Chapter Title : ഗൗരീനാദം 4 [അണലി]
എഴുനേറ്റ് താടി എക്കെ ഡ്രിം ചെയ്തു സെറ്റ് ആക്കി, മുടിയുടെ സൈഡിന്റെ നീളം എക്കെ കുറച്ച്, നല്ല ഒരു വെള്ള ഷർട്ടും, ഗ്രെ ഫോർമൽ പാന്റും, പൂമടെ ഒരു ബ്ലാക്ക് ഷൂ എക്കെ ഇട്ടു ഞാൻ താഴോട്ട് ചെന്നു..
'സുന്ദരൻ ആയിട്ടുണ്ടല്ലോ ' അമ്മയാണ്.
ഞാൻ ഒന്ന് ചരിച്ചു കാണിച്ചു.
അല്പം കഴിഞ്ഞപ്പോൾ ഗൗരി വന്നു..
ഒരു പൊന്മാൻ നീല സാരി, അതെ നിറത്തിലെ തന്നെ ബ്ലൗസ്, ബ്ലൗസിനു ചുറ്റും ഗ്ലാസ് എംബ്രോയ്ഡറി വർക്സ് ഉണ്ട്..
മുടി പിന്നിൽ പോണി ടൈൽ കെട്ടി ഇട്ടേക്കുന്നു..
സോഫയിൽ ഇരിക്കുന്നതു നന്നായി എന്ന് എനിക്ക് തോന്നി, അല്ലേൽ സത്യമായും ഞാൻ തളർന്നു വീണേനെ..
അവൾ നീട്ടി എഴുതിയ കണ്മഷി കണ്ണിൽ ആരെയോ തിരയുന്നു... സിയാസിനെ ആരിക്കും, ഞാനാ കൊണ്ടുപോയി വിടുന്നെ എന്ന് അവൾക്കു അറിയില്ലല്ലോ...
'ഗൗരി, റുബൻ ചേട്ടൻ നിന്നെ കൊണ്ടുപോയി വിടും, ചേട്ടൻ പാലാ പോകുന്നുണ്ട് ' ജെന ആണ്, അവളുടെ മുഖത്തു ഒരു കള്ള ചിരി ഉണ്ട്.
'മ്മ് മ ' ആ മൂളലിൽ ഗൗരിയുടെ നിരാശ വളരെ വ്യെക്തം ആയിരുന്നു.
ഞാൻ പോയി വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിൽ കേറി, അവൾ ഓപ്പോസിറ്റ് സൈഡിലും.
യാത്ര തുടങ്ങി കൊറേ കഴിഞ്ഞിട്ടും അവൾ ഒന്ന് നോക്കുന്നു പോലും ഇല്ല, വിൻഡോയിലൂടെ പുറത്തേക്കു കണ്ണും നട്ടു ഇരിക്കുന്നു...
'ഗൗരി വെല്ലോം കഴിച്ചോ ' ഞാൻ അവളെ നോക്കി ചോദിച്ചു.
''മ്മ്മ് ' അവൾ എന്നെ നോക്കാതെ തന്നെ പറഞ്ഞു..
'ഒരു ചായ കുടിച്ചാലോ ' ഞാൻ വീണ്ടും ചോദിച്ചു..
'വേണ്ട
💬 Comments
View all comments