0%

Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 13 [Kingkong]

Author : Kingkong Read All Parts 87K

പൂത്ത് ഉലഞ്ഞ അവൾ അ കസേരയിലേക്ക് ചാഞ്ഞു കിടന്നു.  എന്നിട്ട് കർക്കിടക പെയ്തുപ്പോലെ പ്രണയം നിറച്ചുകൊണ്ട് അവൾ  മെല്ലെ ടൈപ്പ് ചെയ്തു.

"ഐ ലവ് യൂ ഫ്രം മുൺ ടു ബാക്ക്....."

അവളുടെ ഉള്ളിൽ അപ്പോൾ നിറഞ്ഞു തുളുമ്പിയത് പാർവതിയുടെ കൊഴുത്ത ശരീരത്തോടുള്ള കാമം ആയിരുന്നില്ല, പക്ഷെ അവളുടെ ആത്മാവിനോട് ചേരാനുള്ള അതിയായ മോഹമായിരുന്നു.

നാൽപ്പതുകളിൽ  ഓരോ പെണ്ണും  ഒരു പുമരം പോലെ വീണ്ടും തളിർക്കും, അവളുടെ ചില്ലകളിൽ നിറയെ പൂക്കൾ വിരിയും, അതിൽ നിന്ന് തേനും, സുഗന്ധവും പരക്കും. ആ ചില്ലകളിലേക്ക് അവൾ ഇണ കിളികളെ ക്ഷണിക്കും, അവരുടെ കുറുകലുകളിൽ അവൾ മതി മറന്നു ലയിച്ചു ചേരും.....

അതെ മനസ്സോടെ പാർവതി ടൈപ്പ് ചെയ്തു..

പാർവതി : സെയിം ടു യൂ.....മുത്തേ .സീ യൂ അറ്റ് നൈറ്റ്‌.... ബൈ..

ഗായത്രി: ഷുവർ, ബൈ....ഉമ്മ....

വീണ്ടും ലവ് ഇമോജികൾ പാറി.

ഹലോ...... പെട്ടെന്ന് പിന്നിൽ നിന്നു ഒരു ശബ്ദം കേട്ടാണ് ഗായത്രി തിരിഞ്ഞു നോക്കിയത്.  നോക്കിയപ്പോൾ ഗ്രേയ്സ് ആണ്.

ഗ്രെയ്‌സ് : അതെ.... ഒന്ന് ചോദിക്കട്ടെ, എന്തേലും പ്രശ്നമുണ്ടോ?

ഒരു പാത്രത്തിൽ വാഴയ്ക ചിപ്സും ആയി വന്ന ഗ്രയിസ് പിന്നിൽ സംശയ ദൃഷ്ടിയോടെ നോക്കി നിൽക്കുന്നത് കണ്ട ഗായത്രി ഒന്ന് പതുങ്ങി.

ഗായത്രി: ഏയ്‌....ഇല്ല . എന്താ?

ഗ്രേയ്സ് : അല്ല.... കഴിഞ്ഞ ഒരാഴ്ച്ചയായി വല്ലാത്ത ഒരു മാറ്റം പോലെ.

ഗായത്രി: മ്മ്...... എന്ത് മാറ്റം.?

അവൾ ഗായത്രിയുടെ കസേരയുടെ മുന്നിൽ വന്നു നിന്നു പറഞ്ഞു.

ഗ്രേയ്സ് : എല്ലാത്തിലും,..

ഗായത്രി: അത് പിന്നെ കോളേജിൽ വർക്ക്‌

💬 Comments

View all comments