Chapter Title : ?എന്റെ കൃഷ്ണ ? [അതുലൻ ]
ചിരിയായിരുന്നു.... ഹോ അപ്പോള എന്റെ ശ്വാസം നേരെ വന്നത്...
അമ്മൂസിന്റെ വായാടിത്തരവും ഇത് പോലത്തെ കുറുമ്പും ഒക്കെ അറിയാവുന്ന കൊണ്ട് ആണ് കൃഷ്ണയ്ക് പ്രേത്യേകിച്ചു ഞെട്ടൽ ഒന്നും ഉണ്ടാവാതിരുന്നത്...
ചിരി അടക്കികൊണ്ട് അമ്മൂസ് എന്നോടായി പറഞ്ഞു... എന്തൊരു പാവമാ ചേട്ടൻ.. രാവിലെ കണ്ട ആളെ അല്ലാലോ... അപ്പോ ഇത്രേ ഉളളല്ലേ... അയ്യേ മോശം എന്ന് പറഞ്ഞു മൂക്കത്തു വിരൽ വെച്ചു.. അത് കേട്ട് കൃഷ്ണയും ചിരിച്ചു...
പെട്ടെന്ന് മുത്തശ്ശൻറെ വിളി കേട്ടപ്പോ കൃഷ്ണ പോവാന്ന് പറഞ്ഞു തിരിഞ്ഞു നടന്നു... ... പോകുന്ന വഴിയിൽ തല തിരിച്ചു ചെറുതായൊന്നു തിരിഞ്ഞ് നോക്കി....
അവളുടെ തൊണ്ടിപ്പഴം പോലത്തെ ചുണ്ടുകളും കുഞ്ഞു മൂക്കും ഒക്കെ ആദ്യമായി കാണുന്ന പോലെ ഞാൻ പിന്നെയും നോക്കിനിന്നുപോയി
ഞാനും അവളെ തന്നെ നോക്കി നിൽക്കുകയാണെന്ന് മനസ്സിലായപ്പോൾ അവൾക് ചിരി വന്നെങ്കിലും ഷാൾ വിരൽ തുമ്പിൽ കോർത്തു ചുണ്ടിൽ വെച്ച് അവളത് മറച്ചു... എന്നിട്ടൊരു ഓട്ടം ആയിരുന്നു...
ഇതെല്ലാം വളരെ സൂക്ഷ്മമായി ഒരാൾ വാച് ചെയ്യുകയായിരുന്നു.... അമ്മൂസ്....
വിരൽ ഞൊട്ടികൊണ്ടാണ് എന്നെ അവൾ സ്വപ്നലോകത്തുനിന്ന് ഉണർത്തിയത്...
എന്താണ് മാഷേ... ഭയങ്കര വായിനോട്ടം ആണല്ലോ എന്റെ ചേച്ചിയെ....
അത് പറഞ്ഞു കഴിഞ്ഞതും അവൾ നേരത്തെ എന്നെ വട്ടാക്കിയതിനും ഒക്കെ ചേർത്ത് ഞാൻ ചെവിക്ക് പിടിച്ചു ഒന്ന് കറക്കി..
അയ്യോ.. അമ്മേ.. വിട് ചേട്ടാ... അയ്യോ
എടി കാന്താരി.. ഇനി നീ എന്നെ
വട്ടക്കോ..
ഇല്ലാ.....
വിട് വിട്... ഞാൻ ഇനി ഒന്നും
പറയില്ലേ... സത്യം
അത് കേട്ട് ഞാൻ വിട്ടതും....
ദുഷ്ടൻ എന്ന് പയ്യെ പറഞ്ഞ് ചെവി തടകികൊണ്ട് അവൾ എന്നെ നോക്കി...
ഞാൻ ചിരിച്ചു തെന അവളുടെ കയ്യിൽ കൊടുത്ത് കിളികൾക്ക് കൊടുക്കാൻ പറഞ്ഞു...
പാവമാ ചേട്ടാ എന്റെ ചേച്ചി...
എന്തോ ഓർത്തെന്ന പോലെയവൾ പറഞ്ഞുതുടങ്ങി...
ഒരുപാട് കഷ്ട്ടപെടുന്നുണ്ട്...എന്റെ പഠിപ്പൊക്കെ നോക്കുന്നത് ചേച്ചിയാ...
കിളികളെ കൊഞ്ചിച് കൊണ്ട് തന്നെ അവൾ തുടർന്നു.... ആദ്യായിട്ട ചേച്ചിയിൽ ഒരു മാറ്റം ഞാൻ കാണുന്നെ.... ചേട്ടനോട് എല്ലാം പറഞ്ഞതും, കെട്ടിപിടിച് കരഞ്ഞു പോയതും ഒക്കെ ഞാൻ കണ്ടു... പിന്നെ ഇവിടേക്ക് വരാതെ മാറി
💬 Comments
View all comments