Chapter Title : ?എന്റെ കൃഷ്ണ ? [അതുലൻ ]
കൃഷ്ണയും അടുക്കള വാതിലിൽ എത്തിയിരുന്നു....
എന്റെ മക്കളെ... രാവിലത്തെ ബഹളത്തിന്റെ ഇടയിൽ ആഹാരം കഴിച്ചൊന്നു ചോദിക്കാൻ അമ്മ മറന്നു...... അല്ല മുത്തശ്ശൻ വന്നില്ലേ...
ഇല്ല... വിശപ്പില്ലെന്ന് പറഞ്ഞു
അമ്മൂസ് മറുപടി പറഞ്ഞു....
എന്ന എന്റെ കുട്ടികൾ ഇരിക്ക് എന്ന് പറഞ്ഞു അടുക്കളയിൽ തന്നെയുള്ള തീൻമേശയിൽ പിടിച്ചിരുത്തി , അമ്മ ദോശ ചുടാൻ തുടങ്ങി....
പ്ലേറ്റ് എടുത്ത് ദോശ വെച്ച് നല്ല തേങ്ങാച്ചമ്മന്തി ഒഴിക്കുന്നതിന്റെ കൂടെ ഇത്തിരി സ്നേഹവും കൂടി ചേർത്താണ് അമ്മയുടെ സെർവിങ്.....
ഒരു അമ്മയുടെ സ്നേഹം അവിടെയവർക്ക് കിട്ടുന്നത് എന്നിലും ഒരു കുളിർമയുണ്ടാക്കി....
രണ്ടിനും നല്ല വിശപ്പുണ്ടെന്ന് തോന്നുന്നു....
അമ്മൂസ് ആദ്യത്തെ ദോശ കഴിച്ചു കസേരയിനിന്ന് എണീറ്റതും മതിയാക്കിയോ എന്ന എന്റെ ചോദ്യത്തിന് മറുപടി പറയാതെ ഒന്ന് ചിരിക്ക മാത്രം ചെയ്ത് അമ്മയുടെ അടുത്ത് പോയി നിന്നു....
അപ്പോഴാണ് എനിക്ക് മനസ്സിലായത് അവൾ തുടങ്ങാൻ പോകുന്നെയുളളുവെന്ന്......
കൃഷ്ണ ഇതെല്ലാം ചിരിയോടെ നോക്കി പതിയെ കഴിക്കുകയാണ്....
ദേവത ഒരു ചെറിയ കഷ്ണം ദോശയെടുത്തു ചമ്മന്തിയിൽ മുക്കി വായിലേക്ക് കൊണ്ടുപോയതും ഞാൻ അറിയാതെ വാ പൊളിച്ചു പോയി.... അത് എന്റെ വായിലേക്ക് വെച്ചുതന്നിരുനെങ്കിൽ എന്നാഗ്രഹിച്ചുപോയി.....
ചേട്ടാ വായടച്ചില്ലേൽ ഈച്ച പോകുമെന്ന അമ്മൂസിന്റെ കമെന്റ് കേട്ടപ്പോളാ ഞാൻ വായും തുറന്ന് ഇരിക്കാന്നുളള ഓർമ വന്നത്....
അമ്മൂസ് സി ഐ ഡി തന്നെ... എല്ലാം ശ്രെദ്ധിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി...
അമ്മേ ഞാൻ പോയി ലോറിയൊന്ന് കഴുകി ഇട്ടിട്ടും വരാമെന്ന് പറഞ്ഞു നൈസ് ആയിട്ട് അവിടെന്നു വലിയാൻ നോക്കി ....
വണ്ടി എവിടെയാ ചേട്ടാ കിടക്കുന്നെ.... അമ്മൂസ് പ്ലേറ്റ് താഴെവെച്ചു ചോദിച്ചു....
മെയിൻറോഡിന്റെ സൈഡിൽ ഇട്ടേക്കാ....എന്തെ....
എന്ന ഞാനും വന്നോട്ടെ കൂടെ....
ഏയ്യ് വേണ്ട... നീ ഇവിടെ നിന്നാമതി...
അത് കേട്ടതും അമ്മേ ചേട്ടനോട് എന്നെ കൂടി കൊണ്ടുപോകാൻ പറയമ്മേ എന്നും പറഞ്ഞു അവൾ ചുണുങ്ങി....
അപ്പോളേക്കും കൃഷ്ണ കഴിച്ചു കഴിഞ്ഞു പത്രങ്ങൾ കഴുകാൻ തുടങ്ങി..... അമ്മൂസ് ആ വശത്തേക്കേ നോക്കുന്നില്ല......
അപ്പോളേക്കും അമ്മ കൃഷ്ണയെ പിടിച്ചു മാറ്റി അവിടെയിരിക്കാൻ ആജ്ഞാപിച്ചു....
ചെറു ചിരിയോടെ അതിനെന്താ അമ്മേ..... ഞാൻ ചെയ്തോളാമെന്ന് പറഞ്ഞു പാത്രമെടുത്തു കഴുകുവാൻ
💬 Comments
View all comments