0%

Chapter Title : ?എന്റെ കൃഷ്ണ ? [അതുലൻ ]

Author : Kambikathakal Read All Parts 925

നിന്നതാ....

അച്ഛനെയും അമ്മയെയും കണ്ട ഓർമ എനിക്കില്ല.... എനിക്ക് എല്ലാം എന്റെ ചേച്ചിയായിരുന്നു...
ഇവിടെ വന്നപ്പോൾ മുതൽ ഞങ്ങള്ക് ആരൊക്കെയോ ഉണ്ടെന്നുളള ഒരു തോന്നൽ... അത് പറയുമ്പോ അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു...

നന്ദിയുണ്ട്.... ഒരുപാട്.....

മോളെ........
എന്റെ വിളിയാണ് അവളെ ഉണർത്തിയത്...

മോൾക് ഇവിടെ ഒരു അമ്മയുണ്ട്... കുറച്ചു കഴിയുമ്പോ ഒരാൾ കൂടി  വരും.... അപ്പോ അച്ഛനുമായി ?...പിന്നെ ദേ നല്ല തണ്ടും തടിയുമുളള ഏട്ടനും ഇല്ലേ...
ഇതിൽ കൂടുതൽ എന്താ വേണ്ടേ....?
അപ്പോളേക്കും കരച്ചിലിന്റെ വക്കോളം എത്തിയിരുന്ന അവൾ പയ്യെ ചിരിച്ചു.......
അമ്മൂസ്  ഇത്തിരി ധൈര്യം ഉളള  കൂട്ടത്തിൽ ആണെന്ന് എനിക്ക് തോന്നി....

വാ... നമുക്ക് വീട്ടിലേക് പോകാം.... അല്ല മോൾ വല്ലതും കഴിച്ചോ?

ഉവ് ചേട്ടാ... രാവിലെ വരുന്ന വഴി ബ്രെഡും പഴവും  കഴിച്ചു....
പക്ഷെ ഇപ്പോ വിശക്കുന്നുണ്ടെട്ടോ

ആണോ... എന്ന വാ... അമ്മ നല്ല ചൂട് ദോശ ഉണ്ടാക്കി തരും...
അവളുടെ കയ്യ് പിടിച്ചു മുന്നിൽ നടന്ന ഞാൻ ഉളളിൽ തോന്നിയ ഐഡിയ  സ്വഭാവികമായി അവതരിപ്പിച്ചു...  "എന്ന ചേച്ചിയെ കൂടി വിളിച്ചോളൂ"...  അത്  പറഞ്ഞതും...

എന്തോ...... എങ്ങനെ... കേട്ടില്ല....
അപ്പൊ എന്റെ വിശപ്പ് മാറ്റാൻ മാത്രം  അല്ലലെ.....
എന്നൊക്കെ പറഞ്ഞ് അവൾ ചൊറിയാൻ തുടങ്ങി....

ആറ്റം ബോംബിനോടാണ് ഞാൻ നമ്പർ ഇറക്കുന്നതെന്ന് ഞാനും ഓർക്കണമായിരുന്നു...
ഹിഹിഹി...
എന്തായാലും കയ്യിന്ന് പോയി....
പിന്നെ പോയി ചേച്ചിയെ വിളിച്ചോണ്ട് വാടി എന്ന് പറഞ്ഞു തലക്കിട്ടു ഒരു കൊട്ട് കൊടുത്ത് വിട്ടു.....
ചിരിച്ചുകൊണ്ട് ഓടി പോകുന്ന അവളോട് വല്ലാത്തൊരു സ്നേഹം തോന്നി...

അമ്മോയ്....
എന്താടാ .... എന്തിനാ കിടന്ന് കൂവുന്നേ...

അതെയ് വേഗം ദോശ ഉണ്ടാക്കാൻ നോക്ക്യേ.....

രാവിലെ  തന്നെ 5, 8 എണ്ണം കേറ്റിയതല്ലേ.... ഇനിം വേണോ...

എന്റമ്മേ എനിക്കല്ല.... അവർ രാവിലെ ഇത്തിരി ബ്രെഡ് കഴിച്ചതാ..... അവർക്ക് കഴിക്കാനാ... ഇപ്പൊ വരും, ഞാൻ വരാൻ പറഞ്ഞിട്ടുണ്ട്

ഈശ്വരാ.... ഞാൻ അത് ചോദിക്കാൻ വിട്ട് പോയെടാ....
എന്തായാലും മോൻ വിളിച്ചല്ലോ... അമ്മ ഇപ്പൊ എല്ലാം റെഡി ആക്കാം....
അമ്മ ദോശ ചുടാൻ മാവെടുത്തതും അമ്മൂസും

💬 Comments

View all comments