0%

Chapter Title : എന്റെ മാത്രം ചെക്കൻ 4 [ജോർജ് സാർ]

Author : kkstories Read All Parts 2796

ആ റൂമിലേക്ക് ഒന്ന് കൂടി തിരിഞ്ഞ് നോക്കി... ഈ റൂം ഞാൻ മറക്കില്ല ഫാരിസ്ക.... എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസം ഈ റൂമിൽ ആണ്...

എന്ത് സൂചി വച്ചതോ...

അത് ഫാരിസ്കാക് മനസ്സിലാവില്ല.... ആ കണ്ണിൽ നമ്മൾ രണ്ടാളും ഇനി അടുത്ത് ഇടപഴകില്ല എന്ന വേദന എനിക്ക് കാണാമായിരുന്നു....

വീട്ടിലേക്ക് പോകുന്ന വഴിക്ക് പല തവണ എന്തിനാ ഇത്ര സ്പീഡിൽ പോകുന്നെ പതുക്കെ പോയാൽ മതി എന്ന് അവൾ പറഞ് കൊണ്ടിരുന്നു.....

ചായ കുടിച്ചിട്ട് പോകാം ഫാരി എന്ന അവളുടെ ഉമ്മയുടെ ഡയലോഗിൽ എനിക്ക് മനസ്സിലായി ആ ചായ ഉണ്ടാക്കാൻ പോകുന്നില്ല എന്ന്....

യേ വേണ്ട എനിക്ക് തിരക്കുണ്ട് എന്ന് പറഞ് ഞാൻ സ്ഥലം കാലി ആക്കി...

നേരെ ഫൈറുവിന്റെ വീട്ടിലേക്കാണ് പോയത്....
ആദ്യമായി ഫൈറു വിനെ ഞാൻ അത്ര സങ്കടത്തിൽ കണ്ടു... അവളെ കൈ പിടിച് എഴുനേൽപ്പിച് ഞാൻ പിടിച് ഇറക്കി കടൽ കാണാൻ പോയി...

അവിടെ ഇരുന്ന് എന്തൊക്കെയോ സംസാരിച്ചു... ഒടുവിൽ ഫൈറു തന്നെ പറഞ്ഞു... ഇല്ലാ ഫാരി ഞാൻ അന്ന് എന്തോ.... നീ അതൊന്നും കാര്യം ആകണ്ട അത് പോയി....

പറ എന്തായി ഷഹാന...

ഡിസ്ചാർജ് ചെയ്തെടാ വീട്ടിൽ കൊണ്ടാക്കി... ടാ അവൾക് എന്നോട് പ്രണയം ഞാൻ കാര്യങ്ങൾ പറഞ് മനസ്സിലാക്കി വിട്ടിട്ടുണ്ട് ഇപ്പോൾ അവൾക് ബോധ്യം വന്നിട്ടുണ്ട്....
പിന്നേ ടാ എന്റെ കമ്പനി ഏകദേശം സെറ്റ് ആയെടാ പതിയെ ഒന്നൂടി ഉഷാർ ആകണം നല്ല വണ്ടി വാങ്ങണം... ഒരു നല്ല അടിപൊളി ബൈക്ക് ഹൊ.... ഞാൻ നേടുമെടാ എല്ലാം...

ഫൈറു എന്നെ തന്നെ നോക്കി ചിരിച് കൊണ്ടിരുന്നു

എന്താടാ ഒരു ആക്കി ചിരി....

യേ നീ സംസാരിക്കുന്നത് കേൾക്കാൻ നല്ല രസം... അല്ല ഷഹാനയോട് നിനക്ക് ഒന്നും തോന്നിയില്ലേ...

തോന്നാത്തത് അല്ലെടാ അതൊന്നും ശരിയാവില്ല.... നമ്മൾ ചെറിയ റേഞ്ച് ആണ് പിന്നേ നമ്മള കുടുംബക്കാരെ എനിക്ക് നല്ല പേടിയാ പിന്നേ ഷഹാനയുടെ ഉപ്പ നിനക്ക് അറിയാലോ വല്ല്യ പണക്കാരൻ അതിന്റെ ജാട നല്ലോണം ഉമ്മക്കും ഉപ്പക്കും ഉണ്ട് ഷഹാന അങ്ങിനെ അല്ല

💬 Comments

View all comments