Chapter Title : ?Game of Demons 4 [Demon king]
ഇപ്പൊ വളരെ ആസ്വദിച്ച് ആണ് കഴിക്കുന്നെ.... പ്ലെയ്റ്റിലെ ചിക്കൻ കഴിഞ്ഞപ്പോൾ തൊട്ടപ്പുറത്തെ ആതിയുടെ പ്ലെയ്റ്റിൽ നിന്നും ഒരു ചിക്കൻ കാൽ എടുത്ത് വായിൽ ഇട്ട് ബിരിയാണി കൂട്ടി കഴിച്ചു.
ആതി: 'അമ്മ.......?
'അമ്മ: എന്താടി.....
ആതി: ഈ ഏട്ടൻ എന്റെ കോഴിക്കാല് മോഷ്ടിച്ചു......
'അമ്മ: ഓഹ്.... ഒരു കോഴി അല്ലെടി.... ഞാൻ വേറെ തരാ....
അതും പറഞ്ഞ് 'അമ്മ അവളുടെ പാത്രത്തിലേക്ക് ഒരു കോഴിക്കഷ്ണം ഇട്ടുകൊടുത്തു...
ആതി: 'അമ്മ.......?
'അമ്മ: ഇനിയെന്താടി......
ആതി: നിക്ക് ലെഗ് പീസ് വേണം....?
അവൾ കൊച്ചുകുട്ടിയെ പോലെ ചിണുങ്ങി...
'അമ്മ: വയസ്സ് 18 ആയി... ഇനിയും അവളുടെ കുട്ടിക്കളി മാറ്റിയിട്ടില്ല...
അതും പറഞ്ഞ് 'അമ്മ വീണ്ടും പത്രത്തിൽ തപ്പാൻ തുടങ്ങി.
"' കാലൊക്കെ കഴിഞ്ഞു പെണ്ണേ.... അതും കൂട്ടി കഴിക്ക്'"
അവൾ ദേഷ്യ ഭാവത്തോടെ മനുവിനെ നോക്കി.
അവൻ അവളെ നോക്കി ആ ചിക്കൻ കാല് ആസ്വദിച് കഴിച്ചുകൊണ്ടിരിക്കാ..
മനു: എന്താ ബേബി മോളെ..... കഴിക്കുന്നില്ലേ.....
ആതി: കുന്തം......! ഇങ് താടാ കൊരങ്ങ എന്റെ കാല്.....
അതും പറഞ്ഞ് അവൾ മനുവിനെ കയ്യിൽ നിന്നും ആ കാല് തട്ടിപ്പറച് വായിൽ ആക്കി.
മനു: 'അമ്മ...... എന്റെ കാല്.....
'അമ്മ: ദേ... മനു പോത്ത് പോലെ വളർന്നു എന്നൊന്നും നോക്കില്ലാട്ടോ.... നല്ല അടിവച്ചുതരും ഞാൻ....
എല്ലാവരും അത് കേട്ട് ചിരിച്ചു. പക്ഷെ അഞ്ചു മാത്രം അമ്മയെ രൂക്ഷമായി നോക്കി.
ആ പോത്ത് എന്ന വിളി അവൾക്കത്ര പിടിച്ചില്ല....
'അമ്മ: എന്താടി നോക്കി പേടിപ്പിക്കുന്നെ.... എന്റെ മോനെ അങ്ങനെ പലതും വിളിക്കും ഞാൻ...
അഞ്ചു:
💬 Comments
View all comments