0%

Chapter Title : ഏട്ടത്തിയമ്മ [അച്ചു രാജ്]

Author : Achuraj Read All Parts 2963

വിചാരിച്ചേ നീ അങ്ങ് ഇട്ടേച്ചു പോയാല്‍ എന്‍റെ കൊച്ചു നിരാശ അടിച്ചു നടക്കുമെന്നോ...ജിത്തുമോന്റെ പിന്നില്‍ നൂറു പെണ്ണുങ്ങള്‍ നടക്കുന്നുടെണ്ടി അവനൊന്നു മൂളാന്‍...” പുച്ഛത്തോടെ ഗായത്രി തുടര്‍ന്നു.. “എടി പെണ്ണെ നിന്‍റെ നല്ല ഇക്കിളി പെടുത്തുന്ന ചിത്രങ്ങള്‍ ഉണ്ട് ഇവന്‍റെ ഫോണില്‍ അതില്‍ കുറച്ചെടുത്തു നിന്‍റെ ആ അമേരിക്ക കാരന് അയച്ചു കൊടുത്താലേ തീരും നിന്‍റെ ഈ അഹങ്കാരമൊക്കെ, മുള്ളിപ്പോയ ഗര്‍ഭം പോലെ ആകും നിന്‍റെ ജീവിതം പിന്നെ “ അത് കേട്ടപ്പോള്‍ സരയു ഭയന്നുക്കൊണ്ട് ജിത്തുവിനെ നോക്കി ജിത്തു ഗായത്രിയെയും.. “അതുകൊണ്ട് അടങ്ങി ഒതുങ്ങി ജീവിച്ചാല്‍ നിനക്ക് കൊള്ളം..ഇനി എന്‍റെ ചെക്കന്‍റെ നിഴലില്‍ പോലും നിന്നെ കണ്ടാല്‍ ..ഹാ..മറക്കണ്ടാ” അതും പറഞ്ഞു ഗായത്രി ജിത്തുവിന്‍റെ കൈയും പിടിച്ചു നടന്നുപ്പോയി കിട്ടിയ അടി ആരും കണ്ടില്ല എന്നുറപ്പ് വരുത്തി സരയു അവരെ നോക്കി വാ പൊളിച്ചു നിന്നു... കുറച്ചു കൂടെ നടന്നു സരയുവിന്റെ കണ്‍ വെട്ടത്തില്‍ നിന്നും മാറിയപ്പോള്‍ ഗായത്രി ദീര്‍ഘ ശ്വാസം വിട്ടു കൊണ്ട് ജിത്തുവിനെ നോക്കി.. “എന്താടാ ഇങ്ങനെ നോക്കുന്നെ..ഹേ..എന്താന്നു” “നിങ്ങളാരാ?” “ഞാന്‍ ഗബ്ബര്‍ സിംഗ്...ഒന്ന് പോടാ ചെക്കാ” ജിത്തു അവളെ അപ്പോളും അങ്ങനെ നോക്കി കൊണ്ട് നില്‍ക്കുവാരുന്നു.. “എന്താടാ,..നീ എന്താ ഇങ്ങനെ നോക്കുന്നെ എന്തെങ്കിലും ഒന്ന് പറ മാഷേ” “എന്താപ്പോ ഇവിടെ ഉണ്ടായേ എന്തിനാ നിങ്ങള്‍ പടക്കം പൊട്ടിച്ചേ...ഇന്ന് വിഷുവാ” “അയ്യാ ചളിഞ്ഞ കോമഡി” അവരിരുവരും ചിരിച്ചു... “എങ്ങനെ ഹാപ്പി അല്ലെ” അത് ചോദിച്ചപോള്‍ ജിത്തു പരിസരം പോലും നോക്കാതെ കണ്ണുകള്‍ നിറച്ചു കൊണ്ട് ഗായത്രിയെ കെട്ടിപ്പിടിച്ചു,,അവന്‍റെ ശ്വാസത്തില്‍ അവള്‍ക്കറിയാമായിരുന്നു എല്ലാം...അവള്‍ പുഞ്ചിരിച്ചു കൊണ്ട് അവന്‍റെ പുണരല്‍ ഏറ്റു നിന്നു.. കുറച്ചു സമയം കഴിഞ്ഞു പരസ്പരം മാറിയ അവന്‍റെ നിറഞ്ഞ കണ്ണുകള്‍ ഗായത്രി തുടച്ചു..അവന്‍ അവളെ നോക്കി പുഞ്ചിരി തൂകി ..ഇടയ്ക്കു എന്തോ ഓര്‍മ വന്നപ്പോലെ അവന്‍ ചോദിച്ചു “അല്ല അതേതാ ആ ഫോട്ടോസ് “ ഏതു ഫോട്ടോസ്” “ഹ നിങ്ങള്‍ സരയുവിനോട് പറഞ്ഞില്ലേ ആ ഫോട്ടോസ്” “ഹേ അപ്പൊ അങ്ങനെ ഒരു ഫോട്ടോയും ഇല്ലേ..”’ “ഇല്ല” “സത്യം?” “ഹാ സത്യം..എന്‍റെ കയ്യില്‍ അങ്ങന ഉള്ള

💬 Comments

View all comments