0%

Chapter Title : ഗൗരീനാദം 4 [അണലി]

Author : അണലി Read All Parts 722
ഞാൻ പിന്നെ വിളിക്കാം ' റുബനും ആന്റണി ചേട്ടനും വന്നപ്പോൾ ഞാൻ പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു... 'ആരാ വിളിച്ചേ ' റുബൻ ചോദിച്ചു.... 'കടയിൽ ഉള്ള സെയിൽസ് പേഴ്സൺ ആണ്, നിന്നെ കണ്ടാൽ ഒരു ആഴ്ച്ച ലീവ് എടുത്തോട്ടെ എന്ന് ചോദിക്കാൻ പറഞ്ഞു ' പെട്ടന്ന് ഞാൻ വായിൽ വന്ന ഒരു കള്ളം വെച്ച് അങ്ങ് കാച്ചി. 'അതെക്കെ നീ തന്നെ എന്താന് വെച്ചാൽ ചെയ് ' പറയുമ്പോളും റുബന്റെ നോട്ടം അടുത്തുള്ള ഔട്ട്‌ ഹൌസിൽ ആരുന്നു... വെളിയിൽ ഒന്നും ആരും ഇല്ലാ.... 'അവിടെ പുതിയ താമസക്കാർ വന്നോ' ഞാൻ ചോദിച്ചപ്പോൾ റുബൻ എന്നെ നോക്കി ഒന്ന് ചിരിച്ചു.... 'ഉവ്വ, കണക്കു എഴുതാൻ ഒരു പുള്ളിക്കാരി വന്നു... ജെയിംസ് സാർ ഇവിടെ അവരോടു താമസിക്കാൻ പറഞ്ഞു. പുള്ളികാരിടെ കെട്ടിയോൻ നമ്മുടെ അരവിന്ദന്റെ ചിട്ടി കമ്പനിയിൽ മാനേജർ ആണ് '. ആന്റണി ചേട്ടൻ പറഞ്ഞു.... 'അവിടെ കൂടെ ഒന്ന് കേറിയിട്ടു പോകാം അല്ലെ ' ഞാൻ റുബാനോട് ചോദിച്ചു... 'ആന്റണി ചേട്ടൻ കൂടെ വാ ' അവൻ പറഞ്ഞപ്പോൾ പുള്ളി മുണ്ട് മടക്കി, മുന്നിൽ നടന്നു...
റുബൻ എൻറെ തോളിൽ കൈ ഇട്ടു ചെവിയിൽ 'ലബ് യൂ മുത്തേ ' എന്നും പറഞ്ഞു ചാടി തുള്ളി പോയി... നിന്റെ മാത്രം ആവിശ്യം അല്ലല്ലോ, എൻറെ കൂടി ആവിശ്യം അല്ലെ, ഞാൻ മനസ്സിൽ പറഞ്ഞു. അവൻ നിലത്തൊന്നും അല്ല, ഇത്ര സന്തോഷിക്കാൻ ഇവന് വട്ടായോ? ആഹ് പ്രേമം തന്നെ ഒരു വട്ടല്ലേ.... അതിലും വെല്ല്യ വട്ടാണ് പ്രതികാരം, ലഹരി

💬 Comments

View all comments