Chapter Title : എന്റെ സ്വന്തം ദേവൂട്ടി 5 [Trollan]
കടം പറഞ്ഞു അവരെയും വിളിച്ചു കൊണ്ട് പോയി. ദേവിക ആണേൽ ക്ലാസ്സിൽ ഇരിക്കുന്നു.
അവളെയും വിളിച്ചു എന്റെ ബാഗ് എടുത്തു കൊണ്ട് ഞാനും കാവ്യാ വൈകുന്നേരം ഇരിക്കുന്ന ബെഞ്ചിലേക് നടന്നു. അവൾക് ആണേൽ ഇപ്പൊ എന്റെ ഒപ്പം നടക്കാൻ വലിയ ഇഷ്ടം എന്നപോലെ എന്റെ കൈയിൽ പിടിച്ചു ആണ് നടത്തം. പണ്ട് അവളുടെ മുഖം എന്തൊ പേടിച്ചു ഭയത്തോടെ ആയിരുന്നു നടന്നിരുന്നത്. ആരും ആയി അധികം കൂട്ട് ഇല്ലായിരുന്നു.
ഇപ്പൊ എന്റെ കൂടെ നടകുമ്പോൾ അവളുടെ മുഖത്തെ സന്തോഷവും ആ സന്തോഷത്തോടെ ഉള്ള വർത്താനം ഒക്കെ കേൾകുമ്പോൾ എനിക്ക് അത്ഭുതം ആകുവാ ആയിരുന്നു.ഇത്രയും നാൾ ഇവൾ എന്റെ കൂടെ കോളേജിൽ കൂടെ ഉണ്ടായിട്ടും ഞാൻ ഇതുവരെ കണ്ടിട്ട് ഇല്ലാ ഇവളുടെ ഇത്രയും സന്തോഷം നിറഞ്ഞ മുഖം.
അതും എന്റെ കൂടെ.
അങ്ങനെ ഞങ്ങൾ ഇരിക്കുന്ന ബെഞ്ചിൽ എത്തി.
"എന്താടാ ബാഗ് ഒക്കെ ആയി?"
"അത് എന്റെ മോളൂസിന് ഹോസ്റ്റൽ ഫുഡ് ഇഷ്ടം ആയില്ല എന്ന് പറഞ്ഞപ്പോൾ വീട്ടിൽ നിന്ന് എടുത്തു കൊണ്ട് വന്നാ ഇഡലിയും സാമ്പരും ഉണ്ട്. മോളുസ് കഴിക്."
"വേഗം എടുക്കടാ.
എനിക്ക് നിന്റെ അമ്മച്ചിയുടെ ഫുഡ് ഇഷ്ടപ്പെട്ടു പോയതാ "
അവൾക് എടുത്തു കൊടുത്തു അവൾ അത് ആർത്തിയോടെ കഴിക്കുക ആണ്. അവളുമാർ വരുന്നതിന് മുൻപ് തന്നെ അകത്തു ആക്കാൻ.
"ഇന്നാ കുറച്ച് വെള്ളം കുടിക് ഇല്ലേ തൊണ്ടേ കുടുങ്ങും "
അവൾ അത് തിന്ന് കൊണ്ട് ചിരിച്ചു.
"അതേ നമുടെ കല്യാണകാര്യം ഒന്നും അറിഞ്ഞിട്ട് ഇല്ലാ. പിന്നെ വലിയ സീൻ ഒന്നും ഉണ്ടായില്ല
💬 Comments
View all comments