Chapter Title : ഗൗരീനാദം 4 [അണലി]
വരെ നീറുകയായിരുന്ന എൻറെ മനസ്സിനെ അതൊന്നു തണുപ്പിച്ചു..
രണ്ട് മണിക്കൂർ കഴിഞ്ഞ് ഞാൻ തിരിച്ചു മുണ്ടക്കയം ചെന്നു, അവൾ വന്നിട്ടില്ല...
ഞാൻ ഒരു സൈഡിൽ വണ്ടി നിർത്തി കിടന്ന് ഒന്ന് മയങ്ങി..
കാറിന്റെ വിൻഡോയിൽ ആരോ കൊട്ടുന്ന കേട്ടാണ് ഞാൻ ഉണർന്നത്...
അത് അവൾ ആണ്.... ഗൗരി.
ഞാൻ ഡോർ അൺലോക്ക് ചെയ്തു..
അവൾ കേറിയപ്പോൾ ഞാൻ വണ്ടി റോഡിലോട്ടു ഇറക്കി..
'ഉറങ്ങി പോയോ ' അവൾ അന്വസിച്ചു..
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.
വണ്ടി കുറച്ചു അങ്ങ് നിങ്ങിയപ്പോൾ അവൾ വീണ്ടും എന്നെ നോക്കി പറഞ്ഞു
'പി സ് സി, എക്സമിനു ഇൻവിജിലേഷൻ ടാസ്ക് ഉണ്ടാരുന്നു... കോളേജിൽ വന്നു താല്പര്യം ഉണ്ടേൽ പേര് കൊടുക്കാൻ പറഞ്ഞപ്പോൾ ഇത്ര ദൂരെ ആരിക്കും എന്ന് ഓർത്തില്ല '
അതിനേം ഞാൻ മൗനം കൊണ്ട് നേരിട്ടു..
' സാരി നിർബന്ധം ആണെന്ന് പറഞ്ഞപ്പോൾ ഇട്ടതാ ' അവൾ പറഞ്ഞു..
'മ്മ്മ് ' ഞാൻ ഒന്ന് മൂളി..
വണ്ടി വണ്ടിപെരിയാർ എത്തിയപ്പോൾ അവൾ ചോദിച്ചു,
'ഒരു ചായ കുടിച്ചാലോ' അവൾ ചോദിച്ചു..
ഞാൻ മറുപടി ഒന്നും പറയാതെ ഒരു പ്ലാന്റേഷനോട് അറ്റാച്ച് ആയുള്ള കോഫി സ്റ്റാളിൽ കേറി, ഒരു കസേരയിൽ ഇരുന്നു..
അവൾ എനിക്ക് അഭിമുഖം ആയി വന്നു ഇരുന്ന്, ഹാൻഡ് ബാഗ് ടേബിളിൽ വെച്ചു..
ഞാൻ 2 ചായ പറഞ്ഞു..
ചായ പെട്ടന്ന് വന്നു, ഞാൻ അവളെ ഒന്ന് നോക്കി..
ഇടം കൈയിൽ ഫോണും ഒരു തൂവാലയും പിടിച്ചേക്കുന്നു, വലം കൈ ഗ്ലാസിനെ വട്ടം പിടിച്ചിട്ടുണ്ട്.. അവളുടെ സാരിയുടെ നിറം
💬 Comments
View all comments