Chapter Title : ?എന്റെ കൃഷ്ണ ? [അതുലൻ ]
പോയി...... അമ്മ അപ്പോളേക്കും കറിയുടെ കാര്യം നോക്കാൻ അടുക്കളയിലേക്ക് പോയി...
ഈ സമയം ഞാനും കിച്ചൂസും മാത്രമായി അവിടെ.....
അവളുടെ മുഖം കണ്ടപ്പോ എനിക്കും സങ്കടായി... പാവം... അവളുടെ അച്ഛനെയും അമ്മയെയും ഓർത്തിട്ടുണ്ടാവും.... അതായിരിക്കും സങ്കടപ്പെട്ട് ഇരിക്കണേ
എടൊ തൊട്ടാവാടി.....
അത് കേട്ടതും അവളൊന്ന് എന്നെനോക്കി....
താൻ എന്താടോ ഇങ്ങനെ..... ഈ ആളാണോ ടീച്ചർ ആകണം എന്ന് പറഞ്ഞെ... ഇപ്പോളത്തെ പിളേളരെ പഠിപ്പിക്കണേൽ ഇത്തിരി കൂടി ബോൾഡ് ആകണം...അല്ലാതെ ഒരുമാതിരി ......
അയ്യേ... പൂ...
കൂടെ എന്റെ കുട്ടിത്തം ഉളള എക്സ്പ്രഷനും കൂടി ആയപ്പോ കിച്ചൂസ് പൊട്ടിച്ചിരിച്ചു....
അത് കണ്ടപ്പോ ഞാനും ഹാപ്പി ആയി...
താങ്ക്സ്..... കിച്ചൂസ് പയ്യെ പറഞ്ഞു......
എന്തിനാ??? എനിക്ക് സംശയമായി...
അല്ല വണ്ടിയിൽ കയറ്റി കറക്കിയതിനു.... എനിക്ക് വല്ല്യ ആഗ്രഹമായിരുന്നു അത്... അതിപ്പോ നടത്തിത്തന്നില്ലേ... അതിനാ താങ്ക്സ്.....
അയ്യോ അമ്മ.....
പെട്ടെന്നാണ് അടുക്കളയിൽ അമ്മ ഒറ്റയ്ക്കു പണിയെടുക്കുകയാണെന്ന് അവൾക് ഓർമ വന്നത്....
എന്നെയൊന്നു നോക്കുക പോലും ചെയ്യാതെ അവൾ അകത്തേക്കോടി
അങ്ങനെ സുഖമുളള ഓർമ്മകൾ ഓർത്തുകൊണ്ട് അവിടെ കിടന്ന് ഞാൻ ഉറങ്ങിപ്പോയി....
ആരോ കാലിൽ ഇക്കിളിയിട്ട് എന്നെ എണീപ്പിച്ചതും എനിക്ക് ദേഷ്യം ഇരച്ചു കയറി.... പക്ഷെ ആളെ കണ്ടതും ചിരിയാണ് മുഖത്ത് വന്നത്.....
മുടി ഒരു സൈഡിലേക്കിട്ട് തറയിൽ മുട്ട് കുത്തി എന്നെ നോക്കി ഇരിക്കയാണ് കിച്ചൂസ് ....
എന്തൊരു പെണ്ണാ ഇത്... എന്നെ വീഴ്ത്തി കളഞ്ഞല്ലോടി നീ...എന്ത് നല്ല മുടി.....
മനസ്സിൽ അങ്ങനെ ഓരോന്ന് ഓർത്തിരുന്നതും
എണീക്ക് ഏട്ടാ....എന്നൊരു കൊഞ്ചൽ കലർന്നൊരു വിളി....
ദേ എല്ലാം റെഡി ആയി ആഹാരം എടുത്ത് വെച്ചുകഴിഞ്ഞു....
അങ്ങനെ എണീറ്റ് അകത്തേക്ക് ചെന്നതും അമ്മ ഒഴികെ അച്ഛനും മുത്തശ്ശനും അമ്മൂസും ആഹാരം കഴിക്കുന്നു.... വീട്ടിലെ ഇളയ കുട്ടിയുടെ അധികാരത്തോടെ അച്ഛന്റെ വലതു ഭാഗത്തു അമ്മൂസ് ഇരുന്ന് കഴിക്കുന്നു....
എന്നെ കണ്ടപ്പോ മുത്തശ്ശൻ..... .മോൻ എണീറ്റോ... ഞങ്ങൾ തുടങ്ങി...
ആഹ്ഹ് കിടന്ന് ഉറങ്ങിപ്പോയെന്നും പറഞ്ഞു ഞാൻ കേറിയിരുന്നു....
മോളെ അവിടെയിരിക്ക്....ഒരുമിച്ച് കഴികാം.... അച്ഛൻ കിച്ചുസ്സിനോടായി പറഞ്ഞു...
അയ്യോ വേണ്ട... ഞാൻ അമ്മയുടെ കൂടെ കഴിച്ചോളാം...
അവൾ ഞാൻ കഴിച്ചു
💬 Comments
View all comments