Chapter Title : ?എന്റെ കൃഷ്ണ ? [അതുലൻ ]
അവൻ ഇവിടെയുണ്ടോന്ന് ചോദിക്കണേ....
അപ്പോളേക്കും ഫെബി ഉറക്കപിച്ചിൽ വന്നു കയ്യൊക്കെ നിവർത്തി കോട്ടുവായ ഇട്ട് ഇറയത്തു ഇരിപ്പായി....
ജെസ്സി കേറി പോകുന്ന പോക്കിൽ പുറത്തൊരു ഇടിയും കൊടുത്തു... അവൻ അവളുടെ കാലിൽ പിടിക്കാൻ നോക്കിതും ജെസ്സി ഓടി റൂമിൽ കേറി...
ഇതൊക്കെ സർവ്വസാധാരണം
ആഹ്ഹ് പറയെടാ... പുതിയ വീട്ടുകാർ എങ്ങനുണ്ട്...
നല്ല ആളുകളാഡാ.... പാവങ്ങള..
ആഹ് പിന്നെ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്... ഞാൻ ജെസ്സി വരുന്നുണ്ടോ എന്ന് നോക്കി പറഞ്ഞതും അവൻ എന്താടാ കാര്യമെന്ന് ആകാംഷയോടെ ചോദിച്ചു...
പറയാം.... നിന്റെ പെങ്ങള് കേൾക്കണ്ട.... അവൾ അറിയുന്നതിലും നല്ലത് സൈക്കിളിൽ മൈക്ക് വെച്ച് പാടി നടക്കുന്നതാ.....
എന്താ ഞാൻ അറിയാൻ പാടില്ലാത്ത കാര്യം....ജെസ്സി അകത്തുനിന്ന് വന്നു
നിന്നെയാരാ ഇങ്ങോട്ട് വിളിച്ചതെന്നും പറഞ്ഞു ഫെബി അടിക്കാൻ കയ്യോങ്ങിയതും
ആഹാ അത്രക്കായോ.....
മര്യാദക്ക് പറഞ്ഞോ... അല്ലേൽ ഞാനിപ്പോ വിളിച്ചു കൂവുമെന്ന് പറഞ്ഞു അമ്മയെ വിളിക്കാൻ പോയതും....
ഞാൻ കൈയ്ക്കൂപ്പി പറഞ്ഞു..
എന്റ ജെസ്സിയെ ഒന്നുമില്ല...
ഒരു ബിയർ കഴിക്കണ കാര്യം പറഞ്ഞതാ.....
ഞങ്ങൾ ഇപ്പോ പോയിട്ട് വരുമ്പോ KFC വാങ്ങിച്ചോണ്ട് വരാം...
ഇപ്പോ നീ ഒച്ചയെടുക്കല്ലേ..
KFC എന്ന് കേട്ടതും അവളൊന്ന് ശാന്തമായി.....
എന്തായാലും അച്ചുചേട്ടൻ പറഞ്ഞത് പോലെ ബിയർ അടിക്കുന്ന കാര്യം ഞാൻ വിശ്വസിച്ചിട്ടില്ല ....
ആഹ്ഹ് ഞാൻ കണ്ടുപിടിച്ചോളാം....
ഹ്മ്മ്... ഇപ്പോ പൊക്കോ... kFC മറക്കണ്ട...
ഒരു കണക്കിന് അവളുടെ കയ്യിൽനിന്നും ഞങ്ങൾ എസ്‌കേപ്പ് ആയി... ഫെബി ബൈക്ക് എടുത്ത് നേരെ കൈരളി ബാറിലേക്ക് വിട്ടു.... സമയം അപ്പോളേക്കും 6 ആയി ...
ഓരോ ബിയർ കഴിച്ചോണ്ട് ഞാൻ അവനോട് കാര്യം അവതരിപ്പിച്ചു.....
എനിക്കവളെ ഇഷ്ട്ടമായെന്ന് കേട്ടതും അവൻ അത്ഭുതത്തോടെ എന്നെ നോക്കി...
ഇത്രയും വര്ഷത്തിനിടയിൽ ആദ്യമായാണ് ഞാൻ ഇങ്ങനെ സംസാരിച്ചു അവൻ കേൾക്കുന്നത്...
ബിയർ ഒന്ന് സ്വിപ് ചെയ്തിട്ട് അവൻ പറഞ്ഞുതുടങ്ങി....
ഡാ രാവിലെ ആ കുട്ടിയെ ഞാനും കണ്ടതാ.... നല്ല ഐശ്വര്യം.... എന്റെ ഒരു വീക്ഷണകോണാത്തിൽ കൂടി നോക്കുമ്പോ എന്ന് പറഞ്ഞതും
ഡാ മൈരേ... നീ കൊണാക്കാതെ പറയുന്നുണ്ടോ.....
അവൻ ചിരിച്ചിട്ട് വീണ്ടും തുടർന്നു
💬 Comments
View all comments