Chapter Title : ?എന്റെ കൃഷ്ണ ? [അതുലൻ ]
തുടങ്ങി...
അവളുടെ നിഷ്കളങ്കമായ പെരുമാറ്റം എനിക്ക് നന്നേ ബോധിച്ചു.....
എന്ന ഞാൻ പോയിട്ട് വരാമെന്ന് പറഞ്ഞു തുണിയും ബക്കറ്റും കപ്പുമൊക്കെ എടുത്തപ്പോൾ അമ്മൂസ് ചുണ്ട് കോട്ടികൊണ്ട് അമ്മയെ നോക്കി...
ഡാ നീ ഇവളെയും കൊണ്ടുപോ...അത് കേട്ടതും എന്റെ കയ്യിൽനിന്നും കപ്പ് വാങ്ങി പിടിച്ചു ചിരിയോടെ എന്നെ നോക്കിനിൽക്കുന്ന അമ്മൂനെ ഏറ്റെടുക്കാതിരിക്കാൻ കഴിഞ്ഞില്ല....
ഡാ തിരിച്ചു എത്തുമ്പോ അമ്മാ എന്ന് വിളിച്ചു കൂവണ്ട...ഞാൻ തെക്കേൽ ഉണ്ടാകും ഞാനും മോളും കൂടി അവിടത്തെ അടുക്കള ഒന്ന് ശെരിയാക്കാൻ പോവാ.....
ചെരുപ്പിട്ട് ഇറങ്ങാൻ നേരം ജനലിൽ കൂടി എന്നെയൊരാൾ നോക്കി നിൽക്കുകയാ..... എന്റെ സുന്ദരി പെണ്ണ്(അങ്ങനെ പറയാനേ എനിക്ക് കഴിയുന്നുളളു ).....
ഞാൻ കണ്ടതും ഒറ്റ ഓട്ടമായിരുന്നു അവൾ....... മനസ്സ് ചെറുതായൊന്നു നിറഞ്ഞു
ചെരുപ്പിട്ട് അമ്മൂസും റെഡിയായി...ഗേറ്റ് ഒക്കെ അടച്ചു ഞാനും അമ്മൂസും കൂടി നടന്നു തുടങ്ങി .... അമ്മൂസ് ശെരിക്കും ഒരു കൊച്ചു സുന്ദരി തന്നെ...ആഹ് എന്റെ ദേവതയുടെ അനിയത്തി അല്ലെ... മോശം വരില്ല ....
കാൽമുട്ട് കഴിഞ്ഞ് ഇത്തിരി കൂടി ഉള്ളൊരു പാവാടയും നല്ലൊരു ചെക് ഷർട്ടും ആയിരുന്നു അവളുടെ വേഷം.... കയ്യിൽ ഒരു കപ്പും പിടിച്ചു എന്റെ കയ്യിൽ പിടിച്ചാണ് അവളുടെ നടത്തം....
മണിക്കൂറുകൾ മാത്രമേ പരിചയമുളളു... എന്നിട്ടും സ്വന്തം ചേട്ടനോടെന്ന പോലെ അവളും, അനിയത്തിയോടെന്ന പോലെ സ്നേഹം എനിക്കും തോന്നുന്നത് എന്ത്കൊണ്ടാണോ എന്തോ... വല്ലാത്തൊരു ആത്മബന്ധം ഉളളപോലെ....
വീടും റോഡും തമ്മിൽ വലിയ ദൂരമില്ല... പെട്ടെന്ന് തന്നെ ഞങ്ങൾ വണ്ടിയുടെ അടുത്തെത്തി....
ഒരു ഭാരത്ബെൻസ് 3723r, 2020 മോഡൽ വണ്ടിയാണ് ഞാൻ ഓടിക്കുന്നത്...
അവൾ വണ്ടി കണ്ടതും എനിക്കിഷ്ട്ട ചേട്ടാ ഈ വണ്ടി എന്ന് പറഞ്ഞു വണ്ടിയുടെ ചുറ്റുമൊന്ന് നടന്നു....
ഞാൻ പൈപ്പിൽ നിന്നും വെളളമെടുത്തു വണ്ടി കഴുകാൻ തുടങ്ങി.... അപ്പോളവൾ ഒന്നേ രണ്ടേ എന്ന് വിരൽ വെച്ച് ടയർ എണ്ണാൻ ആരംഭിച്ചു... അങ്ങനെ 14 വീലും എണ്ണിക്കഴിഞ്ഞു എന്റടുത്തു വന്നു നെടുവീർപ്പിട്ടു നിന്നു.....
എന്താ ക്ഷീണിച്ചോടി....
ഓഹ് പിന്നെ.... ഞാൻ അതിനു എന്ത് പണിയ എടുത്തേ..
ആണോ... എന്ന പൊന്നുമോൾ ബക്കറ്റിൽ കുറച്ചു വെള്ളം കൊണ്ടുവന്നെ
💬 Comments
View all comments