Chapter Title : എൻ്റെ മാളു [edited version] [Thomas Shelby]
സാരോല്ലടാ...നമ്മടെ നാട്ടിൽ തന്നെ അല്ലെ.... എപ്പോ വേണേലും കാണാല്ലോ...... നീ വാ എല്ലാരും പോയി.....
ഞാൻ - അവന്മാരെവിടെ....
രാഹുൽ - വിപിനെ കണ്ടില്ല..... രാജപ്പനവിടെ നിക്കണോണ്ട്....
.
.
.
.
ഒന്നര മാസം.... എങ്ങനെ പോയെന്നുപോലും എനിക്കറിയില്ല.... ചില ദിവസം ഉറക്കമൊന്നും ഇണ്ടാകില്ല..TV.യിലോക്കെ. ലവ് സോങ് വന്നാൽ പിന്നെ ആ ദിവസം പോയി..... അവന്മാരുടെ അടുത്ത പോകുന്നതാണ് ആകെ ആശ്വാസം..... കുറച്ച് ദിവസം അച്ഛന്റെ വീട്ടിൽ പോയി......
.
.
ഇന്ന് റിസൾട് വരും..... ഞാനും രാഹുലും.... വിനോദ്... യദു.... രാജപ്പൻ.... ഞങ്ങളെല്ലാം ഒരുമിച്ച്... കാഫെയിൽ. പോയി.... നല്ല തിരക്കാണ്..... രാജപ്പന്റെ.... ഫ്രണ്ടിന്റെ ചേട്ടന്റെ.... കാഫെയാണ്..... ഓരോരുത്തരും നോക്കാനുണ്ട്..... എല്ലാർക്കും ടെൻഷൻ എനിക്കും.......
അവസാനം ഞാനും നോക്കി..... ഭാഗ്യം. ജയിച്ചു... നല്ല മാർക്കും ഉണ്ട്
..... ഞങ്ങളെല്ലാം ജയിച്ചു....... മാളുവിന്റെ റിസൾട് നോക്കണമെന്നുണ്ടായിരുന്നു...... പിന്നെ.... പേരൊക്കെ കണ്ടാൽ പുള്ളിക് വല്ല ഡൌട്ട്ടും തോന്നിയാലോനി ഓർത്തു നോക്കിയില്ല................
.
.
.
.
കുറച്ച ദിവസം കഴിഞ്ഞ്... പ്ലസ് വൺ അലോട്മെന്റ് കൊടുക്കാൻ തുടങ്ങി...... ഇതിനിടക്കൊന്നും... മാളുവിനെ കാണാൻ പറ്റിയതേ ഇല്ല.... ഒന്ന് രണ്ടുവട്ടം... വീടിന്റെ മുന്നിലൂടെ പോയെങ്കിലും.... പെണ്ണിനെ മാത്രം കണ്ടില്ല.....
അലോട്മെന്റ് കൊടുക്കുമ്പോൾ ആകെ പ്രാർത്ഥന മാളുവിനും എനിക്കും ഒരിടത്തു കീട്ടാണേ എന്നായിരുന്നു.......
.
.
അതിനിടക് SSLC ബുക്ക് മേടിക്കാൻ സ്കൂളിൽ പോയി അവളെ കണ്ടില്ല......
ടീച്ചർ -... നിങ്ങളെന്താ ലേറ്റ് ആയെ.....കുറച്ചുപേർ ഇന്നലെ.... വന്ന് മേടിച്ചു....
അവിടേം നിരാശ....... ഇനി എന്തായാലും...... അഡ്മിഷൻ വരുമ്പോ നോക്കാമെന്നു കരുതി...
..
.
.
2 അലോട്മെന്റ് വന്ന്.... എനിക്കും രാഹുലിനും... രാജപ്പനും.... വിനോദിനും ഒരു സ്കൂളിലാണ്......
വേറെ ആരുടേം അറിവൊന്നും ഇല്ല..... ഇടക്ക്...ഞങ്ങടെ അടുത്തൊരു ടൂർണമെന്റിന് പോയപ്പോ .വിപിനെ കണ്ടു ......അവന് വേറെ സ്കൂളിലാണ് കിട്ടിയേക്കണേ..........
ഞാൻ - അപ്പോ നീ ടെംപറേരി ആയിട്ട് ചേരടാ.... എന്നിട്ട് അടുത്ത അലോട്ടമെന്റിനു... ഒരുമിച്ചു കിട്ടുങ്കിൽ നമക്കൊരുമിച്ച് പോകാലോ....
വിപിൻ - ഇല്ലടാ അച്ഛൻ പറഞ്ഞു.... ഇവിടെ തന്നെ ചേരാൻ....
ഞാൻ - ഹ്മ്മ്.... നീ
💬 Comments
View all comments