Chapter Title : ?എന്റെ കൃഷ്ണ 3 ? [അതുലൻ ]
കിച്ചൂസും സ്റ്റക്ക് ആയി.....
പക്ഷെ ദൈവം ചിലനേരത്തു വല്ലാതെ അങ്ങോട്ട് സഹായിച്ചു കൊല്ലും...
കറക്ക്റ്റ് ആയിട്ട് ഹോസ്പിറ്റലിൽ പോയവർ തിരിച്ചെത്തി....
ആഹ് അവരെത്തിയെട എന്നും പറഞ്ഞു അമ്മ മുറ്റത്തേക്കോടി.....
ഡീ പെണ്ണെ ഇപ്പോ കയ്യീന്ന് പോയേനെ എന്നും പറഞ്ഞു ഞാനും മുമ്പിലേക്ക് പോയി... എന്റെ ആക്ഷൻ കണ്ട് കിച്ചൂസിനും ചിരി വന്നു...
നേരെ കാറിനടുത്തേക്ക് ചെന്ന എന്നെ കണ്ടതോടെ അമ്മുവിനു വെപ്രാളമായി... ഇന്നലെ കിച്ചുവിന്റെ പ്രകടനം നേരിൽ കണ്ടത് എന്നോട് പറയാനുളള വെപ്രാളമാണതെന്ന് എനിക്ക് മനസ്സിലായി...
നേരെ മുത്തശ്ശനെ പിടിച്ചു പയ്യെ അകത്തേക്ക് കൊണ്ടുവന്നു സോഫയിൽ ഇരുത്തി അച്ഛനോട് വിവരങ്ങളൊക്കെ തിരക്കികൊണ്ടിരുന്ന എന്റെയടുത്തു കിച്ചൂസും വന്നു നിന്നു...
മോളുടെ തലവേദന ഒക്കെ മാറിയോ...അച്ഛന്റെ ചോദ്യത്തിന് മുഖത്ത് സന്തോഷം നിറച്ചാണ് അവൾ മാറിയെന്നു പറഞ്ഞത്...
വാങ്ങിച്ച മരുന്നൊക്കെ എടുത്ത് നോക്കുന്ന എന്റെ കയ്യിൽ നിന്നും മരുന്ന് വാങ്ങി നോക്കിയിട്ട്.... കിച്ചൂസ് എന്നോടായി.... അയ്യോ അച്ചേട്ടാ... ഇത് ഉളള മരുന്ന് ആണെല്ലോ....
സാധാരണയിലും സന്തോഷത്തിൽ കിച്ചുവിനെ കണ്ട അമ്മുവിന് ആകെ കൺഫ്യൂഷൻ... ഇന്നലെ രാത്രി കണ്ട കിച്ചുചേച്ചി തന്നെയാണോ ഇതെന്നാവും അവളുടെ സംശയം...
അപ്പോളാണ് മുത്തശ്ശനെ അച്ഛൻ എണീപ്പിച്ചു മുറിയിലേക്ക് കൊണ്ടുപോയത്...
അമ്മുവിന്റെ നോട്ടം അപ്പോ ഞങ്ങളുടെ നേരെയായി....
അത് കണ്ട് അടുക്കളയിലേക്ക് വലിയാൻ നോക്കിയ കിച്ചുവിനെ അമ്മു കയ്യിൽ പിടിച്ചിട്ട് എന്നെയും വിളിച്ചു പുറത്തേക്ക് നടന്നു....
ഇവളിത് എന്തിനുളള പുറപ്പാടാണോ എന്തോ .. പക്ഷെ എനിക്ക് നോ ടെൻഷൻ..ഞാൻ സാധാരണ പോലെ അമ്മുവിന്റെ പിന്നാലെ പോയി.... പക്ഷെ കിച്ചൂസ്സ് അങ്ങനെയല്ല ? ചെറുതായി പേടിച്ചാണ് നടപ്പ്..
ഇത്തിരി പേടിക്കട്ടേന്ന്
💬 Comments
View all comments