Chapter Title : എൻ്റെ മാളു [edited version] [Thomas Shelby]
- പിന്നെ അവനു തോന്നിയതാകും ...നിനക്കറിയാന്മേലെ അവനു ചെറിയ വട്ടൊള്ളതാണെന്ന്
രാഹുൽ - ഞാനും ആദ്യം അങ്ങനെയാ കരുതിയെ ...പക്ഷെ കഴിഞ്ഞോസം ക്ലാസ് കഴിഞ് പോകാൻ നേരത്തു ...അവനെ കാണാത്തൊണ്ടു ഞാനും രാജപ്പനും ..നമ്മടെ കടേലെക് ചെന്നപ്പോ അവനും കൃഷ്ണപ്രസാദും സംസാരിച്ചു നിക്കണു...
ഞാൻ - എന്നിട്ട്... നീ ചോദിച്ചില്ലേ അവനോട് ....
രാഹുൽ - ചോദിച്ചു ...ചോദിച്ചപ്പോ അവൻ അവിടെ വെച്ച കണ്ടപ്പോ ചുമ്മാ സംസാരിച്ചതാണെന്നു പറഞ്ഞു ....ഞാൻ പിന്നെ കൂടുതൽ കുത്തി ചോദിക്കാനൊന്നും പോയില്ല....
ഞാൻ - ഞാൻ ചോദിക്കാം ...
രാഹുൽ - വേണ്ട ... നമക്ക് വെറുതെ തോന്നുന്നേ..ആണേൽ....ശോകമാകും.......വെറുതെ അവനെ ഇപ്പോ ചൊറിയണ്ട .....പിന്നെ നീ അവളോട് ഇഷ്ടമാണെന്നു പറഞ്ഞോ .....
ഞാൻ - പിന്നെ അതൊക്കെ പയ്യെ പറയാം .....നീ കഴിച്ചിട്ടാണോ വന്നേ വാ നമക്ക് വല്ലോം കഴിക്കാ............
.
.
.
.
.
.
.
പിറ്റേന്നുമുതൽ ഞാൻ വിപിനെ ചെറുതായിട്ട് ശ്രധിക്കാൻ തുടങ്ങി ....ശെരിയാണ് അവനെന്തോ കള്ളത്തരം കണിക്കുന്നപോലെ....നേരത്തെ ക്ലാസ് കഴിഞ്ഞു ഒരുമിച്ച ഞങ്ങൾ പോകാറുള്ളൂ ...ഇപ്പോ പ്രാക്ടീസ് ഉണ്ടെന്നു പറഞ്ഞവൻ ബെല്ലടിക്കുമ്പോ തന്നെ ഓടും....ബ്രേക്കിന്റെ ഇടക്കും... അവനെ പെട്ടന്ന് കാണാതാകും .... ചോദിച്ചാൽ ഞാൻ പുറത്തുണ്ടാര്നു ....നീ ഇടക്ക് പുറത്തേക്കിറങ്ങണം...അല്ലാണ്ട് എപ്പളും അവളോട് ഒലിപ്പിച്ചൊണ്ട് ഇതിനകത്തിരുന്ന കാണില്ല.....
ഞാൻ ഒന്നും മിണ്ടാൻ പോയില്ല...ഇപ്പൊ ഇതും പറഞ്ഞു സംസാരിച്ചാൽ.രാജപ്പനും ഇടപെടും... വിഷമയമാകും.... ഇതിനൊള്ള മറുടി പിന്നെ കൊടുക്കാമെന്നു വെച്ച്... ഞാൻ.. മിണ്ടാതിരുന്നു...
.
.
.
പഴേപോലെയല്ല ദിവസങ്ങളൊക്കെ പെട്ടന്നാണ് കടന്നുപോകുന്നത് ......ഇനി SSLC എക്സമിനൊന്നും അധികം ദിവസമില്ല...... ക്സാമിന്റെ ടെൻഷനും അതിനൊപ്പം ഇത് കഴിഞ്ഞാൽ മാളുവിനെ കാണാൻ പറ്റുമോന്നുള്ള ടെൻഷനും ...ആകെമൊത്തം ശോകം അവസ്ഥയായിരുന്നു...... കാര്യം മാളുവിനോട് മിണ്ടുന്നുണ്ട് ചിരിക്കുന്നുണ്ട്.....ന്നാലും ഇവിടുന്നു മാറി കഴിഞ്ഞാൽ ....എന്താകുമെന്ന് ഓർക്കുമ്പോൾ തന്നെ .........
.
.
.
.
.
.
അങ്ങനെ പേടിച്ചിരുന്നപോലെ എക്സമെത്തി. എക്സമിന് മുൻപുള്ള സ്റ്റഡി ലീവിന് ഇടക്.. ഹാൾ ടിക്കറ്റ് മേടിക്കാൻ വന്നപ്പോളാണ് ലാസ്റ്റ് മാളുവിനെ കാണുന്നെ... അന്നും കുറച്ച് സംസാരിച്ചു..... എനിക്കെന്തോ
💬 Comments
View all comments