0%

Chapter Title : ?എന്റെ കൃഷ്ണ ? [അതുലൻ ]

Author : Kambikathakal Read All Parts 948

പറ....അമ്മ എന്നോട് പറഞ്ഞു....

ഞാൻ അങ്ങ് ഇല്ലാണ്ടായിപോയി ??

പക്ഷെ ഞാൻ എഴുതി എടുത്തെട്ടോ.... കൂടെ ഐ ടി ഐയും കംപ്ലീറ്റ് ചെയ്തു..... ഇപ്പോ ഡിസ്റ്റന്റ് ആയി ഡിഗ്രി ചെയ്തോണ്ടിരിക്ക.....
ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞവസാനിപ്പിച്ചു ചിരിച്ചു...

ആഹ്ഹ്  സാരമില്ല ചേട്ടായി....പഠിപ്പിച്ചു തരാൻ ഇപ്പോ ട്യൂഷൻ ടീച്ചർ ആയല്ലോ..... സ്റ്റിയറിങ്ങിൽ പിടിച്ചു വെറുതെ തിരിച്ചുകളിച്ചുകൊണ്ട് അമ്മൂസിന്റെ വക  കമന്റ്‌.....

കിച്ചൂസ് അമ്മൂനെ നോക്കി കണ്ണുരുട്ടിയെങ്കിലും  കിച്ചൂന്റെ കവിളൊക്കെ ചുവക്കുന്നത്  ഞാൻ കണ്ടു?.........

എന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു...ഒരു പാവം പെണ്ണിനെ,  ആരോരുമില്ലാത്തവളെ  വേണം കല്യാണം കഴിക്കാൻ.... എന്നിട്ട് അവളെ എന്നാൽ കഴിയുന്നതിനേക്കാൾ കൂടുതൽ സന്തോഷിപ്പിച്ചു, അവളുടെ എല്ലാ ആഗ്രഹവും സാധിച്ചുകൊടുത്തു
എന്റെ എല്ലാമെല്ലാമായി കൊണ്ടുനടക്കണം........

ഏട്ടാ.... സ്വപ്നം കാണുകയാ ഈ പകൽ നേരത്ത്.... അവളുടെ ശബ്ദം എന്നെ താഴെയിറക്കി....

അതെ... എന്താ പകൽ സ്വപ്നം കണ്ടൂടെ......

അതെയ് പകൽ കാണുന്ന സ്വപ്നം നടക്കുമെന്ന അമ്മ പറഞ്ഞട്ടുളെള...അതുകൊണ്ട്  ആഗ്രഹം ഉളളത് മാത്രേ കാണാവൂ.....

അത്  കേട്ടതും ഞാൻ ഹാപ്പി ആയി....

അപ്പൊ കുഴപ്പമില്ല.... ആഗ്രഹം ഉളള കാര്യം തന്നെയാ കണ്ടേ.....എന്ന് പറഞ്ഞു ബക്കറ്റും കപ്പും കഴുകിയെടുത്തു....

ഡി അമ്മുസേ.... ഇറങ്ങിയേ... വണ്ടി ലോക്ക് ചെയ്യട്ടെ....

ചേട്ടാ ഒന്ന് എന്നെ ഇരുത്തി ഓടിക്കാവോ....പ്ലീസ്

പിന്നെ... ഒന്ന് ഇറങ്ങിയേ പെണ്ണെ....

ചേച്ചി ഒന്ന് പറ.... അത് പറഞ്ഞു അമ്മു കിച്ചുവിനെ നോക്കി...
കിച്ചൂസിന്റെ മുഖം കണ്ടപ്പോ അവൾക്കും ആഗ്രഹം ഉണ്ടെന്ന് എനിക്ക് തോന്നി.....

പിന്നെയൊന്നും ആലോചിച്ചില്ല.... കിച്ചൂസിനോട് കേറിക്കോളാൻ പറഞ്ഞു ഡോർ തുറന്നു....
ഇത്തിരി പണിപ്പെട്ട് കേറുന്ന കിച്ചൂസ് പെട്ടെന്നാണ് കാല് സ്ലിപ് ആയി വീഴാനായി പുറകോട്ട് മലന്നത്........ നേരെ എന്റെ നെഞ്ചിലേക്ക് വീണു.... അപ്പോളേക്കും അവളുടെ അരക്കെട്ടിൽ ഞാൻ പിടുത്തമിട്ടിരുന്നു..... എന്റെ തോളിൽ തല ചരിച്ചു എന്നെ നോക്കി കിടക്കുന്ന അവളെ കണ്ടപ്പോ  ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരുമ്മ കൊടുക്കാൻ തോന്നി......

അമ്മൂസ്  ഇതൊക്കെ കണ്ട് ചിരിച്ചിരിപ്പുണ്ട്...
അങ്ങനെ കിച്ചൂസിനെ പൊക്കി കേറ്റി ഡോർ അടച്ചു...
അപ്പുറത്തെ ഡോർ തുറന്ന് ചെന്ന എന്നെ കണ്ടിട്ടും
അമ്മൂസ്  മാറാതെ ഡ്രൈവിംഗ് സീറ്റിൽ തന്നെ ഇരിപ്പുണ്ട്......

💬 Comments

View all comments