Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 13 [Kingkong]
വീണു.
രാവിലെ ഗ്രേയ്സ് വിളിച്ചിട്ട് തന്നെയാണ് അന്നും ഗായത്രി ഉണർന്നത്. ഗായത്രി ഫ്രഷ് അപ്പ് ആയി അടുക്കളയിൽ എത്തി. ഗ്രൈസ് അപ്പോഴും പിണക്കത്തിൽ തന്നെ ആയിരുന്നു. ഗായത്രിയോട് പേരിനു ഒന്ന് മിണ്ടി എന്നതൊഴിച്ചാൽ ഗ്രേയ്സ് അവൾക്ക് ശെരിക്കും മുഖം കൊടുക്കുന്നുണ്ടായിരുന്നില്ല. ഗായത്രിയുടെ തിരക്ക് കാരണം പിണക്കം മാറ്റാൻ നിൽക്കാൻ അവൾക്കും കഴിഞ്ഞില്ല. അവൾ വേഗം റെഡി ആയി. സഞ്ചയ് നേരത്തെ പോയതിനാൽ അവളും വേഗം പോകാൻ ഇറങ്ങി. പോകുന്ന വഴിക്ക് മുഴുവൻ അടുത്ത ടാസ്ക് എങ്ങനെ ചെയ്യും എന്ന ചിന്ത ആയിരുന്നു അവൾക്ക്. ഒടുവിൽ അന്ന തന്നെ ശരണം എന്നവൾ ഉറപ്പിച്ചു.
അവൾ കാർ സൈഡിൽ ഒതുക്കി അന്നയ്ക്ക് മെസ്സേജ് ഇട്ടു.
ഗായത്രി : ടി.... നീ എവിടായി. കോളേജിൽ എത്താറായോ? എന്റെ അടുത്ത ടാസ്ക് ഇച്ചിരി പണിയ, നീ ഒന്നും കൂടി എന്നെ ഹെല്പ് ചെയ്യണം.
അഞ്ചു മിനുട്ട് കഴിഞ്ഞ് അന്നയുടെ ഒരു തം സാപ്പ് വന്നു. ഗായത്രിയുടെ കാർ വീണ്ടും തിരക്ക് പിടിച്ച റോഡിലൂടെ കോളേജ് ലക്ഷ്യമാക്കി നീങ്ങി.. കോളേജിൽ എത്തിയതും അന്നയേയും വിളിച്ചു കൊണ്ട് ഗായത്രി വേഗം ബാത്രൂമിന്റെ അവിടെ എത്തി കാര്യങ്ങൾ തെളിച്ചു പറഞ്ഞു.
അന്ന അൽപ്പ നേരം അത് കേട്ടിരുന്നു.
അന്ന : അതിനു നീ ടെൻഷൻ ആകുന്നത് എന്തിനാ? നമ്മുടെ പാർവതി ഇപ്പൊ നിന്റെ വലയിൽ അല്ലെ? അവളെ വെച്ച് ചെയ്യൂ.
ഗായത്രി : അവൾ മതിയോ? അവളുടെ കാര്യം മമ്മയ്ക്ക് അറിയാം. അപ്പോൾ?
അന്ന : അത് ശെരിയാ... പിന്നെ ആരുണ്ട്?
നിന്റെ വേലക്കാരി ഗ്രൈസ്... അവളില്ലേ?
💬 Comments
View all comments