0%

Chapter Title : ?എന്റെ കൃഷ്ണ ? [അതുലൻ ]

Author : Kambikathakal Read All Parts 922

അവരുടെ അച്ഛനും അമ്മയും ഇളയ കുട്ടി ജനിച്ചു കുറച്ചു വർഷം കഴിഞ്ഞപ്പോ ഒരു അപകടത്തിൽ മരിച്ചതാടാ...
....മ്മ്......
ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു......
എന്തോ ബിസിനെസ്സ് ഒക്കെയായിരുന്നു... മരണശേഷം ഉണ്ടായിരുന്ന  കടം ഒക്കെ തീർക്കാനായി വീടൊക്കെ വിൽക്കേണ്ടി വന്നത്രെ.. അതാ ഇപ്പോ ഇങ്ങനൊരു അവസ്ഥ....

അപ്പൊ അവർക്ക് ബന്ധുക്കൾ ആരുമില്ലേ....

ഉണ്ടെടാ... പക്ഷെ രണ്ട് പെൺകുട്ടികൾ അല്ലെ...
കല്യാണം ഒക്കെ നടത്തികൊടുക്കേണ്ടി വന്നാലോ എന്നൊക്കെ പേടിച്ചു ആരും അടുക്കാറില്ല...

...മ്മ്മ് .....

കഴിപ്പ് മതിയാക്കി കയ്യൊക്കെ കഴുകി നേരെ  എന്റെ കിളികൾക് തീറ്റ കൊടുക്കാൻ വീടിനു പിന്നിലെ കൂടിനടുത്തെത്തി..വലിയൊരു പറമ്പിൽ ആണ് എന്റെ വീട് .....കുറെ വാഴയും ഒക്കെയായി അത്യാവശ്യം കൃഷി ഒക്കെയുണ്ട്....

അച്ഛനും ലോറി  ഡ്രൈവർ ആയിരുന്നു... ഇപ്പോ ഞാൻ വലുതായി പണി പടിച്ചപ്പോ പുളളി നൈസ് ആയിട്ടങ്ങ്  പണി നിർത്തി... ഇപ്പോ എന്റെ ബുള്ളറ്റ് ആയിട്ട് കറങ്ങി നടപ്പാണ് പണി...
അതാ രാവിലെ നടന്ന കോലാഹലത്തിൽ അച്ഛന്റെ കുറവുണ്ടായത്...ക്ലബ്ബിൽ പോയിട്ടുണ്ടാകും...
അത് എന്തായാലും നന്നായി  ...
അല്ലേൽ ടെമ്പോക്കാരനെ കാലേ വാരി ഭിത്തിയിലടിച്ചാനെ....

കയ്യിൽ കരുതിയ തെന മണികൾ  കൂട്ടിലേക്ക്  വരി വിതറിയപ്പോ പിന്നിൽ ആരോ നിൽക്കുന്നതായി തോന്നി... തിരിഞ്ഞുനോക്കും മുന്നേ
....ഏട്ടാ ....
എന്നൊരു വിളികേട്ടു...

ദൈവമേ.... അവൾ... ഞാൻ
തിരിഞ്ഞതും കയ്യിൽ കുറച്ചു നോട്ടുകളുമായി ദേ മുന്നിൽ നിൽക്കയാണ് ഞാൻ നേരത്തെ കണ്ട  ദേവത.... എനിക്ക് പിന്നേം കിളി പോയി മക്കളെ.....

...എ... ഏട്ടാ....
വിക്കി വിക്കി അവൾ പിന്നെയും വിളിച്ചു.....അപ്പോള എനിക്ക് ബോധം വന്നത്....

എന്താ.....എന്ത്പറ്റി  കുട്ടി..

അത് രാവിലെ... ഏട്ടൻ അല്ലെ വണ്ടിക് പൈസ കൊടുത്തത്... അത് തിരിച്ചു തരാൻ വേണ്ടി....

പാവം.....അതിനു സംസാരിക്കാൻ എന്തോ ഒരു പേടിയുള്ളളത് പോലെ  എനിക്ക് തോന്നി.....രാവിലത്തെ എന്റെ പ്രകടനം കണ്ടിട്ടാവും എന്ന് തോന്നാതിരുന്നില്ല...

അതിനു ഞാൻ പൈസ ചോദിച്ചില്ലലോ....
പെട്ടന്ന് അവളൊന്ന് എന്നെ പാളി   നോക്കി

ഇല്ല... എന്നാലും...
അത്രയും പറഞ്ഞ് പൈസ എനിക്ക് നേരെ നീട്ടി...

എത്രയുണ്ട്????
മുഴുവനും ഉണ്ടോ...... ഉണ്ടാവില്ല എന്ന് ഉറപ്പായിരുന്നു

അവൾ തല കുനിച്ചു, ഇല്ല

💬 Comments

View all comments