Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 13 [Kingkong]
അത് ഡിലീറ്റ് ചെയ്തു.
പാർവതി : എന്താ മെസ്സേജ് ഡിലീറ്റ് ആക്കിയേ?
ഗായത്രി : ഏയ്.... അറിയാതെ ഓട്ടോ സെലക്ട് ആയതാ...
പാർവതി : ഓഹോ.... എന്നാൽ
അയ് ലവ് യൂ...... ഉമ്മ....
ഇത് ഓട്ടോ സെലക്ട് ആയത് അല്ല കേട്ടോ...
ആ മെസ്സേജ് കണ്ടതും ഗായത്രിയുടെ ഉള്ളിൽ ഒരായിരം വസന്തങ്ങളുണ്ടായി.
ഐ ലവ് യൂ റ്റൂ ത്രീ ഫോർ ഫൈവ്........
മച്ച് പാറു......
ഒപ്പം ഒരുപാട് ലവ് ചിന്നവും കൂടി ചേർത്ത് വെച്ചു.
ഗായത്രി വേഗം റിപ്ലൈ ഇട്ടു
പാർവതി : അതെ ഇന്ന് മുഴുവൻ ഞാൻ ഇയ്യാളെ ഓർത്ത് ഇരിക്കുകയായിരുന്നു. ഇയ്യാളെ കുറിച് ഓർക്കുമ്പോൾ എനിക്ക് വല്ലാത്ത ഒരു ആശ്വാസം കിട്ടുന്നു. ഇങ്ങനെ ഒക്കെ പറയാൻ പാടുണ്ടോ എന്നെനിക്ക് അറിയില്ല. എങ്കിലും ഇയ്യാളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്, അതിനെ ഇപ്പോൾ എന്ത് പേരിട്ടാണ് വിളിക്കേണ്ടത് എന്നറിയില്ല. ഇനി എന്ത് പേരിട്ടാലും എനിക്ക് ഒന്നുമില്ല. എനിക്ക് ഇഷ്ടമാണ്... അത്ര തന്നെ..... ഐ നീഡ് യൂവർ പ്രെസൻസ്... അത് ഇപ്പോൾ എങ്ങനെ ആയാലും.....ലവ് യൂ.
അ മെസ്സേജ് വായിച്ചതും ഗായത്രിക്ക് ഇരിക്കുന്നിടത് നിന്നു എഴുന്നേറ്റ് തുള്ളി ചാടാൻ തോന്നി. അവൾ ബാക്കി എല്ലാം മറന്നു. ആദ്യമായി പ്രണയം പൂത്തതുലഞ്ഞ മധുര പതിനേഴുകാരിയെ പോലെ അവൾ അടിമുടി തളിർത്തു. അവളുടെ ചന്ദന നിറമാർന്ന കൈകളിലെ സ്വർണ്ണ രോമങ്ങൾ എഴുന്നേറ്റു നിന്നു സാമ്പാ നൃത്തം ചെയ്തു. ആകാശത്തു നിന്നു ഒരായിരം നക്ഷത്രങ്ങൾ ഏതോ റൊമാന്റിക് സോങ്ങിന്റെ ഡ്യൂയറ്റിനനുസരിച് അവൾക്കു ചുറ്റും നിന്ന് കണ്ണ് ചിമ്മുന്നതായി തോന്നി. പ്രണയം കൊണ്ട് അടിമുടി
💬 Comments
View all comments