Chapter Title : ?എന്റെ കൃഷ്ണ 3 ? [അതുലൻ ]
എങ്ങനെയാ മനസ്സിലായെ....
അപ്പോളാണ് എന്റെ ട്യൂബ് ലൈറ്റിന് കാര്യം കത്തിയത്....
അത് അമ്മേ..... ഞാൻ വന്നപ്പോ.... എന്നൊക്കെ പറഞ്ഞു ഉരുണ്ട് കളിച്ച അവളോട് അമ്മ ചിരിയോടെ ... ആഹ് മതി മതി... മോൾ വന്നെ...നല്ല വെളേളപ്പവും മുട്ടക്കറിയും ഉണ്ടാക്കി വെച്ചിട്ടുണ്ട്... അമ്മ കാപ്പിയും ഇട്ട് തരാട്ടോ എന്ന് പറഞ്ഞു ചേർത്ത് പിടിച്ചു കൊണ്ടുപോയി...
ആഹ് എന്ന എനിക്കും എടുത്തോ എന്ന് പറഞ്ഞ എന്നോട് അമ്മ...
കുളിക്കാതെ പച്ചവെളളം തരില്ല... നാറീട്ടു വയ്യ.... വേഗം കുളിക്കെടാ എന്ന് പറഞ്ഞു ഒരു അടിയും തന്നു വിട്ടു.....
അത് കണ്ട കിച്ചുപെണ്ണ് നന്നായിപ്പോയി എന്ന് അമ്മ കേൾക്കാതെ ചുണ്ട്കൊണ്ട് പറഞ്ഞു ചിരിക്ക്യ....
നിനക്ക് ഞാൻ വേറെ വെച്ചിട്ടുണ്ടെടി എന്നും കാണിച്ചോണ്ട്
ഞാൻ നേരെ മുറിയിലേക്കോടി.... വിശന്നിട്ടു സോപ്പ് ഏതാ പേസ്റ്റ് ഏതാ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ... ഹോ ഒരുകണക്കിന് കുളീം തേവാരോം കഴിഞ്ഞു നേരെ അടുക്കളയിലേക്ക് പോയി ....
അവിടെയിരുന്ന് കാപ്പി ഊതി ഊതി കുടിക്കണ കിച്ചൂസിനെ കണ്ടപ്പോ സത്യം പറഞ്ഞാൽ ചിരിയാട്ടോ വന്നെ.... പാവം.... ആ ഫോട്ടോ കണ്ട് തെറ്റിദ്ധരിച്ചതിൽ ഇവളെ തെറ്റ് പറയാൻ പറ്റില്ല....ആർക്കായാലും അതുകണ്ടാൽ തോന്നിപ്പോകും...
അങ്ങനെ ആലോചിച്ചു കിച്ചുവിനെ നോക്കി നിന്ന എനിക്ക് പാവം തോന്നി...
അമ്മ എവിടെയാ കിച്ചുവേ... എന്ന് അധികം ശബ്ദമില്ലാതെ ചോദിച്ചു....
കിളികൾക്ക് തീറ്റ കൊടുക്കാൻ പോയേക്കാ അച്ചേട്ടാ....... അത് കേട്ടതോടെ എനിക്ക് ധൈര്യം ആയി?...
എന്റ മോളെ.....
രാവിലെ നീ എന്ത് മണ്ടത്തരമാ പറഞ്ഞെ എന്റെ പെണ്ണെ ....
അത് അച്ചേട്ടാ.... ഞാൻ അവിടെ വന്നപ്പോ തന്നെ അമ്മ
💬 Comments
View all comments