0%

Chapter Title : ?Evil on earth✨ 5 [Jomon]

Author : Jomon Read All Parts 859

തേക്കു മരം കടന്നതും രണ്ടു കാലുകൾ വായുവിൽ ഉയർന്നു വരുന്നതാണ് വിശ്വന്റെ കണ്ണുകൾ കണ്ടത്…പെട്ടെന്നുള്ള റിയാക്ഷൻ എന്നവണ്ണം വിശ്വൻ നിലത്തേക്ക് കുനിഞ്ഞു….തലക്ക് മുകളിലൂടെ രണ്ടു കാലുകൾ കടന്നു പോയതും ഒരലർച്ചയോടെ വിശ്വനാ മണ്ണിലേക്ക് മുട്ടുകുത്തി വീണു….എന്താണ് സംഭവിച്ചതെന്ന് മനസിലാവാതെ അയാൾ പിറകിലേക്ക് നോക്കി….

ആദ്യം തന്നെ കണ്ണുകൾ പതിച്ചത് ഒരു പിടിയിൽ ആയിരുന്നു…..വെള്ളി നിറത്തിൽ തിളക്കമാർന്ന ഒരു കത്തിയുടെ പിടി….

അത് എവിടെയാ തറച്ചു കയറിയത് എന്ന് അയാൾക്ക് മനസിലായില്ല…കത്തിയുടെ അഗ്രഭാഗം കാണാൻ സാധിക്കാതെ അയാൾ ഒന്ന് കുതറി മാറാൻ ശ്രമിച്ചു…എന്നാലാ നിമിഷം ശക്തമായ വേദന കൊണ്ടു പുളഞ്ഞ വിശ്വനു മനസിലായി ആ നീളൻ കത്തി തന്നെ പുറത്തെവിടെയോ ആണ് തറച്ചിരിക്കുന്നതെന്ന്….

വേദനയാൽ നിറഞ്ഞ കണ്ണുകൾ കാഴ്ച്ചമറക്കും മുൻപേ അയാൾ കണ്ടു അല്പ നേരം തന്റെ തലക്ക് മുകളിലൂടെ കടന്നു പോയ രണ്ടു കാലുകളുടെ ഉടമയെ….

അവൻ തനിക്ക് പിറകിലായി അല്പം മാറി പുറം തിരിഞ്ഞു നില്കുകയായിരിന്നു….അതുകമായി തടിയോ എന്നാൽ പറയത്തക്ക വിധം ശരീരരമോ ഇല്ലാത്ത ഒരുത്തൻ.,...പെട്ടെന്നവൻ തിരിഞ്ഞു നോക്കി…എന്നാലവന്റെ മുഖം കാണിക്കാത്ത വിധത്തിൽ ഒരു കറുത്ത കർച്ചീഫ് കൊണ്ടു മുഖം മറച്ചിരുന്നു…..അവനാരാണെന്ന് മനസിലാവാതെ നിൽക്കുന്ന വിശ്വന്റെ അടുത്തേക്കവൻ പതിയെ വളരെ സഹകാശം നടന്നു വന്നു

മുട്ടുകുത്തി നിൽക്കുന്ന തനിക്ക് തൊട്ടു പിറകിലവൻ എത്തിയെന്നു മനസിലായ വിശ്വൻ പേടി നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി….എന്നാൽ അവന്റെ കണ്ണുകളിൽ ഒരു തരത്തിലുള്ള ഭാവങ്ങളും അയാൾക്ക് കാണാൻ സാധിച്ചില്ല..ഒരുതരം നിർവികാരത അവിടെ നിഴലിച്ചിരുന്നു…

മുഖം മറച്ച ശത്രു അല്പം കുനിഞ്ഞു നിന്നുകൊണ്ട് വിശ്വന്റെ ചെവിയിൽ അയാൾക്ക് മാത്രം കേൾക്കാൻ പോന്ന

💬 Comments

View all comments