Chapter Title : ഏട്ടത്തിയമ്മ [അച്ചു രാജ്]
അവരെ നോക്കി നാണം പൂണ്ട മുഖത്തോടെ ഗായത്രി അത് പറഞ്ഞപ്പോള്‍ സരയു ഒഴികെ എല്ലാവരും പുഞ്ചിരിച്ചു.. “അയ്യോ അതിനെന്ന പെങ്ങളെ നമ്മളൊക്കെ മനുഷ്യരല്ലേ..ഇതൊക്കെ മനുഷ്യ സഹജമായ കാര്യങ്ങള്‍ മാത്രം..നോ പ്രോബ്ലം” കിരണിന്‍റെ ഒരു കൂട്ടുക്കാരന്‍ അത് പറഞ്ഞപ്പോള്‍ എല്ലാവരും അത് ശെരി വച്ചു. “എന്നാ ശെരി ഞങ്ങള്‍ പൊക്കോട്ടെ” “:അങ്ങനെ ആയിക്കോട്ടെ പെങ്ങളെ” പെട്ടന്ന് മലക്കം മറിഞ്ഞ കിരണിന്‍റെ കൂട്ടുക്കാരെ സരയു അന്തം വിട്ടു നോക്കി.. “വാ ജിത്തു പോകാം “ എന്നും പറഞ്ഞുകൊണ്ട് ജിത്തുവിന്‍റെ കൈക്കുള്ളിലേക്ക് കൈ വച്ചു ഗായത്രി സരയുവിനെ ഇന്ന് ദഹിപ്പിച്ചു നോക്കി പിന്നെ ഒരു ചിരിയും ചിരിച്ചു പോട്ടെ എന്നും പറഞ്ഞു അവനെയും കൊണ്ട് നടന്നുപ്പോയി...ജിത്തു അപ്പോളും സ്വപനലോകാത്തെ ബാലഭാസകാരന്‍ ഉറക്കത്തില്‍ നിന്നു എണീറ്റ് നടക്കുന്നപ്പോലെ അവളെയും നോക്കി നടന്നു.. “എന്തൊരു സുന്ദരി ആടാ ആ കുട്ടി” “പിന്നല്ലാതെ. എന്നാ ഒരു ലൂക്കാ...ആ കൊഞ്ചിയുള്ള സംസാരം എന്‍റെ അമ്മെ..” കിരണിന്‍റെ കൂട്ടുക്കാരുടെ കമന്റ് കേട്ടു അടിമുടി ദേഷ്യം അരച്ച് കയറിയ സരയു അതവന്‍റെ ചേട്ടന്‍റെ ഭാര്യയാണ് എന്ന് പറയാന്‍ തുടങ്ങുമ്പോള്‍ ആണ് കിരണ്‍ പറഞ്ഞത് “അവന്‍റെ ഭാഗ്യം അല്ലെ...ഹോ എന്നാ ഒരു കുട്ടിയാ..ബ്യുട്ടിഫുള്‍ “ അത് കൂടി കേട്ടപ്പോള്‍ ഇപ്പോള്‍ വരം എന്ന് പറഞ്ഞു അവള്‍ ചാടി കുത്തി താഴേക്കു പോയി...അവനെയും കൊണ്ട് നടക്കുന്ന ഗായത്രിയുടെ മുന്നിലേക്ക് അവള്‍ വന്നു നിന്നു.. പാര്‍ക്കിങ്ങിലേക്കുള്ള എസ്കലെട്ടറിനു അടുത്തായതുകൊണ്ട് അവിടേം അധികം ആളുകള്‍ ഇല്ലായിരുന്നു.. “നിങ്ങള്ക്ക് നാണംമില്ലേ ഹസ്ബന്റിന്റെ അനിയനെ ഇങ്ങനെ പരസ്യമായി ഛെ” ജിത്തുവിന്‍റെ മുഖത്ത് ഒന്ന് നോക്കി പുച്ഛത്തോടെ ഗായത്രിയോടു അത് പറഞ്ഞു തീരും മുന്നേ പടക്കം പൊട്ടുന്ന ശബ്ധത്തില്‍ ഗായത്രി സരയുവിനെ ഒരെണ്ണം പൊട്ടിച്ചു..അവളുടെ കണ്ണില്‍ നിന്നും പോനീച്ച പറന്നു...അവള്‍ അടികിട്ടിയ കവിള് കൈ കൊണ്ട് പിടിച്ചു ഗായത്രിയെ നോക്കി...ജിത്തു പിന്നെ ആകെ പാടെ തരിചിരിക്കയാണല്ലോ “ഈ അടി നീ എന്‍റെ ചെക്കനെ ഇട്ടേച്ചു പോയതിനോ അവിടെ വച്ചു വീരസ്യം പറഞ്ഞതിനോ ഒന്നുമല്ല..അന്ന് നീ ഫോണ്‍ വിളിച്ചപ്പോള്‍ നീ ഒരു പെണ്ണാണ് എന്ന് പോലെ ഓര്‍ക്കാതെ വിളിച്ചു പറഞ്ഞതിനുള്ള സമ്മാനമാണ്...നീ എന്താടി
💬 Comments
View all comments