Chapter Title : എൻ്റെ മാളു [edited version] [Thomas Shelby]
ചിലപ്പോ എന്റെ ഈ സ്നേഹം ഒരു സ്വപനം മാത്രമായി ഇരിക്കും അതുകൊണ്ട് ഈ തീരുമാനവുമായിട്ടാണ് സ്കൂളിലേക്ക് പോയത്....
ചെല്ലുമ്പോൾ തന്നെ നെഞ്ചിടിക്കാൻ തുടങ്ങി....ചെന്നുകേറി.....ആദ്യം നോക്കിയത് മാളുവിനെയാണ്...അവളെകാണാത്തൊണ്ടു നേരെ ഞങ്ങളുടെ ബെഞ്ചിലേക്ക് ചെന്നിരുന്നു....
ഞാൻ - ഡാ അവള് വന്നില്ലേ
എൽദോസ് - അവളും മീനുവും കുടി സ്റ്റാഫ് റൂമിലേക്കു പോയി
ഞാൻ - എന്തിനു
എൽദോ - എനിക്കറിയാവോ നീ പോയി അന്വേഷിക്ക്....
ഞാൻ - ഈ മൈരന് രാവിലെ തന്നെ ഇളകിയെന്നു തോന്നണ്ടല്ലോ എന്താടാ വിപിനെ കാര്യം
വിപിൻ - ആ എനിക്കറിയാന്മേല ഞാൻ ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല
.
അപ്പോളേക്കും അവര് രണ്ടുപേരും കേറി വന്നു
അവള് പതിവുപോലെ ആരെയും നോക്കാതെ താഴേക്കുനോക്കി ബെഞ്ചിൽപോയിരുന്നു ...
ഞാൻ കുറച്ച നേരം ക്ലാസ്സിൽ ഇരുന്നിട്ട് പുറത്തൂടെ ഇറങ്ങി നടന്നു .....
അപ്പോളാണ് കൃഷ്ണപ്രസാദും സോനുവും സ്റ്റാഫ് റൂമിന്റെ ഫ്രന്റിൽ നിക്കുന്നത് കണ്ടത്
ഇന്നാണല്ലോ അവന്മാരോട് വീട്ടുകാരേം കൂട്ടി വരൻ പറഞ്ഞത്... മിക്കവാറും ഇപ്പോ ഞങ്ങളേം വിളിക്കുമായിരിക്കും.....
ബെല്ലടിച്ചു ക്ലാസ്സിൽ കേറിയപ്പ്പോ ഞാൻ അവളെയൊന്നു നോക്കി അവളെന്നേയും ..... ഞാൻ ഒന്ന് നോക്കി ചിരിച്ചു ... എന്റെ ഭാഗത്തു നിന്ന് അവളെ നോക്കിയുള്ള ആദ്യത്തെ expression ആയതുകൊണ്ടാണെന്നു തോന്നുന്നു പെണ്ണൊന്നു ഞെട്ടി,,, എന്നിട്ടെന്നെയും നോക്കിയൊന്നു ചിരിച്ചു .... ഞാൻ പോയി അവന്മാരുടെ ഇടയിലും ഇരുന്നു .... രാജപ്പന്റെ മുഖം വീർത്തു തന്നെ ഇരിക്കുകയാണ് ....
ഞാൻ - ഡാ രാഹുലെ ഇവനെ വല്ല ഉറുമ്പും കടിച്ചോ
രാഹുൽ - എനിക്കറിയില്ല ഞാൻ കുറച്ച മുന്നേ എന്തോ ചോദിച്ചതിനു എന്നെ കൊന്നില്ലന്നെ ഒള്ളു മൈരൻ
ഞാൻ - ശെടാ.... ഇവനിതെന്തു പറ്റി...അല്ല ആ വിപിനെന്തിയെ...
എൽദോസ് - ഏതെങ്കിലും കാലിന്റെടേൽ പോയിരുപോണ്ടാകും ...
ഞാൻ ( എനിക്കിവൻറെ സംസാരത്തിലെന്തോ പന്തികേട് തോന്നി, ഏത്ര വട്ടിളക്കി ഇരുന്നാലും ഇവൻ എന്നോട് കുറച്ച മയത്തിലെ സംസാരിക്കാറുള്ളു....വഴിയേ ചോദിച്ചു മനസിലാക്കാമെന്നു കരുതി )
കുറച്ച കഴിഞ്ഞപ്പോ വിപിനും കേറി വന്നു
ഞാൻ - നീ എവിടെ പോയതാര്ന്നു
വിപിൻ - ഞാൻ പുറത്ത ഇണ്ടാരുന്നല്ലോ....
💬 Comments
View all comments