0%

Chapter Title : ?Game of Demons 4 [Demon king]

Author : demon king Read All Parts 915
അവസാനം മനു റീപ്ലേ കൊടുത്തു... മനു: എടാ തെണ്ടി....? Rajeev typing...... അവൻ ഓണ്ലൈനില് ഉണ്ട്... രാജീവ്: സോറി അളിയാ.... ഫോട്ടോ മാത്രമേ എന്റെ ഉള്ളൂ..... ബാക്കി ഒക്കെ ആതിയുടെ ആണ്....? മനു: നീ ഇങ്ങോട്ട് വരോല്ലോ.... അപ്പൊ തരാടാ നാറി.... രാജീവ്: അളിയാ.... Don't do don't do..... മനു: അവന്റെ ഒരു don't do....??? നിനക്ക് വച്ചിട്ടുടെടാ....... ??????????????? അത്രയും എഴുതി ഫോൺ ലോക്ക് ആക്കി പോക്കറിൽ ഇട്ടു. രാത്രി രാജീവിന്റെ വീട്ടിൽ നിന്നും കൊണ്ടുവന്ന ബിരിയാണിയും ചിക്കൻ വറുത്തതും ബീഫ് ഉലത്തിയതും ആണ് കഴിക്കാൻ ഉള്ളത്. അവിടുന്ന് വന്നേനു ശേഷം ഇവിടെ ഒന്നും ഉണ്ടാക്കിയില്ല... എന്തൊക്കെ പറഞ്ഞാലും നമ്മൾ മതിയായി എന്നും പറഞ്ഞ് തള്ളികളയുന്ന ഫുഡ് പിന്നെയും വിശക്കുമ്പോൾ ആ ഫുഡിന് വേണ്ടി നാവിൽ വെള്ളമൂറും... ഉദാഹരണം കല്യാണപന്തലിൽ കഴിക്കാൻ ഇരിക്കുമ്പോൾ ഒരു പക്ഷെ ചില നേരത്ത് അവിടത്തെ ബിരിയാണിയും, സദ്യയും , പായസവും , ഇറച്ചിയും എല്ലാം മതിയായി ഇനി പറ്റില്ല എന്നൊക്കെ തോന്നും... ചിലപ്പോൾ അതൊന്ന് കഴിഞ്ഞ് കിട്ടിയിരുന്നെങ്കിൽ എന്ന് നമ്മൾ ആശിക്കും. പക്ഷെ വീട്ടിൽ ചെന്ന് ചോറും പേര് പോലും അറിയാത്ത ചോറുമായി യാതൊരു ബന്ധവും ഇല്ലാത്ത കറി കാണുമ്പോൾ ആണ് ആ വേണ്ട എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ ആ ഭക്ഷണം കയ്യിൽ കിട്ടിയിരുന്നെങ്കിൽ എന്ന് മനസ്സ് പറയാ... അതേ അവസ്ഥ ആണ് മനുവിന് ഇപ്പൊ... വയറു നിറഞ്ഞതിനു ശേഷം കഴിച്ചത് കൊണ്ട് അവന്റെ ഭക്ഷണം എങ്ങനെ ഉണ്ടെന്ന് പോലും പറയാൻ പറ്റാത്ത ഒരു അവസ്ഥയായിരുന്നു അപ്പോൾ... എന്നാൽ

💬 Comments

View all comments