0%

Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 13 [Kingkong]

Author : Kingkong Read All Parts 87K

ലോഡ് കൂടുതലാ അതാ....

ഗ്രേയ്സ് : അതൊന്നുമല്ല......

ഗായത്രി : പിന്നെ..വേറെന്താ ..?

ഗ്രേയ്സ് : അത് എനിക്കെങ്ങനെ അറിയാനാ?

പിന്നെ എന്നോട് പറയാൻ പറ്റാത്തത് ആണേൽ പറയേണ്ട.

ഗായത്രി: അതെന്താ നീ അങ്ങനെ പറഞ്ഞത്?

ഗ്രേയ്സ് : ഏയ്‌..... ഞാൻ പറഞ്ഞന്നേ ഉള്ളൂ.

ഗായത്രി : അഥവാ ഉണ്ടേലും, എന്റെ കാര്യങ്ങൾ മുഴുവനും  നിന്നോട് പറയാൻ പറ്റുമോ?

അത് പറയുമ്പോൾ ഗായത്രിയുടെ നോട്ടത്തിലും ശബ്ദത്തിളും നല്ല ദേഷ്യം കലർന്നിരുന്നു. അത് കണ്ടതും ഗ്രേയ്സ് ഒന്ന് ഞെട്ടി. പിന്നെ അവൾ മെല്ലെ ഗായത്രിയുടെ അടുത്തേക്ക് ചെന്ന് അവളുടെ കയ്യിൽ പിടിക്കാൻ ശ്രമിച്ചു. .ഗ്രേയ്സ് അടുത്തേക്ക് ചെന്നതും, ഗായത്രി കൂടുതൽ ടെൻസ്ഡ് ആയി. അവൾ ഒഴിഞ്ഞു മാറും പോലെ പെട്ടെന്ന് ചാടി എഴുന്നേറ്റു. എന്നിട്ട് ഒന്നും പറയാതെ സ്‌നാക്ക്സിന്റെ പ്ളേറ്റും വാങ്ങിച്ച് വേഗം അവളെ ഒഴിവാക്കി അകത്തേക്ക് നടന്നു . വീട്ടിനുള്ളിലേക്ക് കഷ്ടപ്പെട്ട് നടന്നു പോകുന്ന അവളെ നോക്കി ഗ്രൈസ് അത്ഭുതത്തോടെ നിന്നു. അവളുടെ കണ്ണിന്റെ കോണിൽ എവിടെയോ രണ്ട് തുള്ളി കണ്ണ് നിർ നിറഞ്ഞു.  ഗായത്രി പോയതിന്റെ പിന്നാലെ കണ്ണുനീർ തുടച്ച് കൊണ്ട് മെല്ലെ ഗ്രേയ്സും വീട്ടിലേക്ക് കയറി. അടഞ്ഞു കിടക്കുന്ന ഗായത്രിയുടെ മുറിയുടെ വാതിലിലേക്ക് നോക്കി ഒന്ന് നെടുവീർപ്പെട്ടു കൊണ്ട് അവൾ നേരെ അടുക്കളയിൽ എത്തി ഡിന്നർ തയാറാക്കാൻ തുടങ്ങി.

റൂമിൽ കയറിയ ഗായത്രി കട്ടിലിൽ മെല്ലെ ഇരുന്നു. ഗ്രൈസിനോട് അപ്പോൾ അങ്ങനെ പെരുമാറേണ്ടായിരുന്നു എന്ന് അവൾക്ക്  തോന്നി. പക്ഷെ വേറെ വഴിയില്ലായിരുന്നു. അന്നേരം അവളോട് താൻ അങ്ങനെ ദേഷ്യപ്പെട്ടില്ലായിരുന്നെങ്കിൽ അവൾ വന്നു ദേഹത്ത് തൊട്ടേനെ.

💬 Comments

View all comments