Chapter Title : എൻ്റെ മാളു [edited version] [Thomas Shelby]
ശെരിയെന്ന ..... മാളൂനെ നോക്കിയപ്പോ പെണ്ണുനോക്കി ചിരിച്ചോണ്ട് പോയി ....
.
.
.
.
.
.
അതൊരു തുടക്കമായിരുന്നു....പിന്നീടതുപോലെയുള്ള ചെറിയ സംസാരമൊക്കെ ആയി ദിവസങ്ങൾ ഓരോന്നും കടന്നുപോയി......മാളുവിനോടെ കുറച്ചു നേരത്തെ സംസാരിച്ചു തുടങ്ങാത്തത് അബദ്ധമായെന്ന് എനിക്ക് പലപ്പോഴും തോന്നി.... പഴയപോലെ ഒന്നുമല്ല...പെണ്ണിപ്പൊ നന്നായി മിണ്ടും......നന്നായി ചിരിക്കും ...അവളുടെ ചിരി എനിക്കപ്പോളും കൺഫ്യൂഷനാ ....എന്താ ആ ചിരിയിൽ ഉള്ളതെന്ന് എനിക്കിതുവരെ മനസിലായിട്ടില്ല .....വെറും ഫ്രണ്ട്ഷിപ്പാണോ അതോ, എനിക്കവളോടുള്ളപോലെ എന്നെയും ഇഷ്ടമാണോ .....
.
.
.എന്തായാലും എനിക്കവളോട് ഇഷ്ട്ടം തുറന്നു പറയാൻ ഇപ്പോളും മടിയാണ് ...ചിലപ്പോൾ അവളെന്നെ അങ്ങനെയൊന്നും കണ്ടിട്ടില്ലേൽ ഇപ്പോൾ ഉള്ള ഈ ബന്ധം കുടി നഷ്ട്ടപെട്ടാലോ.....മാളുവിനോടുള്ള സംസാരോം ചിരിയും കളിയുമൊക്കെ ഇപ്പോളും നന്നായിട്ടു പോകുന്നുണ്ട്...ഞാൻ മുഴുവൻ അതിന്റെ ഹാങ്ങോവറിലാണ് എപ്പോളും ക്ലാസ്സിലും വീട്ടിലുമെല്ലാം......
.
.
.അങ്ങനെ ഒരു ഞായറാഴ്ച രാഹുൽ പതിവില്ലാതെ വീട്ടിലേക്കു വന്നു....
അനിയത്തി - അനിയേട്ട... ദേ രാഹുലേട്ടൻ വന്നേക്കാണ്...നിന്നോട് പുറത്തേക്കു ചെല്ലാൻ...
ഞാൻ - അവനോടു ഇങ്ങോട്ട് കേറി വരൻ പറ....
അനിയത്തി - ഞാൻ പറഞ്ഞു... നിന്നേം കൂട്ടി എവിടോ പോകാനാണ് വേഗം ചെല്ലാൻ ....
ഞാൻ വേഗം താഴേക്കിറങ്ങ്യ ചെന്നു നീ എന്താ പുറത്തു നിക്കണേ കേറിവ.......
രാഹുൽ - വേണ്ട നീ വാ നമക്ക് പാടം വരെ പോയിട്ട് വരാം ....
ഞാൻ - എന്താടാ ....എന്താ പരുപാടി ---
രാഹുൽ - അതൊക്കെ പറയാം നീ വാ
ഞാൻ അവനുംകൂടി പയ്യെ ഇറങ്ങ്യ നടന്നു
രാഹുൽ - ടാ ചെറിയൊരു പ്രശ്നമുണ്ട്
ഞാൻ - എന്താടാ എന്താ പ്രോബ്ലം ..
രാഹുൽ - നമ്മടെ വിപിനും എൽദോസും തമ്മിലാ....നീ പഴേപോലെ ശ്രെദ്ധിക്കാറില്ലാത്തോണ്ട്....മനസിലായികാണില്ല.... ഓണത്തിന് ശേഷം എൽദോസിനു മിണ്ടിയാൽ കലിപ്പ....... ഇന്നലെ അവൻ വീട്ടിൽ വന്നു.....
ഞാൻ - ശെരിയാ ഞാനും ആലോചിച്ചാരുന്നു ....അവൻ മിണ്ടുന്നേന് എല്ലാം തെറി...ഞാൻ പിന്നെ മണ്ടൻ രാജപ്പനാല്ലെന്നോർത്തു.. അതങ്ങോട്ടു കാര്യമാക്കിയില്ല... അവൻ വന്നിട്ടെന്നാ പറഞ്ഞെ .....
രാഹുൽ - വിപിന്റെ കാര്യാ ...അവനാ കൃഷ്ണപ്രസടുമായിട്ട് എന്തോ ഇടപാടൊണ്ട്...
.ഞാൻ
💬 Comments
View all comments