Chapter Title : എൻ്റെ മാളു [edited version] [Thomas Shelby]
ടീച്ചറാണ് വിളിച്ചത് ആളിചിരി കലിപ്പിലാ...
താൻ വല്ലതും കേൾക്കുന്നുണ്ടോ..... ഞങ്ങൾ ഇവിടെ വായിട്ടലച്ചിട്ടും താനെന്തോർത്തു നിക്കാ.....
എനിക്കൊന്നും മിണ്ടാനുണ്ടായില്ല.....
എല്ലാരുടേം പേരെന്റ്സിന്റെ നമ്പർ തന്നിട്ട് പോയാല്മതി കേട്ടല്ലോ.. അവരറിയട്ടെ മക്കൾ സ്കൂളിൽ വരുന്നത് തല്ലുണ്ടാകാനാണെന്നു......
പിന്നെ സോനു, കൃഷ്ണപ്രസാദ്....രണ്ടുപേരുടെയും പേരെന്റ്സിനെ നേരിട്ട് കാണണം എനിക്ക്, വിളിച്ചോണ്ട് ക്ലാസ്സിൽ കേറിയ മതി ഓണം കഴിഞ്ഞ് വരുമ്പോൾ കേട്ടല്ലോ... ഹെഡ്മാസ്റ്റർ.. സതീശൻ സാറാണ് പറഞ്ഞത്..... പൊക്കോ എല്ലാം....
ഞാനും രാഹുലും രമ്യ ടീച്ചറെ ഒന്നുടെ നോക്കി.. ടീച്ചർ പൊക്കോളാൻ തലകൊണ്ട് കാണിച്ചപ്പോൾ ഞങ്ങൾ വേഗം ഇറങ്ങ്യപ്പോയി...
രാഹുൽ - ക്ലാസ്സിൽ കേറണോ... അതോ ഗ്രൗണ്ടിപോണോ....
ഞാൻ - ക്ലാസ്സിൽ... എനിക്കവളെ ഒന്ന് കാണണം....
ഞങൾ ചെന്നപ്പോ അനുവും ചിഞ്ചും അവിടെ നിക്കുന്നു...
അനു - എന്താ ചേട്ടായി എന്താ നീ തല്ലിണ്ടാക്കിന് പിള്ളേർ പറയണേ കേട്ടെ... നിനക്കെന്ന പറ്റിയെ...
രാഹുൽ - എന്റെ പൊന്നനു ഒരു കുഴപ്പവുമില്ലന്നേ.. അവന്മാർ ചുമ്മാ ചൊറിയാൻ വന്നു ഉന്തും തള്ളുമായി അത്രോള്ളു
ചിഞ്ചു - അങ്ങനെ അല്ലാലോ ഞങ്ങൾ കേട്ടത്
രാഹുൽ - മാഡം എഎന്താണാവോ കേട്ടത്
ചിഞ്ചു - അപ്പറെ ക്ലാസ്സിലെ ചേട്ടന്മാരെ തല്ലിയെന്നും അവരുടെ ക്യാമറ എറിഞ്ഞു പൊട്ടിച്ചെന്നും ഒകെ ആണല്ലോ...
രാഹുൽ - അതാ പൊട്ടൻ എൽദോസിന്റെ പണിയാ.. അവനൊരു ഒറ്റബുദ്ധിയാനേ... അല്ലാണ്ട് വേറെ പ്രശ്നോന്നൂലാ...
നിന്റെ തന്തയാടാ പൊട്ടൻ.... ഞെട്ടിതിരഞ്ഞു നോക്കിപ്പോ എൽദോസും വിപിനും... പുറകിൽ....
രാഹുൽ - അളിയാ ഞാൻ ചുമ്മാ താമശക്കു.... വാ നമക് ക്ലാസ്സിൽ പോകാം... പൂക്കളമിടണ്ടേ....
അതുംപറഞ്ഞവൻ അവരേംകൊണ്ടുപോയി..
ഞാൻ - നിങ്ങൾ പൊക്കോ ഇവിടെ കുഴപ്പൊനുല്ല.. നീ ഇതിനി വീട്ടിൽ പറയണ്ട... കേട്ടോ
അനു - ആഹ്.. ആലോചിക്കട്ടെ.....
ഞാൻ തിരിച്ച് ക്ലാസ്സിൽ ചെന്നപ്പോ അവന്മാരും പെൺപിള്ളേരുംകൂടി പൂക്കളം ഇടണോണ്ട്... എനിക്ക് അങ്ങോട്ട് ചെല്ലാനൊന്നും മൂഡില്ലാരുന്നു.. ഞാൻ നോക്കിയത് മുഴുവനും മാളൂനെയാണ്.. അവളവിടെ ബെഞ്ചിൽ തലവെച്ചു കിടക്കണകണ്ടപ്പോൾ തന്നെ മനസിലാനൊരു പിടച്ചിലാർന്നു.... ഞാൻ വേഗം.. രാഹുലിന്റടത്തുപോയി..
ഞാൻ - ഡാ നീയാ മീനുനോട് പറഞ്ഞ് അവളെകുട്ടി പൂക്കളം ഇടാൻ പറ...
രാഹുൽ -
💬 Comments
View all comments