്കായിരുന്നോ....
ഇവിടെക്കാ ഇറങ്ങണെന്ന് ഒന്ന് പറഞ്ഞൂടെ നിനക്ക് ... ഞാൻ റോഡ് വരെ പോയി നിന്റെ വണ്ടിയിൽ വരെ നോക്കി.....
അല്ല മോൾ എവിടെ....
കണ്ടില്ലമ്മേ.... ഞാൻ ഇപ്പോ വന്നുളളു
ഹ്മ്മ്... അമ്മ എന്നെയൊരു നോട്ടം നോക്കിയിട്ട് ഇറയത്തേക്ക് കേറിക്കൊണ്ട്.....
മോളെ... എണീറ്റില്ലേ ഇതുവരെ.......
മതി കിടന്നത്....
അതും പറഞ്ഞു അമ്മ വാതിൽ തുറന്നതും കിച്ചു പുറത്തേക്ക് വന്നു...
ശോ... ഇങ്ങനൊരു ടൈമിംഗ് ഇല്ലാത്ത കഴുത..... അത് മനസ്സിൽ ഓർത്ത് ഞാൻ അവളെയൊന്ന് നോക്കി.....
എന്തിനാ എന്നെയിങ്ങനെ നോക്കണേ എന്നർത്ഥത്തിൽ കിച്ചൂസ്സ് മിഴിച്ചു നിൽക്കുകയാ...
ആഹാ മോൾ ഇവിടെ നിക്കായിരുന്നോ...
അത് കേട്ടപ്പോ കിച്ചു ഒന്ന് പരുങ്ങി?
അയ്യോ ഇല്ലമ്മേ.... അത് അച്ചുചേട്ടൻ വന്നു വിളിച്ചപ്പോ ആരാണെന്ന് നോക്കാൻ വേണ്ടി ഇപ്പോ മുറിയിൽ നിന്നും വന്നതാ....
എന്റ ദൈവമേ?.....ഇവളിനി മണ്ടത്തരത്തിനാണോ പി ജി എടുത്തേ.... ?
അമ്മ കിച്ചുവിന്റെ മറുപടി കേട്ട് ചിരിക്കുകയാ.... അപ്പോളും പൊട്ടിക്ക് പറഞ്ഞ അബദ്ധം മനസ്സിലായിട്ടില്ല...
എന്റ കുട്ട്യേ.... അച്ചു ആണ് വന്നതെന്ന് മുറിയിലിരുന്ന മോൾക്ക്
💬 Comments
View all comments