0%

Chapter Title : ?എന്റെ കൃഷ്ണ ? [അതുലൻ ]

Author : Kambikathakal Read All Parts 923

എന്നർത്ഥത്തിൽ തലയാട്ടി...

പിന്നെ എന്തിനാ കൊണ്ട് വന്നേ... അതോ കുറച്ചു പൈസ തന്നു കടം തീർത്തെന്ന് വരുത്തുകയാണോ...
എന്റെ ശബ്ദം ഇത്തിരി കനത്തിൽ ആയിപോയി...

നോട്ടുകൾ ചുരുട്ടി പിടിച്ചു ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു എനിക്ക് കിട്ടിയത്....ഏങ്ങലടിച്ചുളള കരച്ചിൽ എന്റെ നെഞ്ചിൽ ചൂട് കയറ്റി....
ഞങ്ങള്ക് ആരുമില്ല ഏട്ടാ.... അതുകൊണ്ട് ആർക്ക് വേണമെങ്കിലും  ഞങ്ങളെ ഉപദ്രവിക്കാം....
രാവിലെ മുത്തശ്ശനെ അയ്യാൾ ഉപദ്രവിച്ചപ്പോ ഏട്ടൻ മാത്രേ ഉണ്ടായുളളു....നന്ദിയുണ്ട് ഏട്ടാ....
പൊട്ടി പൊട്ടിയുളള കരച്ചിലായിരുന്നു പിന്നീട്.....

.....കൃഷ്ണ....

ഞാൻ പയ്യെ വിളിച്ചു അവളുടെ തോളിൽ പിടിച്ചതും എന്റെ  നെഞ്ചിലേക്ക് ഒറ്റ വീഴ്ചയായിരുന്നു അവൾ..
ഇട്ടിരുന്ന ഷർട്ട്‌ അവളുടെ കണ്ണീരിൽ കുതിർന്നു....
ഞാൻ  അറിയാതെ തന്നെ അവളെ മാറോട് ചേർത്ത് പിടിച്ചുപോയി....

എന്തോ..... വല്ലാത്തൊരു ഫീൽ ആയിരുന്നു എനിക്ക് അപ്പോൾ ...

പെട്ടെന്ന് മനോനില വീണ്ടെടുത്ത പോലെ അവൾ അകന്ന് മാറി ഷാൾ കൊണ്ട് കണ്ണൊക്കെ തുടച്ചു....
കുറച്ചു നേരം മൗനം മാത്രം....

പൈസ ഒക്കെ പിന്നെ മതി... ഇനിയും ഒരുപാട് ചിലവ് ഇല്ലേ... അതിനൊക്കെ പണം വേണ്ടേ.. അതോണ്ട് പൈസ കയ്യിൽ ഇരുന്നോട്ടെ..  ഇയ്യാൾ ഇനി കരയണ്ടാട്ടോ...
അത് പറഞ്ഞതും കരച്ചിലൊന്നടക്കി കൊണ്ട്  അവളുടെ മുഖമൊന്ന് ഉയർന്നു...
കവിളൊക്കെ ചുവന്നു കണ്ണൊക്കെ കലങ്ങിയ ഒരു രൂപം...അതിൽ അവൾ കൂടുതൽ സുന്ദരിയായ പോലെ എനിക്ക് തോന്നി....

ഒരു വല്ലാത്ത അനുഭൂതിയാണ് അവളെ കണ്ടപ്പോൾ മുതൽ... ആ അപ്സരസ്സ് ഇപ്പോൾ ദേ ഇപ്പൊ മുന്നിൽ നിൽക്കുന്നു.. ഇത്രെയും നേരം എന്റെ നെഞ്ചിലും...

ദൈവമേ ... നിനക്ക് നന്ദി ??

പെട്ടെന്നാണ്  കട്ടുറുമ്പ് പോലെ അമ്മൂസ്  എത്തിയത്...
ആഹാ ചേച്ചി ഇവിടെ നിൽക്കായിരുന്നോ.. ഞാൻ എവിടെയൊക്കെ നോക്കി... എന്താ കണ്ണൊക്കെ കലങ്ങി ഇരിക്കുന്നെ.....
ചേച്ചി കരഞ്ഞോ...

എന്താ ചേട്ടാ... ചേട്ടൻ എന്താ എന്റെ ചേച്ചിയെ ചെയ്തേ....

ദൈവമേ...
അവളുടെ ചോദ്യം കേട്ട് ഞാൻ   ആകെ ഞെട്ടി...

അത്.. ഞാൻ.. കൃഷ്ണ പൈസ തരാൻ വന്നതാ, എന്നൊക്കെ പറഞ്ഞൊപ്പിച്ചു ആകെ വെട്ടി വിയർത്തു...
ചെറുതായി ഉരുകി എന്ന് വേണം പറയാൻ..

അത് കണ്ടതും അവിടെ കൃഷ്ണയും അമ്മൂസും  കൂട്ട

💬 Comments

View all comments