Chapter Title : എൻ്റെ മാളു [edited version] [Thomas Shelby]
അവന്റൊപ്പം അകത്തേക്ക് കേറി.... മാളൂനെ നോക്കിപ്പോ അവളെന്നെ നോക്കി ചിരിക്കണൊണ്ട് എന്നെ നോകിയാണോ അതോ ഞാൻ പൊട്ടനടിച്ചു നിക്കണേ കണ്ടാട്ടാണോന്നു ഒന്നും മനസിലാവാത്തൊണ്ട് ഞാൻ ഒന്ന് ചിരിച് അകത്തേക്കു കേറി......
.....
ക്ലാസ്സിൽ മുഴുവൻ ചിരിയും ബഹളവുമാണ്.. എനിക്കാണെങ്കിൽ മാളുവിന്റെ മുഖത്തുന് കണ്ണെടുക്കാൻ തോന്നുന്നുമില്ല.... അവളും വേറെ കുറച്ചു പെൺപിള്ളേരും കുടി... പൂക്കളത്തിനുള്ള ഡിസൈൻ വരാക്കാനുള്ള പരുപാടിയാണ്... അപ്പോളാണ് മീനു.. എന്റെ നേരെ വരുന്നത് കണ്ടത്.....
ഞാൻ - ഇതെന്ത് കുരിശ്ണെന്ന് ഓർത്തിരുന്നപ്പോളേക്കും....
മീനു - അനിലേ ഒരു ഹെല്പ്പെയ്യോ...
ഞാൻ - എന്തെ....
മീനു - നിങ്ങള് പുറത്തേക്ക് വല്ലോം പൊണ്ടോ.... കുറച്ചു പൂ മേടിക്കണം.
ഞാൻ - പൂവല്ലേ ദേ ഇരിക്കണേ ഇനി എന്തിനാ പൂ.....
മീനു - അതിനല്ല മുല്ലപ്പൂ.... തലേൽ വെക്കാൻ... എനിക്കും അമൃതക്കും....
മാളൂന്റെ പേര് കേട്ടപ്പോ ഒന്ന് ഞെട്ടിയെങ്കിലും അത് പുറത്ത് കാണിച്ചില്ല.അല്ലെങ്കിലും ഇവളിത് വന്നെന്റെ അടുത്ത പറയണതെന്തിനാന് ഞാനൊന്ന് ആലോചിച്ചു... ആ എന്തേലും ആട്ടെ.. മാളുന് വേണ്ടിയല്ലെ...
ഞാൻ - ആഹ്.... നോക്കട്ടെ... മേടിക്കാം....
മീനു - പൈസ വേണ്ടേ...
ഞാൻ - പിന്നെ മതി...
ഞാനതും പറഞ്ഞു വിപിനേം കൂട്ടി പുറത്തേക്കിറങ്ങി....
സ്കൂളിന്റെ ഓപ്പോസിറ്റ്.. തന്നെയുണ്ട് പൂക്കട... അവിടെന്നു കുറച്ചു.. പൂവും മേടിച്ചു വന്നപ്പോ ദേ.. മുന്നിൽനിക്കാണ്... രമ്യ ടീച്ചർ...
ടീച്ചർ - എങ്ങോട്ടുപോയതാ രണ്ടുംകൂടി...
ഞാൻ - അല്ല ടീച്ചറെ... പൂ മേടിക്കാൻ.....
ടീച്ചർ - ഇതൊന്നും നേരത്തെ മേടിച്ച് വെക്കാത്തില്ലേ.. സ്കൂളിന് ഇങ്ങനെ ഇറങ്ങി നടക്കാൻ ആരാ പറഞ്ഞെ......ഹ്മ്മ്... ചെല്ല് ചെല്ല്......
അധികം നിന്ന് ചീയണ്ടാന്ന് വെച്ച് വേഗം ക്ലാസിലേക്കോടി... ഞങ്ങൾ പൂവുംകൊണ്ട് ചെന്നപ്പോ മീനു ഫ്രണ്ടിൽ നിൽപുണ്ടായിരുന്നു.... ഞാനതുകൊടുത്താപ്പോളേക്കും..... പുറകിൽനിന്നൊരു വിളി... അനിയേട്ടാ...
ഞാൻ നോക്കിപ്പോ ചിഞ്ചു..
അപ്പോളേക്കും രാഹുലും ഇറങ്ങിവന്നു.... ഞാനും അവനുംകൂടി.. ചിഞ്ചുന്റടുത്തേക് ചെന്ന്... പോണപൊക്കിൽ ഒന്ന് മാളൂനെ നോക്കാനും ഞാൻ മറന്നില്ല..... പെണ്ണ് ചിരിച്ചു കളിച്ചു.... ഡിസൈൻ വരക്കുകയാണ്....യദുവും പിന്നെ വേറെ പെൺപിള്ളേരുമുണ്ട്..... അവളിത്ര ചിരിച്ച് ഞാൻ ആദ്യായിട്ടാണ് കാണുന്നത്....
ഞങ്ങൾ നേരെ ചിഞ്ചുന്റടുത് ചെന്ന്....
ഞാൻ -
💬 Comments
View all comments