Chapter Title : ?എന്റെ കൃഷ്ണ ? [അതുലൻ ]
അങ്ങോട്ട് മാറിയിരിക്കെടി എന്ന് പറഞ്ഞ് ഞാൻ കേറി ഡോർ അടച്ചു...
എനിക്ക് വിന്ഡോ സീറ്റ് വേണം എന്ന് പറഞ്ഞ് അമ്മുസ് ചാടി അപ്പുറത്തായി...
അതിപ്പോ ലാഭായിലോ.... കിച്ചൂനെ അടുത്ത് കിട്ടിയല്ലോ....
താക്കോൽ ഇട്ട് വണ്ടി സ്റ്റാർട്ട് ചെയ്തു ഹാൻഡ് ബ്രേക്ക് റിലീസാക്കി ദൈവത്തെ മനസ്സിൽ വിചാരിച്ചു വണ്ടി മുന്നോട്ടെടുത്തു....
ഞാൻ ചെയ്യുന്ന ഓരോ കാര്യവും വളരെ കൗതുകത്തോടെ കിച്ചൂസ് നോക്കിയിരിപ്പുണ്ട്...
അങ്ങനെ വണ്ടി കൊടുങ്ങല്ലൂർ ടൌൺ വഴി ഒന്ന് കറക്കി....
വല്ലാത്തൊരു സന്തോഷത്തിലാണ് അമ്മൂസ്....
കിച്ചു ആകട്ടെ എന്നെ നോക്കി ഇടക്ക് ചിരിച്ചും.... ഞാൻ നോക്കുമ്പോൾ തലതാഴ്ത്തിയും ഒക്കെയായി ഇരിക്കുന്നു....
അങ്ങനെ വണ്ടി സിഗ്നൽ കാത്ത് കിടന്നപ്പോൾ
ബസ് സ്റ്റോപ്പിൽ നിൽക്കുന്ന കുറച്ചു പെൺകുട്ടികൾ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ട്... കൂട്ടത്തിൽ ഒരുത്തി എന്നെ നോക്കി കണ്ണിറുക്കി...
എന്നാൽ ഞാനാകട്ടെ ഇതൊന്നും ശ്രെദ്ധിക്കുന്നേയില്ല എന്നുകാണിച്ചു ഇരിക്കുകയാണ്....
കിച്ചൂസിനു അത് പിടിച്ചില്ല എന്ന് ആ പെണ്ണിനെ നോക്കി ദഹിപ്പിക്കുന്നത് കണ്ടാൽ തന്നെയറിയാം...
പെട്ടെന്നാണ് എന്നെ ഞെട്ടിച്ചുകൊണ്ട് കിച്ചൂസ് എന്റെ തോളിലേക്ക് ചാരിയിരുന്നത്.... ദൈവമേ..... സ്വപ്നം ആണോയിത്....എന്തൊക്കെയാ നടക്കുന്നെ....
പെട്ടെന്ന് പച്ച കത്തിയതും ഞാൻ വേഗം വണ്ടിയെടുത്തു.....വണ്ടി കുറച്ചു നീങ്ങിയതും അവൾ പഴയപോലെ തന്നെയിരുന്നു......
അപ്പോളാണ് ഞാൻ അമ്മൂസിനെ നോക്കുന്നത്.... എന്റെ അതെ അവസ്ഥ... കിളി പോയി കണ്ണും മിഴിച്ചു ഇരിക്കയാണ് അവൾ
ഞങ്ങളെ രണ്ടുപേരെയും നോക്കികൊണ്ട് കിച്ചൂസ് പറഞ്ഞു തുടങ്ങി ....
ആ പെണ്ണ് ഏട്ടനെ നോക്കി അങ്ങനെ കാണിച്ചത് നിക്ക് ഇഷ്ട്ടായില്ല... അതോണ്ടാ.... അതും പറഞ്ഞു ഒരു കള്ളച്ചിരി ആയിരുന്നു കക്ഷിയുടെ മുഖത്തു....
എനിക്ക് എന്തെന്നില്ലാത്ത ഒരു ഫീൽ.... എന്നെ ഇവൾ സ്നേഹിച്ചു തുടങ്ങിയോ..! എന്തായാലും കുശുമ്പത്തി തന്നെ ..ഓരോന്ന് ആലോചിച്ചു വണ്ടി കിടന്നിടത്തു തന്നെ എത്തിച്ചു പാർക്ക് ചെയ്തു....
അമ്മൂസ് അപ്പോളും വണ്ടിയിൽ കേറിയ സന്തോഷത്തിൽ ആയിരുന്നു....
ചേച്ചി വേഗം വായോ... അമ്മയോട് ഇത് പറയണം എന്ന് പറഞ്ഞു കിച്ചൂസിനെയും വലിച്ചു ഓടി...
വണ്ടി ലോക്ക് ചെയ്യുന്നതിനിടയിൽ അവരുടെ ഓട്ടം കണ്ട് ഞാൻ ചിരിച്ചു നിക്കുകയാ...
എന്റെ അമ്മയെ ഞാൻ വിളിക്കുന്നതിലും അധികാരത്തിലാ ഇപ്പോ അമ്മു വിളിക്കുന്നത്.....
നേരെ
💬 Comments
View all comments