Chapter Title : ഗൗരവക്കാരി 2 [രാജാവിന്റെ മകൻ ]
ഒക്കെ.
ഒക്കെ സർ എന്നു എല്ലാരും പറഞ്ഞു. അങ്ങനെ ഞാൻ ഓഫീസിൽ പുറത്തു ഇറങ്ങിയപ്പോൾ ആണ് എനിക്ക് ഒരു സമാധാനം ആയത്.പുറത്ത് നിന്നപ്പോൾ ദാ വരുന്നു ദേവത നടന്നു ക്ലാസ്സിൽ പോകുന്നു. പക്ഷെ അവളുടെ മുഖത്ത് ഒരു തെളിച്ചം ഇല്ല പക്ഷെ അവൾ ഒന്ന് പുഞ്ചിരിച്ചോ അതോ എനിക്ക് തോന്നിയതാണോ ആ എന്ത് പുല്ല് ആ ആകട്ടെ ഇതിൽ കൂടുതൽ നല്ല ചാൻസ് എനിക്ക് കിട്ടില്ല.പിന്നെ നേരെ ക്ലാസ്സിൽ വച്ചു പിടിച്ചു അവൻമാരോട് പറഞ്ഞു.
ഗോകുൽ :അളിയാ ഇതിൽ കൂടുതൽ നല്ല ചാൻസ് നിനക്ക് കിട്ടില്ല
അത് ദേവൻ സപ്പോർട്ട് ചെയ്ത്
ശരത് :അളിയാ ഇനി നിന്റ കഴിവ് കണക്ക് ഇരിക്കും
എല്ലാം ഞാൻ ശ്രെദ്ധയോടെ കേട്ടിരുന്നു.അപ്പോൾ ക്ലാസ് തുടങ്ങി.പിന്നെ ഞങ്ങൾ ക്ലാസ്സ് ശ്രെദ്ധിച്ചു തുടങ്ങി. അല്ല അങ്ങനെ അഭിനയിച്ചു എന്ന് വേണമെങ്കിൽ പറയാം. പിന്നീട് ഒരു ആഴ്ച ട്രെയിൻന്റെ സ്പീഡ് പോയത് എന്നു എനിക്ക് തോന്നി
അങ്ങനെ അ ദിവസം വന്നെത്തി എല്ലാവരോടും ബസ് സ്റ്റാൻഡിൽ ആണ് വരാൻ പറഞ്ഞത് ഞാൻ നേരത്തെ തന്നെ അവിടെ എത്തി. കുറച്ചു കഴിഞ്ഞപ്പോൾ നമ്മടെ യുവ മിദുനങ്ങൾ വന്നു എന്റെ നേരെ വന്നു ഒരു ഹായ് പറഞ്ഞു
വിശേഷങ്ങൾ പറഞ്ഞു കൊണ്ട് ഇരിന്നു അല്ല നിന്നു എന്ന് വേണമെങ്കിൽ പറയാം. അങ്ങനെ ദാ വരുന്നു ദേവത. വെള്ള കളർ ചുരിദാർ ഉം അതെ കളർ പാന്റും ഓപ്പൺ ഷൂ ഉം ഒക്കെ കണ്ടപ്പോൾ എനിക്ക് ശെരിക്കും ദേവത ആണെന്ന് തോന്നിയാ നിമിഷം.അങ്ങനെ അവൾ എന്റെ നേരെ ആദ്യമായി ഒരു ചെറിയ പുഞ്ചിരി നൽകി. മിഥുനോട് സംസാരിച്ചു നിക്കുന്നു പക്ഷെ അവൾ എന്റെ മുൻപിൽ ചിരിച്ചപ്പോൾ എന്റെ മനസ്സു ഒന്ന് ഉറഞ്ഞു പോയ അവസ്ഥ.അപ്പോഴാണ് ഗീത മിസ് വന്നില്ല എന്ന് പറയുന്നത് നേരെ മിഥുൻ മിസ് വിളിച്ചു കാൾ റിങ് പോകുന്നു
ഗീത :ഹെലോ
മിഥുൻ :ഹെലോ മിസ് ഞാൻ മിഥുൻ ആണ് മം എവിടെ എത്തി
ഗീത :ഓ സോറി എന്റെ അച്ഛൻ സുഖമില്ല അത് കൊണ്ട് ഞാൻ ഹോസ്പിറ്റലിൽയാ
💬 Comments
View all comments