Chapter Title : ?എന്റെ കൃഷ്ണ ? [അതുലൻ ]
...
അത് കേട്ടതും വല്ലാത്ത ക്ഷീണം എന്ന് പറഞ്ഞു എന്റെ കയ്യിൽ ചാരി നിന്നു ചിരിച്ചു.... എനിക്കും ചിരിപൊട്ടി ....
ചെവിക്കു പിടിക്കാൻ പോയതും അവൾ ഓടി മാറി....
ബസ്സിൽ പോകുന്നവരും റോഡിലൂടെ പോകുന്നവരും ഒക്കെ ഞങ്ങളെ നോക്കിപോകുന്നുണ്ട്.....
ഞാൻ തുണി പിഴിയാൻ കുനിഞ്ഞപ്പോളാണ് ലൈറ്റ് നീല ക്യൂട്ടസ്സ് ഇട്ടൊരു വെളുത്തു സുന്ദരമായ കാൽപാദം കാണുന്നത്...
ദേ വന്നു നിൽക്കുകയാണ് എന്റെ കിച്ചൂസ്.... (അങ്ങനെയെ ഇനി ഞാൻ വിളിക്കു )
തുണി മുക്കി പിഴിഞ്ഞുകൊണ്ട് നിവർന്നതും രാവിലെയിട്ട വേഷമൊക്കെ മാറ്റി ഇത്തിരി നിറം മങ്ങിയതാണേലും ഇളം നീല ചുരിദാർ ഇട്ട് കയ്യ് രണ്ടും കെട്ടി എന്നെ നോക്കി നിൽക്കയാണ് അവൾ.....
ഇവളുടെ സൗന്ദര്യം ഇരട്ടിയായ പോലെ....
എന്റെ കീഴ്താടിയോളമേ അവൾക് ഉയരമുളളു.... അതികം മെലിഞ്ഞിട്ടല്ല.... ഒതുങ്ങിയ അരക്കെട്ട്.....അങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് അവളെയൊന്ന് ഒപ്പിയെടുത്തു...
പരസ്പ്പരം നോക്കി ചിരിച്ചു....
പിന്നെ അവൾ തന്നെ മിണ്ടിത്തുടങ്ങി....
ഏട്ടൻ ഈ വണ്ടിയാണോ ഓടിക്കുന്നത്....
ഞാൻ അതെയെന്ന് തലയാട്ടി...
അവൾ വണ്ടിക്കരികിലേക്ക് നടന്നു തൊട്ട് നോക്കിയ ശേഷം നല്ല വണ്ടിയ എന്ന് ഒരു കമെന്റ് പാസാക്കി...
അപ്പൊ ഓടിക്കുന്ന ഡ്രൈവർ മോശമാണോ എന്ന് ഞാനും ചെറുചിരിയോടെ ചോദിച്ചു....
അപ്പോൾ പെണ്ണിനും ചിരിവന്നു...
ഡ്രൈവറും കൊളളാമെന്ന് മുഖത്തു നോക്കാതെ പറഞ്ഞു ചിരിച്ചു.....
മ്മ്മ് മ്മ് മ്മ്.....
അമ്മൂസിന്റെ ആക്കിയുളള ചുമയാണ് ഞങ്ങളെ ഉണർത്തിയത്.....
ഞാൻ അവളെ കണ്ണുകൊണ്ട് വെച്ചിട്ടുണ്ടെന്ന് കാണിച്ചു...
ഇതൊക്കെ കിച്ചു കൗതുകത്തോടെ നോക്കി കാണുകയാണ്...
അങ്ങനെ വണ്ടി കഴുകിക്കഴിഞ്ഞു ഡോർ തുറന്നതും അമ്മൂസ് ഡ്രൈവിംഗ് സീറ്റിൽ സ്ഥാനം പിടിച്ചു...... അപ്പോൾ ഞാനും കിച്ചുസും വണ്ടിയുടെ മുന്നിലായി വർത്താനം പറയുകയായിരുന്നു...
കൃഷ്ണ പിജി ഒക്കെ കഴിഞ്ഞല്ലേ....മുത്തശ്ശൻ പറഞ്ഞു...
അതെ ഏട്ടാ ... ടീച്ചർ ആകണമെന്ന എനിക്ക്....
.....മ്മ്മ്... നല്ലതാ ?
അല്ല ഏട്ടന്റെ പഠിപ്പൊക്കെ?
ദൈവമേ പെട്ടല്ലോ.....
അത് പ്ലസ് 2 സയൻസ് ആയിരുന്നു...ഒരു സപ്ലി ഉണ്ടായൊണ്ട് ഡിഗ്രിക്ക് പോകാൻ പറ്റിയില്ല....
അവൾ പുരികം ഉയർത്തി എന്നെ നോക്കി സപ്ലി ഒരെണ്ണമേ ഉണ്ടായുളളു?.....
വീണ്ടും പെട്ടു....
അല്ല 3എണ്ണം ?.....
ഹ്മ്മ്മ് അങ്ങനെ
💬 Comments
View all comments