Chapter Title : എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 13 [പാക്കരൻ]
എന്നോട് ദേഷ്യം ഒന്നും ഇല്ലായിരുന്നു. അങ്ങനെ ഏട്ടന്റെ ഇഷ്ടങ്ങൾക്കായി ഞാൻ എന്റെ ഇഷ്ടങ്ങളെ ഞാൻ മാറ്റി വച്ചു . എന്ന് വച്ച് ഞാൻ ഇപ്പോഴും ഗിരിയെ നെഞ്ചിൽ കൊണ്ട് നടക്കുന്നോനും ഇല്ല കേട്ടോ. ഞങ്ങൾ രണ്ടും അതൊക്കെ മനഃപൂർവം മറന്നു. എനിക്ക് ദൈവം തന്ന ജീവിതത്തിൽ ഞാൻ വളരെ ഏറെ സന്തോഷ വതിയാണ്. സ്നേഹസമ്പന്നനായ ഒരു ഭർത്താവും കുടുംബവും എല്ലാം കിട്ടിയില്ലേ. അന്ന് അങ്ങനെ നടന്നത് നല്ലതിനാവും ഇല്ലേൽ എനിക്കീ രണ്ടു മാലാഖമാരെ കുഞ്ഞുങ്ങളായി കിട്ടുമായിരുന്നോ എന്ന് പറഞ്ഞു ചേച്ചി എന്റെ കവിളിൽ ഉമ്മവച്ചു.
അപ്പൊ അമ്മ ഗിരിയേട്ടനെ തേച്ചതാണല്ലേ എത്ര വർഷത്തെ പ്രേമം ആയിരുന്നു.
എപ്പോഴാ ഞങ്ങൾ പ്രണയിക്കാൻ തുടങ്ങിയത് എന്ന് ഞങ്ങൾക്കിപ്പോഴും അറിയില്ല. ഞങ്ങൾ തമ്മിൽ നിങ്ങളൊക്കെ കരുതുന്നപോലെ ഉള്ള ഒരു പ്രണയം ഒന്നും ഉണ്ടായിരുന്നില്ല.
പിന്നെ
ഞങ്ങളുടെ പ്രണയം അത് തികച്ചു വ്യത്യസ്തമായിരുന്നു. ആ വികാരത്തെ പ്രണയം എന്ന് വിളിക്കുമോ എന്ന് എനിക്ക് ഇന്നും അറിയില്ല.
അതുകൊള്ളാമല്ലോ അതെന്തു പ്രണയം ......
അതൊരു വലിയ കഥയാ .....
ഒന്ന് വിശദമായി പറ അമ്മെ .....എനിക്ക് അറിയണം നിങ്ങളുടെ ആ വെറൈറ്റി പ്രേമ കഥ.
തുടരും .......
💬 Comments
View all comments