Chapter Title : എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 13 [പാക്കരൻ]
പാടിച്ചേ.
എന്നെ ഒന്നാം കളാസിൽ ചേർത്തത് എനിക്ക് 8 വയസുള്ളപ്പോഴാ, അവനു അപ്പൊ 5. പക്ഷെ അപ്പോഴും കണ്ടാൽ പറയില്ല, ഞാൻ അവന്റെ അനിയത്തി ആണെന്നെ കണ്ടാൽ തോന്നു.ഞങ്ങൾ പ്രായത്തെ കുറിച്ച് ചിന്തിച്ചിട്ടെ ഇല്ല. സത്യത്തിൽ അവനു അറിയില്ലായിരുന്നു എനിക്ക് പ്രായക്കൂടുതൽ ആണെന്നു. ഞാനും എന്റെ വയസു മനഃപൂർവം മറന്നു. കല്യാണ ആലോചന മുറുകി വന്നപ്പോഴാ അവൻ സത്യം അറിയുന്നെ.അത് എന്റെ കുടുംബത്തിൽ കല്ലുകടി ഉണ്ടാക്കി. വീട്ടിൽ നിന്ന് ഒരുപാടു എതിർപ്പുകൾ ഉണ്ടായി. അതൊക്കെ ഒരു വിധം ഒന്ന് ഒതുക്കി കൊണ്ട് വന്നപ്പോഴാ എന്റെ ഏട്ടന് , ഞങ്ങൾ രണ്ടു പേരാ, ഒരു കല്യാണാലോചന വരുന്നത്. ഏട്ടൻ ഡോക്ടറാ പെണ്ണും ഡോക്ടർ, നല്ല പേരുകേട്ട ബ്രാഹ്മണ കുടുംബം അവർക്കു ഏട്ടനെ ഇഷ്ടപ്പെട്ടു, പക്ഷെ ഒരു പ്രശ്നമുള്ളതു അവർക്കു ഏട്ടനെ മാത്രമല്ല എന്നെയും വേണം അവരുടെ കുടുംബത്തിലെ ആചാര പ്രകാരം മാറ്റ കല്യാണം മാത്രമേ അവർ നടത്തു. അതായതു എന്റെ ഏട്ടനെ കെട്ടുന്ന പെണ്ണിന്റെ സഹോദരനെ ഞാൻ കെട്ടണം. ഞാൻ പരമാവധി എതിർത്തു ഞാൻ ഈ വേളിക്കു ഒരുക്കമല്ലന്നു കട്ടായം പറഞ്ഞു. പക്ഷെ അതിന്റെ പ്രതികാരണം ഞാൻ പ്രതീക്ഷിച്ചതിനു അപ്പുറമായിരുന്നു. ചേട്ടൻ വെയിൻ കട്ട് ചെയ്തു ആന്മഹത്യക്കു ശ്രമിച്ചു. അപ്പോഴാ അറിയുന്നേ ചേട്ടനും ആ പെൺകുട്ടിയുമായി മുൻപേ ഇഷ്ടത്തിൽ ആയിരുന്നു എന്ന്. ഞാൻ വേളിക്കു സമ്മതിച്ചില്ലേൽ ഏട്ടൻ ജീവിച്ചിരിക്കില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു. എനിക്ക് ഏട്ടനും ഗിരിയും ഒരു പോലെ വേണം പക്ഷെ എന്റെ ഏട്ടനെ മരണത്തിനു വിട്ടുകൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. ഞാൻ ഗിരിയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി.അവനും
💬 Comments
View all comments