0%

Chapter Title : ?എന്റെ കൃഷ്ണ 3 ? [അതുലൻ ]

Author : kkstories Read All Parts 1.7K
വാതിൽ തുറന്നു... അപ്പോളില്ലേ  ....അവൾ  വിശദീകരിക്കാൻ പോയപ്പോ... മതി എന്റ കിച്ചൂസ്സേ.... എന്തായാലും അമ്മക്ക് ഒരു സൂചന കിട്ടിയിട്ടുണ്ട്... അയ്യോ അപ്പോ..... അവൾ കണ്ണ്മിഴിച്ചു ചോദിച്ചു.... അപ്പോ എന്ത്.. എന്നായാലും അറിയാൻ ഉളളതല്ലേ.... ആഹ് "അപ്പോ" എന്ന് പറഞ്ഞപ്പോളാ  വെളേളപ്പവും മുട്ടക്കറിയും ഉണ്ടെന്ന ഓർമ വന്നെ..
ഡി... വിശന്നിട്ടു വയ്യ... വേഗം കഴിക്കാനെടുക്ക്... അത് കേട്ടതും കിച്ചൂസ്സ് ഓൺ ആയി... വേഗം പ്ലേറ്റ് എടുത്ത് അപ്പം വെച്ച് കറിയൊക്കെ ഒഴിച്ച്  സെർവിങ് കഴിഞ്ഞു... ഇന്നലെ 7 മണിക്ക് കഴിച്ചതാണേ... അതൊക്കെ ശീലമാണെങ്കിലും കുറെ വിഷമിച്ചത് കൊണ്ട് വല്ലാത്ത വിശപ്പ്. ഒരു കഷ്ണം എടുത്ത്  കറിയിൽ മുക്കി നേരെ കിച്ചൂസിനു വായിൽ വെച്ച് കൊടുത്തു... അവളുടെ ചിരി കാണണം.... ഇനി അച്ചേട്ടൻ കഴിക്ക് എന്നും പറഞ്ഞു എനിക്കും  അവൾ വാരി തന്നു.....അങ്ങനെ ഞങ്ങൾ രണ്ടും കൂടി ഒരു പ്ലേറ്റിൽ നിന്നും   6, 7 വെളേളപ്പം കഴിച്ചു..... പെട്ടെന്നാണ് അമ്മ കേറി വന്നത്... ആഹ് മോൾ എടുത്ത് കൊടുത്തോളും എന്ന് അറിയാവുന്ന കൊണ്ട, ഇന്നലത്തെ കാറ്റിൽ വീണ  ചെടിയൊക്കെ ഒന്ന് നേരെയാക്കാൻ നിന്നെ... അല്ല മോൾ കഴിച്ചില്ലേ... ഉവ്വ് അമ്മേ... അതും പറഞ്ഞു കിച്ചു  പ്ലേറ്റ്  കഴുകാൻ കൊണ്ടുപോയി.... ഡാ അപ്പോ നീ കഴിച്ചില്ലേ... അമ്മ ചോദ്യം  എന്നോടായി ... പിന്നെ.... വയറു ഫുൾ ആയി... അതും പറഞ്ഞു ഞാൻ ബനിയൻ പൊക്കി വയർ കാണിച്ചു?..കൈ കഴുകാൻ എണീറ്റപ്പോളാ അമ്മയുടെ അടുത്ത ചോദ്യം.... അപ്പോ നീ കഴിച്ച പ്ലേറ്റ് എവിടെ.....അതും തിന്നോ നീ.... പണി പാളി..... അമ്മയുടെ ചോദ്യത്തിൽ ഞാനും

💬 Comments

View all comments