Chapter Title : ?എന്റെ കൃഷ്ണ ? [അതുലൻ ]
ഞാൻ വീട്ടിലേക് നടന്നെത്തിയതും കാണുന്നത് അച്ഛന്റെ മുന്നിൽ നല്ല അടക്കത്തിലും ഒതുക്കത്തിലും നിന്ന് സംസാരിക്കുന്ന കിച്ചുവിനെയും അമ്മുവിനെയുമാണ്.
അച്ഛനെ കുറിച്ച് പറയുകയാണേൽ ഒരു പാവം.... പക്ഷെ ദേഷ്യം വന്നാൽ പറയുകേം വേണ്ട....
അങ്ങനെയൊരു പ്രകൃതം...
എന്നെ കണ്ടതും പുളളിക്ക് അവരോടുളള സ്നേഹം കാണിക്കൽ ഇത്തിരി കൂടിയ പോലെ...
കാര്യം വേറൊന്നും അല്ല... എപ്പോളും പറയും ഒരു പെൺകുട്ടിയെ ദൈവം തന്നില്ലലോ എന്ന്...അത് കേൾക്കുമ്പോൾ ഞാൻ നന്നായിത്തന്നെ പുച്ഛിക്കും....
ഇപ്പോ അമ്മ രണ്ട് പെൺമക്കളെ പെറ്റിട്ട പോലെയാ അച്ഛന്റെ ഭാവം.. അതൊക്കെ അമ്മ നോക്കിനിൽക്കുകയാ....
ഞാൻ അടുത്ത് വന്നതും പുളളി എനിക്കിട്ടൊന്ന് താങ്ങി...
എന്തിനാ പിളേളരേ ഈ പോത്തിന്റെ ഒപ്പം വണ്ടിയിൽ പോയെ... എവിടെയും കൊണ്ട് ഇടിപ്പിക്കാഞ്ഞത് ഭാഗ്യം എന്ന് പറഞ്ഞത് നെഞ്ചിൽ കൈ വെച്ചു...
അത് മതിയല്ലോ എല്ലാത്തിനും കൂടി ചിരിക്കാൻ.....
പക്ഷെ അമ്മൂസിന്റെ സപ്പോർട്ടിൽ ഞാൻ ഒന്ന് പൊങ്ങി...
ഏയ്യ് ഇല്ലച്ഛാ.. ചേട്ടൻ കിടു ഡ്രൈവറാ... നല്ലോണം ഓടിച്ചല്ലോ... പിന്നെന്താ... അപ്പോ അച്ഛൻ ചുമ്മാ എന്നെ വട്ടക്കാൻ പറഞ്ഞതായെന്നോണം അവളെ കണ്ണടച്ചു കാട്ടി....
എന്ന ഞങ്ങൾ വീട്ടിലേക്ക് പോട്ടെ അമ്മേ...കഞ്ഞി വെച്ചിട്ടില്ല.... മുത്തശ്ശന് ആഹാരം വൈകിയ അപ്പോ ഗ്യാസ് കേറും...
ആഹ്ഹ് പിന്നെ.... അത് കൊളളാം
ഉച്ചക്ക് ചോറുണ്ണാൻ ഇങ്ങോട്ട് വന്നോണം......ഞാൻ അവിടെ ചെന്ന് മുത്തശ്ശനുമായി കുറെ നേരം സംസാരിച്ചു... ഉച്ചക്ക് ഇങ്ങോട്ട് വരണമെന്നും പറഞ്ഞു...
കിച്ചു അച്ഛന്റെ സംസാരംകേട്ട് ചിരിച്ചുനിന്നതല്ലാതെ ഒന്നും മിണ്ടിയില്ല...
ഉച്ചക്ക് മോൾക്കെന്താ കറി വേണ്ടത്?
അച്ഛൻ അമ്മൂസ്സിനോടായി ചോദിച്ചു....
എനിക്ക് ചിക്കൻ മതി.... ഒട്ടും ആലോചിക്കേണ്ടി വന്നില്ല അവൾക്....
മോൾക്കോ???.....
കിച്ചൂസിനോടായി ചോദ്യം...
എനിക്ക് അങ്ങനെ ഇഷ്ടങ്ങളൊന്നും ഇല്ലച്ഛാ... ഭക്ഷണത്തിന്റെ കാര്യത്തിലും വേറെന്തു കാര്യത്തിൽ ആയാലും......
അത് പറഞ്ഞതും അവളുടെ മുഖമൊന്ന് വാടി...
അവൾ ജീവിച്ച സാഹചര്യം വെച്ചാവണം അവൾ അങ്ങിനെ പറഞ്ഞത്...
അത് മനസിലായെന്നോണം അച്ഛൻ തുടർന്നു.....
ഇനി അങ്ങനെ പറ്റില്ലെങ്കിലോ.....
മോൾക് എന്ത് ഇഷ്ടവും, എന്ത് ആഗ്രഹവും അച്ഛനോട് പറയാം..... അത് ഞാൻ നടത്തിത്തരും...അത്രതന്നെ ....
അതും പറഞ്ഞു അമ്മൂസിനോട് വണ്ടിയിൽ കയറാൻ പറഞ്ഞു അവർ ചിക്കൻ വാങ്ങാൻ
💬 Comments
View all comments