Chapter Title : എൻ്റെ മാളു [edited version] [Thomas Shelby]
മറന്നു...പുറത്തൂടെ.മറ്റും പോകുമ്പോളുള്ള തുറിച്ചുനോട്ടമല്ലാതെ സംസാരം ഒന്നുമിണ്ടായില്ല ആർക്കുമിടയിൽ... അതിനിടക്ക്. സോനുവും മാറ്റവനും ബാഗും എടുത്ത് പോയിന്നു വിനോദ് വന്ന് പറഞ്ഞു ഞാനത് മൂളി കേട്ടു..
..... ഉച്ചക്ക്.. ഭക്ഷണം കഴിക്കുമ്പോളും എന്റെ കണ്ണ് മാളുവിന്റര് നേരെയായിരുന്നു അവളുടെ ചിരി.. അത്രക്കും എന്നെ മയക്കി എന്നുള്ളതാണ് സത്യം.....ഫങ്ക്ഷന് കഴിയുമ്പോ എന്ത് ചെയ്യുമെന്ന് ഓർത്തപ്പോൾ നെഞ്ചിനൊരു വിങ്ങലായിരുന്നു....ഭക്ഷണമൊക്കെ കഴിഞ്ഞ്... എല്ലാവരും ക്ലാസ്സിൽ ഒത്തുകൂടി... പൂക്കള മത്സരത്തിന്റെ റിസൾട്ടും വരാനൊണ്ട്.... എല്ലാരും കുടി വർത്താനം പറഞ്ഞിരിക്കാൻ തന്നെ ഒരു സുഖമാണ് അതിനിടക്ക് മാളുവിനെ നോക്കുമ്പോ പെണ്ണെല്ലാം മറന്നു ചിരിച്ചു സന്തോഷിച്ചിരിക്കാണ്,.... ഇടക്കന്നെ നോക്കുന്നപോലൊക്കെ ഒരു തോന്നൽ ഉണ്ടെങ്കിലും.... ഞാൻ അധികം വായിനോക്കി അവൾക്കൊരു ഇഷ്ടക്കേടുണ്ടാക്കണ്ട എന്നുവിചാരിച്ചു ഇടക്ക് തിരിഞ്ഞിരിക്കും.... പെണ്ണുങ്ങളുടെ മനസാന്നേ...എന്തൊക്കെ എപ്പൊക്കെ ചിന്തിക്കുമെന്ന് ഒരു പിടിയും കിട്ടില്ല.....
.....ഹയർ സെക്കന്ററി വിഭാഗം പൂക്കള മത്സരം ഒന്നാം സ്ഥാനം 10.C..... രണ്ടാം സ്ഥാനം...10A........ മൂന്നാം സ്ഥാനം....9B.....അന്നൗൺസ്‌മെന്റ് കേട്ടപ്പോ ആദ്യമൊരു വിഷമം ഉണ്ടായി... സെക്കന്റ് ആയിപ്പോയതിൽ എങ്കിലും കിട്ടിയത് വെച്ച് അഡ്ജസ്റ്റ് ചെയ്‌തു ?.... B. ക്ലസ്സുകാർക് ഒന്നും കിട്ടാത്തതിൽ കൂടുതൽ സന്തോഷം ഉണ്ടെങ്കിലും ഞങ്ങളത് പുറത്ത് കാണിച്ചില്ല..... അന്നൗൺസ്‌മെന്റും കേട്ടു പുറത്തേക്കിറങ്ങ്യപോ രമ്യ ടീച്ചർ..... സെക്കന്റുംകൊണ്ട് തൃപ്തി പെടേണ്ടി വന്നുലെ.....ആാാ അടിയുണ്ടാകാൻ പോകുമ്പോ ആലോചക്കണം... ആ സമയം ആാാ പിള്ളേരുടെ കൂടെ... അതിടാൻ കൂടിയിരുന്നെലോ...ഹാ....... ആരോട് പറയാനാ...
ഞങ്ങൾക്കട്ടൊന് കൊട്ടി ടീച്ചർ പോയി..
വിപിൻ - ഈ പെണ്ണുമ്പിള്ളേടെ വർത്താനം കേട്ടാ തോന്നും അവരുടെ അച്ഛനെയാ നമ്മൾ അടിച്ചെന്നു..... ഇവരുടെ തലക്ക് വല്ല കുഴപൊണ്ടോ... ആ.....
ഞാൻ - നീ വാ.. നമക്ക് അപ്പുറത് വരെ പോയിട്ട് വരാം... അവിടെ ചെന്നപ്പോ രാഹുലിന്റെ ലക്ഷ്മി... ഈ ബഹളത്തിനിടക്ക് അവന്റെ കാര്യം മറന്നേ പോയി.... ഞാൻ ആ കൊച്ചിനെ നോക്കി... കൊള്ളാം..... ചിരിയൊക്കെ കാണാൻ നല്ല രസണ്ട്.... വിപിനേം കാണിച്ചു കൊടുത്തു....
വിപിൻ - കൊള്ളാം നിങ്ങൾ രണ്ടു മൈരന്മാരുംകൂടി പ്രേമിച്ചു മത്സരിക്കാനാണോ പരുപാടി....
ഞാൻ - നിനക്ക് സഹിക്കണില്ലേൽ നീയും ഒരാളെ നോക്കടാ...നീ ആ മീനുനെ നോക്കിക്കോ... അതാകുമ്പോ എനിക്കൊരു കൂട്ടും ആയി.
💬 Comments
View all comments