Chapter Title : എൻ്റെ മാളു [edited version] [Thomas Shelby]
.
.
.
പിറ്റേണ് മുതൽ... മനസ്സിൽ എല്ലാം നിർത്തിയെന്ന്.... പറഞ്ഞു പഠിപ്പിച്ചാണ്... പോയത്..... എനിക്കിലും ബസ്റ്റോപ്പ് എത്തുമ്പോൾ അറിയാതെ നോക്കിപ്പോകും..... കാണാരൊന്നും ഇല്ല അതുകൊണ്ട് ആശ്വാസം......
.
.
ദിവസങ്ങൾ ഓരോന്നും തള്ളി നീക്കി... എങ്ങനെങ്കിലും.... പ്ലസ്ടു തീർത്താൽ മതിയെന്നായി..... ക്ലാസ്സിൽ പോകുന്ന ഓരോ ദിവസവും.... മാളുവിന്റെ ഓർമകളാണ്..... ബസ്റ്റോപ്പ് പഴയ സ്കൂൾ..... എല്ലാം കാണുമ്പോൾ....... ചിലപ്പോൾ തോന്നും...10 ഒന്നും കഴിയണ്ടായിരുന്നെന്നു....അവൻമാർ രണ്ടും എപ്പളും എന്റെ പുറക്കെയാ.....ഇവന്മാരുടെ നടപ്പ് കണ്ടാൽ തോന്നും..... ഞാൻ ഏതാണ്ടും നിരാശയടിച്ചു.... ആത്മഹത്യ ചെയ്യാൻ നടക്കുണെന്ന്...... രാജപ്പനാണ് സഹിക്കാൻ പറ്റാത്തത് ചെല നേരത്തെ അവന്റെ പെരുമാറ്റം ഏതാണ്ട് എന്റെ തന്തയാണെന്ന്പോലെയാണ്.......
...
.ഒരു ദിവസം ഞാനും രാജപ്പനും വിനോദും ക്ലാസ്സിൽ ഇരിക്കുമ്പോ.....
വിനോദ് - ടാ... രാഹുലിനെ കണ്ടില്ലല്ലോ.... അവനിന്നു ലീവ് ആണോ....
ഞാൻ - എന്നോടൊന്നും പറഞ്ഞില്ല....
വിനോദ് - ഹോ....100 ആയുസാ... ദേ വന്ന് ശവം...
.
രാഹുൽ - ടാ ഇന്ന് വിപിനും അവളും കുടി.. ബസ്റ്റോപ്പിൽ നിക്കണേ കണ്ടു......
വിനോദ് - നിന്നെ കണ്ടില്ലേ അവർ.
രാഹുൽ - ഇല്ല...... അവർ പക്ഷെ ഒരുമിച്ചൊന്നും അല്ല... നിക്കുന്നെ....
രാജപ്പൻ - വല്ല വഴക്കിട്ടു നിക്കണേ ആകും....
ഞാൻ - ഒന്ന് മിണ്ടാതിരി മൈരുകളെ..... വേറെന്തൊക്ക പറയാനൊണ്ട്......
.
.
.
രാജപ്പൻ - വേറെന്ത് പറയാനാ...
വിനോദ് - എന്താ പറയണ്ടെന്നോ... ഞാൻ പറയാം...ആന വായിൽ അമ്പഴങ്ങ... നിന്റെ വായിൽ കുമ്പളങ്ങ..... മതിയോ....
രാജപ്പൻ - നിന്റച്ഛന്റെ.. വായിൽ ചേന...... എണീച്ചു പോ മൈരേ......
വിനോദ് - തൃപ്തിയായി..... എനിക്കെന്തിന്റെ... കേടായിരുന്നു..... ?
.
.
രാജപ്പന്റെ ഡയലോഗിൽ ഞങ്ങൾ ചിരിച് മറിഞ്ഞിരിക്കുമ്പോ.... ക്ലാസും തുടങ്ങി........
..
.
.
.
ഞങ്ങടെ മോഡൽ എക്സാം ഓകേ... കഴിഞ്ഞു.... ഇപ്പോൾ.. ഫൈനൽ എക്സാം സ്റ്റഡി...ലീവ് ആണ്......... പ്ലസ്ടു.... തീരാറായത്തിൽ... എനിക്ക് പ്രത്യേക സന്തോഷം ഉണ്ടായിരുന്നു....... ഇപ്പോൾ ഉള്ള ഈ ഓർമയിൽ നിന്നുമൊരു... മാറ്റം കിട്ടുമെന്ന് ഉറപ്പാണ്......
പിന്നെ....എക്സാം കഴിയുമ്പോളേക്കും എനിക്ക് ലൈസെൻസ് എടുക്കാറാകും...
അപ്പൊ വണ്ടി റെന്റിനെടുത്തണേലും...
💬 Comments
View all comments